രസീല 'രക്തസാക്ഷി' !! രാത്രി ഓഫീസിൽ സ്ത്രീകളെ ഒറ്റയ്ക്കാക്കരുത്; 'ബഡ്ഡി സിസ്റ്റം' വേണം...
സ്ത്രീകൾക്ക് ബഡ്ഡി സിസ്റ്റം ഏർപ്പെടുത്തണമെന്ന് പൊലീസ് നിർദ്ദേശിക്കുന്നു. ജോലിക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും സ്ഥാപനത്തിനാണ്
മുംബൈ: മലയാളി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രസീല രാജു പൂനൈയിലെ ഇന്‍ഫോസിസ് ക്യാമ്പസില്‍ കൊല്ലപ്പെട്ടതിന്‌റെ ഞെട്ടല്‍ മാറിയിട്ടില്ല. തുറിച്ച് നോട്ടത്തെ ചോദ്യം ചെയ്തതിന് ഓഫീസിലെ സെക്യൂരിറ്റി സ്റ്റാഫ് ആണ് കേബിള്‍ ഉപയോഗിച്ച് രസീലയെ കഴുത്ത് ഞെരിച്ച് കൊന്നത്. അവധി ദിവസത്തില്‍ ഒരു പ്രൊജക്ട് വര്‍ക്കിന്‌റെ ഭാഗമായി ജോലിയ്ക്ക് എത്തിയതായിരുന്നു രസീല. രസീല രാത്രി ഒറ്റയ്ക്കായിരുന്നു സംഭവ ദിവസം രാത്രി ഓഫീസില്‍ ജോലിയ്ക്ക് ഉണ്ടായിരുന്നത്. നൈറ്റ് ഷിഫ്റ്റില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് സുരക്ഷയ്ക്കായി പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് പൊലീസ്.

പട്ടാളത്തില്‍ എല്ലാം ഉള്ളപോലെ ബഡ്ഡി സിസ്റ്റം ഏര്‍പ്പെടുത്തണമെന്നാണ് പൊലീസിന്‌റെ ഒരു നിര്‍ദ്ദേശം. ഓരോ ജീവനക്കാരിക്കും ഒരു കൂട്ടുകാരി ഉണ്ടാവും. ഇവര്‍ രണ്ട് പേരും ഒരേ ഷിഫ്റ്റില്‍ ആവും ജോലി ചെയ്യുക. അങ്ങനെ ഉള്ളപ്പോള്‍ കൂടെ ഉള്ള ആള്‍ക്ക് അപകടം പറ്റിയാലും പുറംലോകത്തെ വിവരം അറിയിക്കാന്‍ പറ്റും.

ഓഫീസിന് അകത്ത് സ്ത്രീകള്‍ ഒറ്റയ്ക്കാവുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിക്കുന്നു. സെക്യൂരിട്ടി ജീവനക്കാരെ കൂടാതെ സഹപ്രവര്‍ത്തകരും ഓഫീസില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

ഓഫീസിന് അകത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. ഇതിന്‌റെ ഔട്ട് ഉയര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് ഫോണില്‍ ലഭ്യമാക്കുന്ന രീതിയില്‍ വേണം ക്രമീകരിക്കാന്‍. സ്ത്രീകള്ഡ രാത്രിയില്‍ ജോലി ചെയ്യുമ്പോള് അവരുടെ സുരക്ഷ ഉറപ്പ് വരുത്തണം.

ഓഫീസില്‍ സുരക്ഷാ ഗാര്‍ഡുകളെ നിയമിക്കുമ്പോള്‍ പരിചയം ഉള്ളവരെ മാത്രം നിയമിക്കണം. ഏജന്‍സികളാണ് സെക്യൂരിട്ടിയെ നിയമിക്കുന്നതെങ്കില്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായി സൂക്ഷിക്കണമെന്നും പൊലീസിന്‌റെ നിര്‍ദ്ദേശം ഉണ്ട്.

സ്ത്രീകളെ വാഹനങ്ങലില്‍ ഓഫീസില്‍ നിന്ന് വീട്ടിലെത്തിക്കുന്ന സൗകര്യം ഉണ്ടെങ്കില്‍ ഒരിക്കലും അവരെ അവസാനും ഡ്രോപ്പ് ചെയ്യുന്ന അവസ്ഥ ഉണ്ടാക്കരുത്. കാരണം ആ സമയം ഡ്രൈവറും സ്ത്രീയും മാത്രമാണ് വണ്ടിയില്‍ ഉണ്ടാവുക ഇത് അപായ സാധ്യത കൂട്ടും.

ജോലിക്കാരുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ കമ്പനികള്‍ ചെയ്യണമെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നു. അല്ലാത്ത പക്ഷം ജോലിക്കാരില്‍ ആത്മഹത്യാ പ്രേരണ കൂടും. പ്രത്യേകിച്ച് ഒറ്റയ്ക്കാവുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടി വരുമെന്നും നിര്‍ദ്ദേശിക്കുന്നു.












Click it and Unblock the Notifications