Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ട് ചെയ്യണമെങ്കില്‍ സ്‌കൂള്‍ തുറക്കുക; പഞ്ചാബില്‍ പ്രതിഷേധവുമായി രക്ഷിതാക്കളും അധ്യാപകരും

ചണ്ഡീഗഡ് : സ്‌കൂളുകള്‍ തുറന്നില്ലെങ്കില്‍ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ് അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്മെന്റും പഞ്ചാബിലുടനീളം ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി. സ്‌കൂളുകള്‍ തുറന്നില്ലെങ്കില്‍ ഞങ്ങള്‍ വോട്ട് ചെയ്യില്ലെന്നും സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്നും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനുകളും രക്ഷിതാക്കളും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ കണക്കിലെടുത്ത് ഫെബ്രുവരി 8 വരെ സ്‌കൂളുകള്‍ അടച്ചിടാന്‍ പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു . ഈ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ രക്ഷിതാക്കളും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനും രംഗത്തെത്തിയിരിക്കുന്നത് .

പഞ്ചാബില്‍ വര്‍ധിച്ചുവരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ സ്‌കൂള്‍ അധികൃതരും അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള ആഹ്വാനത്തിന് നേതൃത്വം നല്‍കുന്ന പഞ്ചാബ് അണ്‍ എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്റെ ബാനറിന് കീഴില്‍ പഞ്ചാബ് ശനിയാഴ്ച സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു .

india

ബര്‍ണാല ജില്ലയില്‍, നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനെതിരെ നൂറോളം പേര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരില്‍ സ്‌കൂള്‍ മാനേജ്മെന്റ് , അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ , രക്ഷിതാക്കള്‍ എന്നിവരുള്‍പ്പെടെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടിട്ടുണ്ട്.

ബര്‍ണാല ജില്ലയിലെ കുറഞ്ഞത് 10 സ്‌കൂളുകളുടെ പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ഇവിടെ പ്രതിഷേധത്തില്‍ പങ്കെടുത്തു. സ്‌കൂളുകള്‍ തുറക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ആവശ്യം. പഞ്ചാബ് അണ്‍-എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്റെ ബാനറിന് കീഴില്‍ പഞ്ചാബിലുടനീളം സമാനമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒമ്പത് മാസത്തോളം സ്‌കൂളുകള്‍ അടച്ചിട്ടിരുന്നു, ഇപ്പോള്‍ വീണ്ടും ജനുവരി 5 മുതല്‍ തുടര്‍ച്ചയായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഞങ്ങളുടെ സ്‌കൂളുകളില്‍ ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്. എല്ലാം തുറന്നിരിക്കുമ്പോള്‍ എന്തിനാണ് സ്‌കൂളുകള്‍ അടച്ചിടുന്നതെന്ന് ഒരു സ്വകാര്യ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ചോദിച്ചു.

മൊബൈല്‍ ഫോണില്‍ പഠിക്കുന്നത് കുട്ടികളുടെ കണ്ണുകളെ മോശമായി ബാധിക്കുന്നുണ്ടെന്ന് രക്ഷിതാവായ ജഗ്ദീപ് കൗര്‍ പറഞ്ഞു. മകന്റെ പഠനം നല്ലരീതിയില്‍ നടക്കുന്നില് ല. അതുകൊണ്ടാണ് സ്‌കൂളുകള്‍ തുറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നുണ്ടെങ്കിലും സ്‌കൂളുകള്‍ക്ക് അവധിയാണെന്ന് അദ്ദേഹം വ്യക്തമാക്കി . ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള പ്ലാറ്റ്ഫോമോ സൗകര്യങ്ങളോ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും അധ്യാപികയും ആരോപിക്കുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+