രാജ്യത്ത് 22 ജില്ലകളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; ആശങ്കാജനകം, ഏഴെണ്ണവും കേരളത്തില്‍
ദില്ലി: രാജ്യത്ത് ചില സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്. കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് കൊവിഡ് കേസുകള്‍ ഉയരുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് 22 ജില്ലകളിലാണ് കൊവിഡ് കേസുകള്‍ ആശങ്കാജനകമായി വര്‍ദ്ധിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കേന്ദ്രം പുറത്തുവിട്ട 22 ജില്ലകളുടെ പട്ടികയില്‍ ഏഴെണ്ണവും കേരളത്തിലാണ്. പത്തനംതിട്ട, എറണാകുളം, വയനാട്, തൃശൂര്‍, മലപ്പുറം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളാണ് കേരളത്തിലുള്ളത്. ഈ ജില്ലകളില്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

ഈ ജില്ലകളില്‍ കേസ് വര്‍ദ്ധിക്കുന്നതിനാല്‍ അതാത് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തുമെന്ന് ലവ് അഗര്‍വാള്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ 52 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10ന് മുകളിലാണ്.

22 സംസ്ഥാനങ്ങളില്‍ എട്ട് ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ഇപ്പോള്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കാണുന്നു. കേരളത്തിലെ പത്ത് ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ അധികമാണെന്ന് ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ദിവസേനെ 100 കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 62 സംസ്ഥാനങ്ങളാണുളളത്.

ഇന്ത്യയില്‍ കൊവിഡ് വാക്സിനേഷന് പൊതുവെ ക്ഷാമമുണ്ടെന്ന് ലവ് അഗര്‍വാള്‍ സമ്മതിച്ചിട്ടുണ്ട്. കേരളത്തില്‍ വാക്സിന് സ്റ്റോക്ക് തീര്‍ന്നെന്ന് ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ മേഖലകളില്‍ കൊവിഡ് വാക്സിനേഷന് ഭാഗികമായി നിലച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

അതേസമയം, കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
-
കിഫ്ബിയിൽ 24 ഒഴിവുകൾ; 37500 രൂപ വരെ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം












Click it and Unblock the Notifications