ഇന്ത്യയിൽ മെയ് മാസത്തിൽ കൂടുതൽ മഴ പെയ്യാൻ സാധ്യത; കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഇങ്ങനെ
ഡൽഹി: ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മെയ് മാസത്തിൽ സാധാരണയോ അതിലധികമോ മഴപെയ്യാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കു - പടിഞ്ഞാറൻ, വടക്കു - കിഴക്കൻ മേഖലകളിലെ ചില ഭാഗങ്ങളിലും തെക്കു - കിഴക്കൻ ഉപദ്വീപിലെ ചില ഭാഗങ്ങളിലും ഒഴികെ നല്ല മഴ ലഭിച്ചേക്കും.
ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം (ഐ എം ഡി) മേധാവി ഡോ മൃത്യുഞ്ജയ് മൊഹപത്ര ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഏപ്രിലിൽ വടക്കു - പടിഞ്ഞാറൻ, മധ്യ - ഇന്ത്യ എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന താപനില ആണ് അനുഭവപ്പെടുന്നത്.

യഥാക്രമം 35.90 ഡിഗ്രി സെൽഷ്യസും 37.78 ഡിഗ്രി സെൽഷ്യസും താപനിലയാണ് ഈ വർഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ 112 വർഷത്തിനിടയിലെ ഏറ്റവും വലിയ ഉയർന്ന താപനിലയാണ് ഇത്. അതേസമയം, പടിഞ്ഞാറൻ - മധ്യ, വടക്കു - പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും, വടക്കു - കിഴക്കൻ ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിലും ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മൃത്യുഞ്ജയ് മൊഹപത്ര കൂട്ടിച്ചേർത്തു.
അതിനിടെ, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വീശി അടിക്കുന്ന ഉഷ്ണ തരംഗം വ്യാഴാഴ്ച ശക്തി പ്രാപിച്ചിരുന്നു. 1979 ഏപ്രിൽ 28 കാലത്ത് ഗുരുഗ്രാമിൽ 44.8 ഡിഗ്രി സെൽഷ്യസിന്റെ ഉഷ്ണ തരംഗം രേഖപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഈ റെക്കോർഡ് തകർത്ത് കൊണ്ട് ഇത്തവണം 45.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
അതേസമയം, തലസ്ഥാന നഗരമായ ഡൽഹിയിലും സാഹചര്യം ഒട്ടും പിന്നോട്ടല്ല. ഡൽഹിയിൽ 43.5 ഡിഗ്രി സെൽഷ്യസ് ആണ് നിലവിൽ രേഖപ്പെടുത്തിയ താപനില. 12 വർഷത്തിനിടയിലെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. 2010 എന്നാൽ, ഏപ്രിൽ 18 - ന് ദേശീയ തലസ്ഥാനത്ത് 43.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയ ഉയർന്ന താപനില.
ഉത്തർപ്രദേശിലെ അലഹബാദിൽ ( 45.9 ഡിഗ്രി സെൽഷ്യസ് ) , മധ്യപ്രദേശിലെ ഖജുരാഹോ ( 45.6 ഡിഗ്രി സെൽഷ്യസ് ) , നൗഗോങ് ( 45.6 ഡിഗ്രി സെൽഷ്യസ് ), ഖാർഗോൺ ( 45.2 ഡിഗ്രി സെൽഷ്യസ് ), മഹാരാഷ്ട്രയിലെ അകോല ( 45.4 ഡിഗ്രി സെൽഷ്യസ് ), ബ്രഹ്മപുരി ( 45.2 ഡിഗ്രി സെൽഷ്യസ് ) , ജൽഗാവ് ( 45.6 ഡിഗ്രി സെൽഷ്യസ് ), ജാർഖണ്ഡിലെ ഡാൽട്ടോംഗഞ്ച് ( 45.8 ഡിഗ്രി സെൽഷ്യസ് ) എന്നിങ്ങനെയും രേഖപ്പെടുത്തിയിരുന്നു.
അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് വടക്ക് പടിഞ്ഞാറൻ, മധ്യ ഇന്ത്യയിലും അടുത്ത മൂന്ന് ദിവസത്തേക്ക് കിഴക്കൻ ഇന്ത്യയിലും ഉഷ്ണ തരംഗം നിലനിൽക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശിശുക്കൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങൾ ഉളള ആളുകൾ തുടങ്ങിയവർക്ക് ഉഷ്ണ തരംഗം ആരോഗ്യ ആശങ്കകളിലേക്ക് നയിച്ചേക്കാമെന്ന് ഐ എം ഡി പറഞ്ഞു.
ചൂട് ഏൽക്കാതിരിക്കാൻ ഐ എം ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പുറമെ, ഇളം നിറത്തിൽ ഉളള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും തൊപ്പിയോ കുടയോ ഉപയോഗിച്ച് തല സുരക്ഷിതമായി മറയ്ക്കാനും ആളുകൾക്ക് ഐ എം ഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, തീവ്രമായ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയെബാധിച്ചതായുളള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഭാവിയിൽ വെല്ലു വിളികൾ കൂടുതൽ കടുത്തത് ആകുമെന്നായിരുന്നു വിദഗ്ധർ വ്യക്തമാക്കിയിരുന്നത്.












Click it and Unblock the Notifications