കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral video: യുവാവിനെ ബോണറ്റില്‍ കിടത്തി ശരവേഗം കാറോടിച്ച് യുവതി

Google Oneindia Malayalam News

ബെംഗളൂരു: സോഷ്യൽമീഡിയയിൽ ഇപ്പോൾ ഒരു യുവാവിന്റെയും യുവതിയുടേsയും ദൃശ്യങ്ങളാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. വാഹനങ്ങൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ നടന്ന സംഭവങ്ങളാണ് വീഡിയോയിൽ. ഒരു യുവാവ് ബോണറ്റിൽ അള്ളിപ്പിടിച്ചു കിടക്കുന്നതും യുവാവുമായി യുവതി കാറോടിച്ച് ഒരുകിലോമീറ്ററോളം ദൂരം പോകുന്നതുമാണ് വീഡിയോയിൽ.

ബെംഗളൂരു നഗരത്തിലെ ജ്ഞാനഭാരതി നഗറിലാണ് വാഹനം തടയാൻ ശ്രമിച്ച യുവാവിനെ ബോണറ്റിൽവെച്ച് യുവതി റോഡിലൂടെ കാർ ഓടിച്ചത്. ഒരുകിലോമീറ്ററോളം ദൂരം ബോണറ്റിൽ യുവാവുമായി സഞ്ചരിച്ചതിന് ശേഷമാണ് യുവതി വാഹനം നിർത്തിയത്.

video new1321

16 കോടിയുടെ ഭാഗ്യശാലി എത്തി, പക്ഷേ വിവരാവകാശം നൽകിയാലും പേരറിയാൻ സാധിക്കില്ല; കാരണം
പ്രിയങ്ക എന്ന യുവതിയാണ് ഈ സാഹസം ചെയ്തത്. ഈ രം​ഗം നാട്ടുകാർ ഞെട്ടലോടെയാണ് കണ്ടത്. യുവതി റോഡിലൂടെ ചീറിപ്പായുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.. ദർശൻ എന്നയാളാണ് യുവതിയുടെ കാറിന്റെ ബോണറ്റിൽ പെട്ടത്. ജ്ഞാനഭാരതി നഗറിൽവെച്ച് ഇരുവരുടെയും കാറുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു. അപകടത്തിന് പിന്നാലെ പ്രിയങ്കയും ദർശനും തമ്മിൽ തർക്കമുണ്ടായി.

തുടർന്ന് യുവാവ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അശ്ലീല ആംഗ്യം കാണിച്ച് കാറുമായി മുന്നോട്ടുപോകാൻ യുവതി ശ്രമിക്കുകയായിരുന്നു. ഇതോടെ കാറിന് മുന്നിലേക്കിറങ്ങി യുവാവ് തടയാൻ ശ്രമിച്ചു. എന്നാൽ ഇത് നോക്കാതെ യുവതി കാർ മുന്നോട്ടെടുത്തു, യുവാവ് കാറിന്റെ ബോണറ്റിൽ പരമാവധി പിടിച്ചുനിന്നി. പിന്നീട് യുവതി കാർ നിർത്തിയതിന് പിന്നാലെ യുവാവും സുഹൃത്തുക്കളും കാറിന്റെ ചിലഭാഗങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു.

സംഭവത്തിൽ പ്രിയങ്കയ്‌ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ ദർശനും സുഹൃത്തുക്കൾക്കും എതിരേയും കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു എന്നുൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസ്.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

English summary
In Bengaluru, the woman dragged a young man on the bonnet and drove the car, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X