കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിച്ചയാള്‍ക്ക് ഒറ്റ ഡോസ് കൊവാക്‌സിന്‍ സ്വീകരിക്കുന്നത് രണ്ട് ഡോസിന് തുല്യം: ഐസിഎംആര്‍

Google Oneindia Malayalam News

ദില്ലി: കൊവിഡ് ബാധിതനായ ശേഷം കൊവാക്‌സിന്റെ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ അതേ രോഗ പ്രതിരോധശേഷി ലഭിക്കുമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സമീപകാലത്ത് പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണിപ്പോരാളികള്‍ എന്നിവരില്‍ നടത്തിയ പഠനത്തിലാണ് ഐ സി എം ആര്‍ ഇക്കാര്യം കണ്ടെത്തിയത്. 114 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളില്‍ നടത്തിയ ഒരു പൈലറ്റ് പഠനത്തില്‍, മുന്‍പ് രോഗം ബാധിച്ചവര്‍ക്കും കോവാക്‌സിന്റെ ആദ്യ ഡോസും ലഭിക്കുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ( ഇതുവരെ രോഗം ബാധിക്കാത്തവര്‍) എടുത്തവരുടെ സമാന പ്രതിരോധശേഷി കൈവരിക്കാനാകുമെന്നാണ് പറയുന്നത്.

ആന്റിബോഡിയുടെ അളവ് മൂന്ന് ഘട്ടങ്ങളിലാണ് പരിശോധിക്കപ്പെട്ടത്. വാക്‌സിനെടുത്ത ദിവസം ആദ്യ, ഡോസ്, എടുത്തതിന് ശേഷമുള്ള ഒരു മാസം, ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷമുള്ള രണ്ടാം മാസം എന്നീ ഘട്ടങ്ങളിലാണ് ആന്റിബോഡിയുടെ അളവ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ ആദ്യ ഘട്ടം പഠനം മാത്രമാണ് ഐ സി എം ആര്‍ നടത്തിയത്.

'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

india

ഭാവിയില്‍ വലിയൊരു ജനസംഖ്യയില്‍ പഠനം നടത്തി അനുകൂല ഫലം ലഭിക്കുകയാണെങ്കില്‍ നേരത്തെ കൊവിഡ് ബാധിതരായവര്‍ക്ക് കൊവാക്‌സിന്റെ ഒരു ഡോസ് മതിയെന്ന നിര്‍ദ്ദേശം നല്‍കാനാവുമെന്നാണ് ഐസിഎംആര്‍ പറയുന്നത്. ഐ സി എം ആറിലെ ശാസ്ത്രജ്ഞനും മീഡിയോ കോര്‍ഡിനേറ്ററുമായ ലോകേഷ് ശര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിന്‍ ക്ഷാമത്തിന് ഇത് പരിഹാരമാകുമെന്നും അദ്ദേഹം പറയുന്നു.

ഡിസിസി പുന:സംഘടന: ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ്ഡിസിസി പുന:സംഘടന: ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ്

അതേസമയം, വെള്ളിയാഴ്ച ഇന്ത്യ ഒരു കോടി വാക്‌സിനേഷന്‍ എന്ന നേട്ടം കൈവരിച്ചിരുന്നു. രാജ്യത്തിന്റെ ഈ വലിയ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഒരു കോടി ഡോസുകള്‍ നല്‍കുക എന്നത് വമ്പന്‍ നേട്ടമാണ്. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും അത് വിജയകരമാകാന്‍ പ്രവര്‍ത്തിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 10,063,931 ഡോസ് വാക്സിനാണ് കഴിഞ്ഞ ദിവസം നല്‍കിയത്. ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്തത് ഉത്തര്‍പ്രദേശിലായിരുന്നു.

ഗ്രൂപ്പ് പോരില്‍ തുറന്നടിച്ച് ഷിബു ബേബി ജോണ്‍; തോല്‍വിയിലും കോണ്‍ഗ്രസ് പഠിച്ചില്ല, അവജ്ഞതയോടെ കാണുംഗ്രൂപ്പ് പോരില്‍ തുറന്നടിച്ച് ഷിബു ബേബി ജോണ്‍; തോല്‍വിയിലും കോണ്‍ഗ്രസ് പഠിച്ചില്ല, അവജ്ഞതയോടെ കാണും

ആഗസ്റ്റ് മാസത്തില്‍ ഇതുവരെ 15 കോടി ഡോസ് അധികം വാക്‌സിനാണ് ഇന്ത്യയില്‍ വിതരണം ചെയ്തത്. ഇന്ത്യയില്‍ ആകെ 62 കോടിയോളം പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്‌തെന്നാണ് കണക്ക്. ഇവരില്‍ ആദ്യ ഡോസ് സ്വീകരിച്ച 23 കോടിയോളം പേര്‍ 18നും 44നും ഇടയില്‍ പ്രായമുളളവരാണ്. രണ്ടര കോടിയില്‍ അ ധികം പേര്‍ സമ്പൂര്‍ണ വാക്സിനേഷന്‍ ചെയ്തവരാണ്. 44 മുതല്‍ 59 വയസ്സ് വരെയുള്ള വിഭാഗത്തില്‍ 12 കോടിയോളം പേര്‍ക്ക് ഒരു ഡോസെങ്കിലും ലഭിച്ചതാണ്. 5 കോടിയില്‍ അധികം പേര്‍ക്കും രണ്ടാം ഡോസും ലഭിച്ചതാണ്. ഇതിനിടെ, വാക്‌സിനേഷന്റെ വേഗത ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി, കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും മിശ്രിതത്തിന്റെ പരീക്ഷണത്തിന് അടുത്തിടെ അംഗീകാരം ലഭിച്ചിരുന്നു.

അതേസമയം, രാജ്യത്ത് ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ, 46,759 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ കേസുകളും കേരളത്തിലാണ്, 30000ഓളം കേസുകളാണ് കേരളത്തില്‍ ഇപ്പോള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ ഇന്ത്യയില്‍ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,26,49,947 ആയി. 509 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ 3,59,775 പേരാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,374 പേര്‍ കൂടി രോഗമുക്തി നേടി.

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

English summary
ICMR study found, single dose of covaxin is equivalent to two doses For covid survivor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X