സിര്‍സ ആശുപത്രിയില്‍ നിയമപരമല്ലാത്ത ഭ്രൂണഹത്യകള്‍! ദേരാ സച്ചായില്‍ വനിതാ ഹോസ്റ്റലും!

Subscribe to Oneindia Malayalam

സിര്‍സ: സിര്‍സയിലെ ദേരാ സച്ചാ ആശുപത്രിയില്‍ നിയമപരമല്ലാത്ത ഭ്രൂണഹത്യകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് ഹരിയാന സ ര്‍ക്കാര്‍ ഉടന്‍ അന്വേഷണം ആരംഭിക്കും. ദേരാ സച്ചായിലെ ശുദ്ധീകലശവും തത്കാലത്തേക്ക് അവസാനിപ്പിച്ചിട്ടുണ്ട്. ദേരാ സിര്‍ച്ച സൗദയുടെ ആസ്ഥാന മന്ദിരത്തിനകത്ത് വനിതാ ഹോസ്റ്റല്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണ സംഘത്തിലെ അംഗമായ ഡോക്ടറാണ് സിര്‍സ ആശുപത്രിയില്‍ നിയമപരമില്ലാത്ത ഭ്രൂണഹത്യകള്‍ നടന്നിട്ടുണ്ടെന്ന് അറിയിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയപരമല്ലാത്ത ഭ്രൂണഹത്യ ആശുപത്രിയില്‍ നടന്നിട്ടുണ്ടെന്ന് പഞ്ചാബ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രഭ്‌ജോത് സിങ്ങും പറയുന്നു.

റെയ്ഡ്

റെയ്ഡ്

രജിസ്റ്റര്‍ ചെയ്യാത്ത ആഡംബര കാറുകള്‍, പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍, പ്ലാസ്റ്റിക് നാണയങ്ങയങ്ങള്‍ എന്നിവയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡില്‍ പോലീസ് കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി കണക്കില്‍ പെടാത്ത സ്വത്തുക്കള്‍ ഗുര്‍മീത് സിങ്ങിനുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

800 ഏക്കര്‍

800 ഏക്കര്‍

800 ഏക്കറിലാണ് ദേരാ സച്ചായുടെ ആസ്ഥാന മന്ദിരം പരന്നു കിടക്കുന്നത്. ഇവിടെ ഇല്ലാത്തതായി ഒന്നുമില്ല താനും. സിനിമാ തിയേറ്റര്‍, പടക്ക നിര്‍മ്മാണ ഫാക്ടറി, ആയുധ കേന്ദ്രം, പ്ലാസ്റ്റിക് കറന്‍സികള്‍, രഹസ്യ ഗുഹ അങ്ങനെ പലതും...

ഫിലിം സിറ്റി

ഫിലിം സിറ്റി

ദേരാ സച്ചായുടെ ആസ്ഥാന മന്ദിരത്തിനകത്ത് ഒരു ഫിലിം സിറ്റിയുമുണ്ട്. ഗുര്‍മീത് റാം സിങ്ങിന്റെ സിനിമകളില്‍ പലതും ഇതിനകത്താണ് ഷൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഫിലിം സിറ്റിക്കു മുന്‍പിലുള്ള കവാടത്തില്‍ ഇലക്ട്രോണിക് വയറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അനുവാദമില്ലാതെ അകത്തേക്കു കടക്കുന്നവര്‍ക്ക് ഷോക്കേല്‍ക്കുകയും ചെയ്യും.

ഈഫല്‍ ഗോപുരവും താജ്മഹലും

ഈഫല്‍ ഗോപുരവും താജ്മഹലും

ദേരാ സച്ചാ ആസ്ഥാനത്തെത്തിയ തങ്ങള്‍ ഒരു നിമിഷം ഈഫല്‍ ഗോപുരത്തിനു മുന്നിലോ താജ്മഹലിനു മുന്നിലോ ആണെന്ന് സംശയിച്ചു പോയതായി സീ ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അത്രയും രാജകീയ സൗകര്യങ്ങളാണ് ദേരാ സച്ചാക്കുള്ളില്‍ ഉള്ളത്.

ഡിസ്നിലാന്റ്

ഡിസ്നിലാന്റ്

ഈഫല്‍ ഗോപുരത്തിന്റെയും താജ്മഹലിന്റെയും ഡിസ്നി ലാന്റിന്റെയും മാതൃകകള്‍ ദേരാ സച്ചാക്കുള്ളില്‍ ഉണ്ട്. കൊട്ടാര സദൃശ്യമായ ദേരാ സച്ചായുടെ ആസ്ഥാനത്ത് മുഗള്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമുള്ള അകത്തളങ്ങളും ഉള്ളതായാണ് ഇവര്‍ റിപ്പോര്‍ട്ടുകള്‍.. ആസ്ഥാന മന്ദിരത്തിനകത്ത് ഒരു കൂറ്റന്‍ കപ്പലുമുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കവാടത്തില്‍ വാഴ്ത്തുപാട്ടുകള്‍

കവാടത്തില്‍ വാഴ്ത്തുപാട്ടുകള്‍

ദേരാ സച്ചാ ആസ്ഥാനത്തിനു മുന്നിലുള്ള പ്രധാന കവാടത്തിനു പുറത്തുള്ള ബോര്‍ഡില്‍ തങ്ങള്‍ക്കും ഗുര്‍മീതിനും ലഭിച്ച ഗിന്നസ് റെക്കോര്‍ഡുകളെക്കുറിച്ചുള്ള വാഴ്ത്തു പാട്ടുകളും കാണാം. രക്തദാന ക്യാംപെയ്നുകള്‍, ശുചിത്വ പരിപാടികള്‍, പ്രകൃതി സംരക്ഷണം എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച റെക്കോര്‍ഡുകളാണിവ.

രാജകീയ ജീവിതം

രാജകീയ ജീവിതം

എല്ലാ രാജകീയ സൗകര്യങ്ങളോടു കൂടിയായിരുന്നു വിവാദ ആള്‍ദൈവം ഗുര്‍മീത് റാം സിങ്ങിന്റെ ജീവിതം. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളിലാണ് എല്ലാം മാറിമറിഞ്ഞത്. ആഢംബരവാഹനങ്ങളില്‍ പരിചാരകരോടൊപ്പം എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിച്ചിരുന്ന റാം സിങ്ങ് ഇന്ന് റോഹ്തക് ജയിലിലെ 1997-ാം നമ്പര്‍ തടവുകാരനാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Illegal abortions at dera’s Sirsa hospital? Haryana government begins probe

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്