കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭയമില്ലാതെ ജീവിക്കാനാണ് എന്നെ പഠിപ്പിച്ചത്,കാശ്മീരിലൂടെ നടക്കാൻ ബിജെപി നേതാക്കൾ ഭയക്കും'; രാഹുൽ ഗാന്ധി

Google Oneindia Malayalam News
 photo-2023-01-30-16-16-52-167507

ദില്ലി: തനിക്കോ കോൺഗ്രസിനോ വേണ്ടിയല്ല മറിച്ച് രാജ്യത്തിന് വേണ്ടിയാണ്ഭാരത് ജോഡോ യാത്ര നടത്തിയതെന്ന് രാഹുൽ ഗാന്ധി.ഈ രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ആഗ്രഹിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെ നിലകൊള്ളുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ജനപിന്തുണയാണ് തന്നെ യാത്ര പൂർത്തിയാക്കാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

എന്നെ പഠിപ്പിച്ചത് ഭയപ്പെടാതെ ജീവിക്കാനാണ്

എന്നെ പഠിപ്പിച്ചത് ഭയപ്പെടാതെ ജീവിക്കാനാണ്


ജനങ്ങൾ ഒപ്പം നിന്നതാണ് യാത്രയിൽ തനിക്ക് ഊർജ്ജമായതെന്ന് രാഹുൽ ഗാന്ധി സമാപന പ്രസംഗത്തിൽ പറഞ്ഞു. മഹാത്മാ ഗാന്ധിയും എന്റെ കുടുംബവും എന്നെ പഠിപ്പിച്ചത് ഭയപ്പെടാതെ ജീവിക്കാനാണ്. യാത്ര ഒരിക്കലും ബുദ്ധിമുട്ടേറിയതായിരുന്നില്ലെന്നും മറിച്ച് മനുഷ്യരുടെ അനുഭവങ്ങളിലൂടെയാണ് താൻ കടന്ന് പോയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാശ്മീരിലേക്ക് യാത്ര കടന്നപ്പോൾ തനിക്ക് സുരക്ഷാ മുന്നറിയിപ്പുണ്ടായിരുന്നു.കാശ്മീരിലേക്ക് വാഹനത്തിൽ പോകണമെന്നും കാൽനടയായി പോകരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞിരുന്നു.കാൽനടയായി പോയാൽ, എന്റെ നേരെ ഗ്രനേഡ് എറിയുമെന്നായിരുന്നു ഭരണകുടത്തിന്റെ മുന്നറിയിപ്പ്. എന്നാൽ എന്നെ വെറുക്കുന്നവർക്ക് എന്റെ വെള്ള ടീ ഷർട്ടിന്റെ നിറം ചുവപ്പാക്കി മാറ്റാൻ ഒരു അവസരം നൽകാമെന്ന് ഞാൻ കരുതി.

'ഇത് രാഹുലിന്റെ രണ്ടാം ജൻമം, ഇന്ത്യ പുതിയൊരു രാഹുൽ ഗാന്ധിയെ കണ്ടെത്തി'; എകെ ആന്റണി'ഇത് രാഹുലിന്റെ രണ്ടാം ജൻമം, ഇന്ത്യ പുതിയൊരു രാഹുൽ ഗാന്ധിയെ കണ്ടെത്തി'; എകെ ആന്റണി

സ്നേഹം കൊണ്ടാണ് തന്നെ സ്വീകരിച്ചത്

സ്നേഹം കൊണ്ടാണ് തന്നെ സ്വീകരിച്ചത്


എന്നാൽ ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ഇവിടെയുള്ള ജനങ്ങൾ ഗ്രനേഡ് കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ് തന്നെ സ്വീകരിച്ചത്. കാശ്മീരിൽ ഇതുപോലൊരു യാത്ര നടത്താൻ താൻ ബി ജെ പിയെ വെല്ലുവിളിക്കുകയാണ്. ജമ്മു കശ്മീരിൽ ഒരു ബിജെപി നേതാവിനും ഇതുപോലെ നടക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. അവർ അത് ചെയ്യില്ല. അവർക്ക് അനുവാദം ലഭിക്കാത്തതിനാല്ല, മറിച്ച് അവർക്ക് അതിനുള്ള ധൈര്യമില്ലാത്തതിനാലാണ്.

പ്രിയങ്കയുടെ ദേഹത്ത് മഞ്ഞ് വാരിയെറിഞ്ഞ് രാഹുൽ; ഓടി രക്ഷപ്പെട്ട് കെസി; കാശ്മീരിൽ നിന്നുള്ള വീഡിയോ വൈറൽപ്രിയങ്കയുടെ ദേഹത്ത് മഞ്ഞ് വാരിയെറിഞ്ഞ് രാഹുൽ; ഓടി രക്ഷപ്പെട്ട് കെസി; കാശ്മീരിൽ നിന്നുള്ള വീഡിയോ വൈറൽ

വേർപാടിന്റെ വേദന മനസിലാകും

വേർപാടിന്റെ വേദന മനസിലാകും


അക്രമത്തിന്റെ വേദന തനിക്ക് മനസിലാകും, എന്നാൽ മോദിയേയും അമിത് ഷായേയും പോലെ അക്രമത്തിന് പ്രേരിപ്പിക്കുന്നവർക്ക് ആ വേദന മനസിലാകില്ല. ഇന്ദിരാഗാന്ധയുടേയും രാജീവ് ഗാന്ധിയുടേയും കൊലപാതകങ്ങൾ പരാമർശിച്ച് കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. 'വേർപാടിന്റെ വേദന ഒരു സൈനികന്റെ കുടുംബം മനസ്സിലാക്കും, പുൽവാമയിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ കുടുംബം മനസ്സിലാക്കും, കാശ്മീരിലെ ജനങ്ങൾക്ക് അത് മനസിലാകും', രാഹുൽ ഗാന്ധി പറഞ്ഞു. സൈനികനോ സിആർപിഎഫ് ജവാനോ ഏതെങ്കിലും കശ്മീരിയോ ആകട്ടെ - പ്രിയപ്പെട്ടവരുടെ മരണവാർത്ത അറിയിക്കുന്ന ഫോൺകോളുകൾ അവസാനിപ്പിക്കുക എന്നതാണ്എന്റെ യാത്രയുടെ ലക്ഷ്യം.

വിദ്വേഷത്തിനും അക്രമത്തിനും എതിരായിരുന്നു

വിദ്വേഷത്തിനും അക്രമത്തിനും എതിരായിരുന്നു


'ലക്ഷക്കണക്കിന് ആളുകളെ കണ്ടു സംസാരിച്ചു. ആ അനുഭവങ്ങൾ നിങ്ങളെ പറഞ്ഞ് മനസിലാക്കാൻ എന്റെ കൈയ്യിൽ വാക്കുകളില്ല. ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം, അത് രാജ്യത്തുടനീളം പടരുന്ന വിദ്വേഷത്തിനും അക്രമത്തിനും എതിരായിരുന്നു. ഞങ്ങൾക്ക് അതിശയകരമായ പ്രതികരണമാണ് ലഭിച്ചത്. സത്യത്തിൽ ഇത്രയും സ്നേഹം നിറഞ്ഞ പ്രതികരണം ആരും പ്രതീക്ഷിച്ചിരുന്നില്ല', രാഹുൽ പറഞ്ഞു.

English summary
'I was taught to live without fear, BJP leaders will be afraid to walk through Kashmir'; Rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X