Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ മരണം തടയുന്നതില്‍ 96.6 ശതമാനം ഫലപ്രദം; ഐസിഎംആര്‍ പഠനം പറയുന്നത്

ദില്ലി: കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ഐസിഎംആറിന്റെ ഏറ്റവും പുതിയ പഠനം പുറത്ത്. വാക്‌സിന്റെ ആദ്യത്തെ ഡോസ് മരണം തടയുന്നതില്‍ 96.6 ശതമാനം ഫലപ്രദമാണെന്ന് ഐസിഎംആര്‍ പുറത്തുവിട്ട പഠനത്തില്‍ പറയുന്നു. ഇതോടൊപ്പം വാക്‌സിന്റെ രണ്ടാമത്തെ ഡോസ് 97.05 ശതമാനം ഫലപ്രദമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റയുടെ പശ്ചാത്തലത്തിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്.

covid

കൊവിഡിനെതിരായി വാക്‌സിന്‍ കുത്തിവയ്പാണ് ഏറ്റവും പ്രധാനപ്പെട്ട കവചമെന്ന് നീതി ആയോഗ് അംഗവും കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ വി കെ പോള്‍ പറഞ്ഞു. എല്ലാവരും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കൊവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ വാക്‌സിനേഷന് സാധിക്കുന്നുണ്ടെന്ന് ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപനം എങ്ങനെ തടയാം എന്ന കാര്യത്തെ കുറിച്ചും ഐസിഎംആര്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എല്ലാ ആഘോഷങ്ങളും ചുരുക്കി നടത്തേണ്ടി വരും. എല്ലാവരും ഉത്തരവാദിത്തതോടെ യാത്രകള്‍ ചെയ്യണമെന്നും ഡോ ബല്‍റാം ഭാര്‍ഗവ പറയുന്നു. കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വന്‍ ജനക്കൂട്ടം കണ്ടിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

അതേസമയം, രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ അതിവേഗം വര്‍ദ്ധിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. മേസ് മാസത്തില്‍ 20 ലക്ഷം കൊവിഡ് വാക്‌സിനുകളാണ് ദിവസേന നല്‍കിയിരുന്നതെങ്കില്‍ സെപ്റ്റംബര്‍ ആയതോടെ 78 ലക്ഷത്തില്‍ എത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തി. രണ്ടാം തരംഗം ഇപ്പോഴും തുടരുകയാണ്. 35 ജില്ലകളിലെ പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 30 ല്‍ അധികം ജില്ലകളില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കൊവിഡ് പോസിറ്റിവിറ്റി നിരക്കുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യകത്മാക്കുന്നു.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളില്‍ 68.59% കേരളത്തിലെ കൊറോണ വൈറസ് കേസുകളാണ്. ഒരു ലക്ഷത്തിലധികം സജീവ കേസുകള്‍ ഉള്ള ഒരേയൊരു സംസ്ഥാനം കേരളമാണെങ്കില്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഓരോന്നിനും 10,000 ത്തിലധികം സജീവ കേസുകളുണ്ട്. സിക്കിം, ദാദ്ര നഗര്‍ ഹവേലി, മിസോറാം, ഉത്തരാഖണ്ഡ്, ദാമന്‍ & ദിയു, ലക്ഷദ്വീപ്, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ത്രിപുര എന്നിവ 18 വയസ്സിനു മുകളില്‍ പ്രായമുള്ള ജനസംഖ്യയുടെ 85% ത്തിലധികം പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+