കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൊറോണ; അഹമ്മദാബാദ് ഐഐഎമ്മില്‍ കടുത്ത നിയന്ത്രണം

Google Oneindia Malayalam News

ഗാന്ധിനഗര്‍: അഹമ്മദാബാദ് ഐഐഎമ്മിലെ 40 വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൊറോണ രോഗം സ്ഥിരീകരിച്ചു. ഗാന്ധി നഗര്‍ ഐഐടിയിലെ 25 വിദ്യാര്‍ഥികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി വിദ്യാര്‍ഥികളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റൈനിലേക്ക് മാറ്റി എന്ന് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ആരോഗ്യ വകുപ്പ് ഓഫീസര്‍ മെഹുല്‍ ആചാര്യ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ പഠനം ഓണ്‍ലൈന്‍ വഴിയാണ്. എങ്കിലും വിദ്യാര്‍ഥികള്‍ക്ക് കാമ്പസില്‍ വരാന്‍ അനുമതിയുണ്ട്. പുതിയ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു. കാമ്പസില്‍ താമസിക്കുന്നവര്‍ നിബന്ധനകള്‍ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

02

അതേസമയം, രാജ്യത്ത് കൊറോണ രോഗം വീണ്ടും വ്യാപിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 62714 പേര്‍ക്കാണ്. 312 പേര്‍ മരിച്ചു. ഈ വര്‍ഷം ഇത്രയും പേര്‍ ഒരു ദിവസം മരിക്കുന്നത് ആദ്യമാണ്. മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, ഛത്തീസ്ഗഡ്, ദില്ലി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇതില്‍ 83 ശതമാനവും എന്നതും എടുത്തുപറയേണ്ടതാണ്.

സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..

രോഗം ബാധിച്ച് 33663 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28739 പേര്‍ക്ക് രോഗം ഭേദമായി എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബെംഗളൂരുവില്‍ ആശങ്ക പരത്തി 10 വയസിന് താഴെയുള്ള കുട്ടികളില്‍ കൊറോണ വ്യാപിക്കുന്നുണ്ട്. 472 കുട്ടികള്‍ക്ക് രോഗം ബാധിച്ചു. കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍.

ഇടതുകോട്ട പിടിക്കാന്‍ നവതന്ത്രവുമായി കോണ്‍ഗ്രസ്; ഹൈക്കമാന്റിന്റെ പ്രത്യേക നിര്‍ദേശം, പ്രിയങ്ക വന്നാല്‍...ഇടതുകോട്ട പിടിക്കാന്‍ നവതന്ത്രവുമായി കോണ്‍ഗ്രസ്; ഹൈക്കമാന്റിന്റെ പ്രത്യേക നിര്‍ദേശം, പ്രിയങ്ക വന്നാല്‍...

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

അതേസമയം, ദില്ലിയില്‍ ഇനി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഇന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍ എന്നിവിടങ്ങളില്‍ എല്ലാ ഞായറാഴ്ചകളിലും ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു.

അടിപതറുമെന്ന് ആശങ്ക; അടവ് മാറ്റി കാരാട്ട് റസാഖ്, ജയം ഉറപ്പിച്ച് എംകെ മുനീര്‍... ആദ്യ കടമ്പ കടന്ന് മുന്നേറ്റംഅടിപതറുമെന്ന് ആശങ്ക; അടവ് മാറ്റി കാരാട്ട് റസാഖ്, ജയം ഉറപ്പിച്ച് എംകെ മുനീര്‍... ആദ്യ കടമ്പ കടന്ന് മുന്നേറ്റം

അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

English summary
IIM Ahmedabad students and Teachers tested for Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X