ദില്ലിയിലും പ്രമുഖ നഗരങ്ങളിലും ഭീകരാക്രമണ സാധ്യത: മുന്നറിയിപ്പുമായി ഇന്‍റലിജന്‍സ്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലിയിലും ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളിലും ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ദില്ലിയിലെ തിരക്കേറിയ പൊതുസ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

രാജ്യത്തെ എല്ലാ സുരക്ഷാ ഏജന്‍സികള്‍ക്കും ദില്ലി പോലീസിന്‍റെ പ്രത്യേക സെല്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലുകള്‍, റെയില്‍വേ സ്റ്റേഷന്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, എയര്‍പോര്‍ട്ട്, പാശ്ചാത്യ രാജ്യങ്ങളുടെ എംബസികള്‍, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തുന്ന വസ്തുക്കള്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

terrorattack

ഇന്ത്യയില്‍ വിവിധയിടങ്ങളിലായി ആക്രമണം നടത്താന്‍ പത്തോളം ഭീകരര്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് ജൂണ്‍ 10 പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആള്‍ത്തിരക്കുള്ള പ്രദേശങ്ങള്‍ ആക്രമിക്കുമെന്നായിരുന്നു ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. എന്നാല്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ട സ്ഥലം, ആക്രമമണ രീതി സമയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.

English summary
The Delhi Police has been placed on high alert, and has asked its counterparts across India to tighten security after receiving an intelligence tip-off warning of a terror attack on crowded public spaces, a senior police officer said on Monday.
Please Wait while comments are loading...