കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതു കൊലക്കേസ് പ്രതി ഓമനയല്ല, എല്ലാം തെളിഞ്ഞു... തിരുവനന്തപുരത്തുകാരി, അപ്പോള്‍ ഓമന?

തിരുവനന്തപുരത്തുകാരി മെര്‍ലിന്‍ റൂബിയാണ് മരിച്ച സ്ത്രീ

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: മലേഷ്യയിലെ സുബാങ് ജായ സേലങ്കോര്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച ഇന്ത്യന്‍ വംശജയമായ മലയാളി യുവതിയെ തിരിച്ചറിഞ്ഞു. മലയാളിയെന്ന് സംശയിക്കപ്പെടുന്ന സ്ത്രീ മലേഷ്യയിലെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനേയോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് യുവതിയുടെ ഫോട്ടോയോട് കൂടി പത്രങ്ങളില്‍ പരസ്യം വന്നിരുന്നു.

ഓമനയെന്ന് സംശയം

ഓമനയെന്ന് സംശയം

കാമുകനെ വെട്ടിക്കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങിയ ശേഷം നാടുവിട്ട കണ്ണൂര്‍ സ്വദേശി ഡോ ഓമനയാണ് മലേഷ്യയില്‍ മരിച്ച സ്ത്രീയെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതു തെറ്റാണെന്നാണ് വ്യക്തമായിരിക്കുന്നത്.

മരിച്ചത് മെര്‍ലിന്‍

മരിച്ചത് മെര്‍ലിന്‍

തിരുവനന്തപുരം വലിയതുറ വള്ളിക്കടവിലെ പുന്നവിളാകം പുരയിടത്തില്‍ എല്‍ജിന്‍-റൂബി എന്നിവരുടെ മകള്‍ മെര്‍ലിന്‍ റൂബിയാണ് (37) മലേഷ്യയില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞു. നേരത്തേ തന്നെ മെര്‍ലിനെ തിരിച്ചറിഞ്ഞ ബന്ധുക്കള്‍ ഒക്ടോബര്‍ 17ന് മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ മലേഷ്യന്‍ പോലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചതിലുണ്ടായ സാങ്കേതിക പിഴവാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

സംസ്‌കാരം കഴിഞ്ഞു

സംസ്‌കാരം കഴിഞ്ഞു

ആളെ തിരിച്ചറിയാതെ നാലു മാസത്തോളമാണ് മെര്‍ലിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. പിന്നീട് ബന്ധുക്കളെത്തി ഏറ്റുവാങ്ങിയ ശേഷം
ഒക്ടോബര്‍ 18ന് വലിയതുറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തിരുന്നു.

തിരിച്ചറിയാന്‍ വൈകിയത്

തിരിച്ചറിയാന്‍ വൈകിയത്

പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ മെര്‍ലിന്റെ പക്കല്‍ നിന്നു പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് തിരിച്ചറിയാന്‍ വൈകിയതെന്നാണ് വിവരം. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇടപെട്ട് പത്രങ്ങളില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. ഇതേ പരസ്യമാണ് ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

 സംശയം പ്രകടിപ്പിച്ചത് പോലീസ്

സംശയം പ്രകടിപ്പിച്ചത് പോലീസ്

കണ്ണൂരിലെ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പത്രത്തില്‍ കണ്ട പരസ്യത്തിലെ സ്ത്രീ ഓമനയാണെന്ന് സംശയമുയര്‍ന്നത്. പരസ്യം ഓമനയുടെ ഭര്‍ത്താവിനെയും മകളെയും കാണിച്ചപ്പോള്‍ അവരും സംശയം പ്രകടിപ്പിച്ചു.

ആരാണ് ഓമന

ആരാണ് ഓമന

1996 ജൂണില്‍ ഊട്ടിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് കാമുകനായ പയ്യന്നൂര്‍ സ്വദേശി മുരളീധരനെ ഓമന കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കുകയായിരുന്നു. തുടര്‍ന്ന് ശരീരഭാഗങ്ങള്‍ സ്യൂട്ട്‌കെയ്‌സുകളിലാക്കി കാറില്‍ കൊണ്ടു പോയി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു. ജയിലിലായിരുന്ന ഇവര്‍ അഞ്ചു വര്‍ഷത്തിനു ശേഷം പരോളില്‍ ഇവര്‍ പിന്നീട് മുങ്ങുകയായിരുന്നു. പിന്നീട് രാജ്യത്തിന് അകത്തും പുറത്തുമെല്ലാം ഓമനയെ പിടികൂടാന്‍ പോലീസ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

English summary
Identified malayalee woman who died in Malaysia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X