കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് രണ്ടാം തവണ, ബെംഗളൂരു ഐഐഎസ്‌സി യെ മികച്ച യൂണിവേഴ്‌സിറ്റിയായി തെരഞ്ഞെടുത്തു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനെ രാജ്യത്തെ മികച്ച യൂണിവേഴ്‌സിറ്റിയായി തെരഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന പരിശോധനയിലാണ് എന്‍ഐആര്‍എഫ് ഐഐഎസ്‌സിയെ ഒന്നാം..

  • By Akhila
Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനെ രാജ്യത്തെ മികച്ച യൂണിവേഴ്‌സിറ്റിയായി തെരഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന പരിശോധനയിലാണ് എന്‍ഐആര്‍എഫ് ഐഐഎസ്‌സിയെ ഒന്നാം റാങ്കില്‍ എത്തിച്ചത്. ഇന്ത്യയിലെ 700 സ്ഥാപനങ്ങളില്‍ നിന്നാണ് എന്‍ഐആര്‍എഫിനെ ഒന്നാം സ്ഥാനത്ത് എത്തിയത്.

83.28 സ്‌കോര്‍ ലഭിച്ച ഐഐഎസ്‌സി രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി രണ്ടാം സ്ഥാനവും ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മൂന്നാം സ്ഥാനവും നേടി. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിംവര്‍ക്കിലേക്ക് ഈ വര്‍ഷം കര്‍ണ്ണാടകയിലെ 44 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം 25 സ്ഥാപനങ്ങളായിരുന്നു.

iiscbangalore-04

മാനേജ്‌മെന്റ് കോളേജികളില്‍ ഐഐഎം അഞ്ചാം സ്ഥാനം നേടി. ജവഹര്‍ലാല്‍ നെഹ്‌റു അഡ്വാന്‍സിഡ് സയന്റിഫിക് റിസേര്‍ച്ച് നാലാം സ്ഥാനത്താണ്. ഏറെ വിവാദങ്ങള്‍ നേരിട്ട ദില്ലി ജെഎന്‍യു മികവുള്ള വിദ്യാഭ്യാസ സ്ഥാപനമായി തുടരുന്നുണ്ടെന്നും പഠനം വ്യക്തമാക്കി. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡുക്കേഷന്‍ പട്ടികയില്‍ 18ാം സ്ഥാനത്തും എത്തി.

കോളേജുകളും യൂണിവേഴ്‌സിറ്റുകളുമടക്കമുള്ള നിലവാരത്തില്‍ കേരള യൂണിവേഴ്‌സിറ്റി 47ാം റാങ്ക് നേടി. ആദ്യത്തെ നൂറ് മികച്ച കോളേജുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് 14 കോളേജുകള്‍ ഇടം പിടിച്ചു. തൃശൂര്‍ ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജാണ് സംസ്ഥാനത്തെ മുന്നിലുള്ള കോളേജ്.

English summary
IISc tops NIRF ranks for the second time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X