കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ നിന്നും പിടികൂടിയ ബംഗ്ലാദേശി ഐസിസ് ചാരനോ, ഇന്ത്യയില്‍ എത്തിയിട്ട് 10 വര്‍ഷം!!

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ നിന്നും ബംഗ്ലാദേശ് സ്വദേശിയെ ആന്റി ടെററിസം സ്‌കോഡ് പിടികൂടി. പത്ത് വര്‍ഷമായി ഇന്ത്യയിലെ പലയിടങ്ങളിലും താമസിച്ച് വരികയായിരുന്നു ഇയാള്‍. ബുധനാഴ്ചയാണ് ഇയാള്‍ സ്‌കോഡിന്റെ പിടിയിലാകുന്നത്.

2006 ഇന്ത്യയില്‍ എത്തിയ ഇയാല്‍ നിയമവിരുദ്ധമായാണ് ഇവിടെ താമസിച്ച് വന്നിരുന്നത് എന്ന് സ്‌കോഡ് കണ്ടെത്തി. മസൂദ് അഹമദ്ദ് അലി സര്‍ദാര്‍ എന്നാണ് പേര്. രാജ് എന്ന പേരിലാണ് പലയിടങ്ങളിലും അറിയപ്പെടുന്നത്.

mumbai-map

ഇയാള്‍ക്ക് ഒമാനിലെയും യുഎഇയിലേയും പല ആളുകളുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

ബംഗ്ലാദേശിലെ കൊമില്ല ജില്ലയിലെ സ്വദേശിയാണ് ഇയാള്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി സ്‌കോഡ് ചോദ്യം ചെയ്ത് വരികയാണ്. 2012 ല്‍ കൊമില്ല ജില്ലയില്‍ നിന്നും റഷീദ ബീഗം എന്ന യുവതി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിന് രണ്ട് മാസം ശിക്ഷിച്ചിരുന്നു. രണ്ട് സംഭവങ്ങള്‍ക്കും ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.

English summary
Maharashtra Anti-Terrorism Squad (ATS) officials on Wednesday arrested a Bangladeshi national who has been staying illegally in the country since 2006.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X