കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്തിറങ്ങുന്നതൊക്കെ ശരി...ആരോഗ്യസേതു ആപ്പില്ലെങ്കില്‍ പണി കിട്ടും; ആറ് മാസം തടവും 1000 രൂപ പിഴയും

Google Oneindia Malayalam News

നോയിഡ: ആരോഗ്യസേതു ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ പുറത്തിറക്കുങ്ങുന്നവര്‍ക്ക് മുട്ടന്‍ പണിയൊരുക്കി നോയിഡ പൊലീസ്. ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ സെക്ഷന്‍ 188 വരുപ്പ് ചേര്‍ത്ത് കേസെടുക്കാനാണ് നോയിഡ പൊലീസിന്റെ തീരുമാനം. ആറ് മാസം വരെ തടവോ 1000 രൂപവരെ പിഴയോ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുക്കുക. കേസെടുത്തതിന് ശേഷം പിഴ ഈടാക്കണോ അതോ മുന്നറിയിപ്പ് നല്‍കി വിടണോ എന്നുള്ള കാര്യം മജിസ്‌ട്രേറ്റാണ് തീരുമാനിക്കുകയെന്ന് ഡിസിപി അഖിലേഷ് കുമാര്‍ പറഞ്ഞു.

 Aarogya Setu

റോഡില്‍ ഇറങ്ങുന്നവരുടെ ഫോണില്‍ ഈ ആപ്പ് ഉണ്ടോ എന്നുള്ള കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ആപ്പ് ഇല്ലെന്ന് കണ്ടെത്തിയാല്‍ ആ സമയത്ത് തന്നെ ഡൗണ്‍ലോഡ് ചെയ്താല്‍ പൊലീസ് വിട്ടയയ്ക്കും. എന്നാല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പരിശോധനയ്ക്കിടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തവരെ ഞങ്ങള്‍ കണ്ടിരുന്നു. അവര്‍ക്ക് മറ്റൊരു ഫോണിലെ ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ച് ഞങ്ങള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്തു നല്‍കിയിട്ടുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, റോഡിലിറങ്ങുന്ന എല്ലാവരും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള എല്ലാവരും ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ നിര്‍ബന്ധമായും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.

Recommended Video

cmsvideo
Will Aarogya Sethu app be used as E-Pass? | Oneindia Malayalam

എല്ലാവരും ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം പോര, കൂടുതല്‍ പേരെ അതിന് പ്രേരിപ്പിക്കുകയും വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വളരെ ആധുനികമായ ഒരു നിരീക്ഷണ സംവിധാനമാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആരോഗ്യസേതു ആപ്പ് സ്വകാര്യതയെ സംബന്ധിച്ചും ഡാറ്റാ സുരക്ഷയെ സംബന്ധിച്ചും അതിഗുരുതരമായ ആശങ്കകളാണ് ഇതുയര്‍ത്തുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. പൗരന്മാരെ അവരുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കുന്നത് ഭയപ്പെടുത്തുന്നതാണ് എന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറയുന്നു. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും സമാനമായ ആരോപണം ആരോഗ്യ സേതു ആപ്പിന് എതിരെ ഉന്നയിച്ചിട്ടുണ്ട്.

English summary
If Not having Aarogya Setu App In Mobile, Noida police can book you
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X