കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

48 മണിക്കൂറിനുള്ളില്‍ ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനറിയാം; മുന്നറിയിപ്പുമായി കുമാരസ്വാമി

Google Oneindia Malayalam News

ബെംഗളൂരു: ഒരാഴ്ച്ചയോളമായി കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുകയാണ്. ഇടക്കൊന്ന് അയഞ്ഞെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത് നിയമസഭാകക്ഷി സമ്മേളനത്തില്‍ നിന്നും 4 എംഎല്‍എമാര്‍ വിട്ടു നിന്നതോടെ വീണ്ടും സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി മുറുകുകയായിരുന്നു.

സ്വതന്ത്രനടക്കം 2 എംഎല്‍എമാരെക്കൊണ്ട് സംസ്ഥാന സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചപ്പിച്ചതോടെ ഓപ്പറേഷന്‍ താമരയുടെ ആദ്യഘട്ടം വിജയിച്ചതോടെ ബിജെപി പൂര്‍ണ്ണ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ സര്‍വ്വ പ്രതിരോധവുമായി കോണ്‍ഗ്രസ് രംഗത്ത് ഇറങ്ങിയതോടെ 14 വിമത എംഎല്‍എമാരില്‍ 10 പേരേയും അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇനിയും രാഷ്ട്രീയ നാടകം തുടരാനാണ് ബിജെപിയുടെ തീരുമാനമെങ്കില്‍ ബിജെപി എംഎല്‍എമാരെ പുറത്തെത്തിക്കുമെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമിയും വ്യക്തമാക്കുന്നത്. വിശദാശംങ്ങള്‍ ഇങ്ങനെ..

ഭീഷണിയില്ല

ഭീഷണിയില്ല

കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാറിന് യാതൊരും ഭീഷണിയുമില്ലെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കുന്നത്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബിജെപി വിരുദ്ധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കുമാരസ്വാമി.

ബിജെപി എംഎല്‍എമാരെ പുറത്തെത്തിക്കും

ബിജെപി എംഎല്‍എമാരെ പുറത്തെത്തിക്കും

കര്‍ണാടകയില്‍ യാതൊരു പ്രശ്‌നവുമില്ല. നെറികെട്ട രാഷ്ട്രീയ നീക്കങ്ങള്‍ ഇനിയും ബിജെപി തുടരുകയാണെങ്കില്‍ 48 മണിക്കൂറുകൊണ്ട് ബിജെപി എംഎല്‍എമാരെ പുറത്തെത്തിക്കാന്‍ എനിക്കറിയാം.

കൊല്‍ക്കത്തയില്‍

കൊല്‍ക്കത്തയില്‍

സര്‍ക്കാറിനെ ശല്യപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ല. ആവശ്യമായ ഭൂരിപക്ഷം കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിന് ഉണ്ടെന്നും കുമാരസ്വാമി കൊല്‍ക്കത്തയില്‍ വ്യക്തമാക്കി.

14 വിമതര്‍

14 വിമതര്‍

14 വിമത എംല്‍എമാരില്‍ 10 പേരെ അനുനയപ്പിക്കാന്‍ കഴിഞ്ഞതോടെയായിരുന്നു താല്‍ക്കാലികമായെങ്കിലും പ്രതിസന്ധിയെ മറികടക്കാന്‍ കോണ്‍ഗ്രസിനും ജെഡിഎസിനും കഴിഞ്ഞത്. ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ പൊളിക്കാന്‍ കോണ്‍ഗ്രസ് നടത്തിയത് ഓപ്പറേഷന്‍ സേവ് കര്‍ണാടകയായിരുന്നു.

സര്‍ക്കാറിനെ നിലനിര്‍ത്തുക

സര്‍ക്കാറിനെ നിലനിര്‍ത്തുക

ഏത് വിധേനയും സര്‍ക്കാറിനെ നിലനിര്‍ത്തുക എന്ന ഹൈക്കമാന്‍ഡ് നിര്‍ദേശവുമായി കര്‍ണാടകയിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് അണിയറ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

തന്ത്രങ്ങള്‍

തന്ത്രങ്ങള്‍

കെസി വേണുഗോപാലിന് ശക്തമായ പിന്തുണയുമായി ഡികെ ശിവകുമാറും നിന്നു. അനുനയം വേണ്ടിടത്ത് അനുനയം ഭീഷണി വേണ്ടിടത്ത് ഭീഷണി വാഗ്ദാനങ്ങള്‍, സ്ഥാനത്യാഗം തുടങ്ങിയ മാര്‍ഗങ്ങളാണ് കോണ്‍ഗ്രസ് പുറത്തെടുത്തത്.

ബിജെപിയില്‍ ചേര്‍ന്നേക്കും

ബിജെപിയില്‍ ചേര്‍ന്നേക്കും

അതേസമയം നിയമസഭാ കക്ഷി കക്ഷി യോഗത്തിനെത്താത്ത കോണ്‍ഗ്രസിന്റെ നാല് വിമത എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. എംഎല്‍എ സ്ഥാനം രാജിവെച്ചതിന് ശേഷം ഇവര്‍ വീണ്ടും ജനവിധി തേടേണ്ടി വരും.

രാജിവെച്ചാലും

രാജിവെച്ചാലും

4 വിമത എംഎല്‍മാര്‍ രാജിവെച്ചാലും സര്‍ക്കാറിന് ഭീഷണി സൃഷ്ടിക്കാന്‍ കഴിയില്ല. രമേഷ് ജാര്‍ഖിഹോളി, മഹേഷ് കുമതല്ലി, ഉമേഷ് ജാദവ്, ബി നാഗേന്ദ്ര എന്നിവരാണ് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തിന് എത്താതിരുന്ന വിമത എംഎല്‍മാര്‍.

സഖ്യ സ്ഥാനാര്‍ത്ഥി

സഖ്യ സ്ഥാനാര്‍ത്ഥി

ഇവര്‍ക്കെതിരെ കോണ്‍ഗ്രസ്-ദള്‍ സഖ്യ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍ രംഗത്തിറങ്ങിയാല്‍ വിജയിക്കാന്‍ ഏറെ വിയര്‍ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ ലോക്‌സഭാ സീറ്റാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത് എന്നാണ് സൂചന.

നോട്ടീസ് നല്‍കി

നോട്ടീസ് നല്‍കി

രമേഷ് ജാര്‍ഖിഹോളി, മഹേഷ് കുമതല്ലി എന്നിവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിച്ച് കൊണ്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. മറ്റു രണ്ട് എം.എല്‍.എമാരായ ഉമേഷ് ജാദവ്, ബി. നാഗേന്ദ്ര എന്നിവരുടെ കാര്യത്തില്‍ നടപടികള്‍ മെല്ലെയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം

ഗുണം ചെയ്യും

ഗുണം ചെയ്യും

ഉമേഷ് ജാദവിനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരെ കലബുര്‍ഗി മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഉമേഷ് ജാദവിന് മണ്ഡലത്തില്‍ കാര്യമായ സ്വാധീനം ഉള്ളത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

വിമതര്‍ക്ക് മന്ത്രിസ്ഥാനം

വിമതര്‍ക്ക് മന്ത്രിസ്ഥാനം

പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ മന്ത്രി പദവി രാജിവെച്ച് പാര്‍ട്ടിയെ രക്ഷിക്കാന്‍ തയ്യാറാണെന്ന് ഡികെ ശിവകുമാറും വ്യക്തമാക്കും. വിമതര്‍ക്ക് മന്ത്രിസ്ഥാനം കൊടുത്ത് അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. മുതിര്‍ന്ന നേതാക്കളില്‍ പലരും സ്ഥാനത്യാഗത്തിന് തയ്യാറാണെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കുന്നു

English summary
if i try we can take bjp mlas away in 48 hours says hd kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X