കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18കാരന്‍ അധ്യാപികയുടെ നഗ്നചിത്രം നെറ്റിലിട്ടു

  • By Aswathi
Google Oneindia Malayalam News

ഛത്തീസ്ഗഢ്: ഐ ഐ ടി വിദ്യാര്‍ത്ഥി അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചു. സംഭവത്തോടെ ഒളിവില്‍ പോയ വിദ്യാര്‍ത്ഥിയെ പൊലീസ് തിരയുകയാണ്.

പതിനെട്ടുകാരനായ സുരജിത്ത് കുമാര്‍ ജയിന്‍ എന്ന വിദ്യാര്‍ത്ഥിയാണ് തന്റെ അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ നെറ്റിലൂടെ പ്രചരിപ്പിച്ചത്. ബിലാസ്പൂരില്‍ രണ്ടാം വര്‍ഷ ഇലക്ട്രോണിക് വിദ്യാര്‍ത്ഥിയാണ് സുരജിത്ത്.

crime

അധ്യാപിക തന്നെയാണ് സംഭവം പൊലീസില്‍ പരാതിപ്പെട്ടത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്റര്‍നെറ്റ് പ്രൊട്ടക്കോള്‍ (ഐപി)വിലാസം പരിശോധിച്ച പൊലീസ് ചിത്രം അപ്ലോഡ് ചെയ്തിട്ടുള്ളത് ഖരഗ്പൂരിലെ ഐ ഐ ടി ക്യാപസില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തെളിവ് ലഭിച്ചതോടെ പൊലീസ് ഐഐടി കോളേജിലെത്തി പരിശോധന നടത്തി. എന്നാല്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ രണ്ട് മാസമായി ക്ലാസില്‍ വരാറില്ലെന്ന് ഐ ഐ ടി ഡയറക്ടര്‍ വ്യക്തമാക്കി

English summary
An IIT student allegedly uploaded nude photographs of a woman on internet, police said on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X