Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ബാഗില്‍ ജാതി പേര്; അതില്‍ തെറ്റില്ലെന്ന് പ്രധാനധ്യാപകനും

ബാഗ് വിതരണം വിവാദമായെങ്കിലും അതിനെ ന്യായീകരിച്ചാണ് കോളേജ് പ്രിന്‍സിപ്പല്‍ ബിആര്‍ നല്‍വായ രംഗത്തെത്തിയിരിക്കുന്നത്.

ഭോപ്പാല്‍: ജാതിപ്പേര് അച്ചടിച്ചുള്ള ബാഗ് വിതരണം വിവാദമാകുന്നു. പട്ടികജാതി-പട്ടിക വര്‍ഘ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത ബാഗിലായിരുന്നു ജാതി അച്ചടിച്ചിരിക്കുന്നത്‌. മാന്ദ്‌സൗരിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ പിജി കോളേജിലാണ് സംഭവം.

ബാഗ് വിതരണം വിവാദമായെങ്കിലും അതിനെ ന്യായീകരിച്ചാണ് കോളേജ് പ്രിന്‍സിപ്പല്‍ ബിആര്‍ നല്‍വായ രംഗത്തെത്തിയിരിക്കുന്നത്. ജാതി അച്ചടിച്ച ബാഗുകളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ബാഗ് വിതരണം വിവാദമായത്. അറുനൂറോളം വരുന്ന ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളില്‍ 250 ഓളം പേര്‍ക്കാണ് ഈ ബാഗ് വിതരണം ചെയ്തത്.

ബാഗ് വിതരണം

ബാഗ് വിതരണം

പട്ടികജാതി പട്ടികവര്‍ഗ സ്‌കീം പ്രകാരമായിരുന്നു സൗജന്യ ബാഗ് വിതരണം.

 പേനയും നോട്ട്ബുക്കും

പേനയും നോട്ട്ബുക്കും

ബാഗിനൊപ്പം കാല്‍ക്കുലേറ്ററും പേനയും നോട്ട്ബുക്കും വിതരണം ചെയ്തിരുന്നു.

 സര്‍ക്കാര്‍ ക്ഷേമ പദ്ധതി

സര്‍ക്കാര്‍ ക്ഷേമ പദ്ധതി

ബാഗില്‍ എസ്‌സി/എസ്ടി എന്ന് രേഖപ്പെടുത്തിയതില്‍ എന്താണ് തെറ്റ്? സര്‍ക്കാര്‍ ക്ഷേമ പദ്ധതി പ്രകാരമാണ് ബാഗുകള്‍ വിതരണം ചെയ്തത്. ചിലര്‍ക്ക് ഇത് ഇഷ്ടമായില്ലെങ്കില്‍ അത് മായ്ക്കാന്‍ തയ്യാറാണ്. വിതരണക്കാരാണ് ജാതി ബാഗില്‍ അച്ചടിച്ചത്.

 ദളിത്ആദിവാസി വിരുദ്ധ മനോഭാവം

ദളിത്ആദിവാസി വിരുദ്ധ മനോഭാവം

ജാതി വ്യക്തമാക്കുന്ന ബാഗുകള്‍ വിതരണം ചെയ്ത ബാഗുകള്‍ വിതരണം ചെയ്തത് ലജ്ജാകരമായ നടപടിയാണ്. മധ്യപ്രദേശിലെ ആര്‍എസ്എസ് പിന്തുണയുള്ള സര്‍ക്കാരിന്റെ ദളിത്ആദിവാസി വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+