ബംഗാള്‍:ഒരു വശത്ത് തമ്മിലടി..മറുവശത്ത് ഹിന്ദുക്കളുടെ രക്ഷക്ക് മുസ്ലീമുകള്‍!!!

Subscribe to Oneindia Malayalam

കല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വര്‍ഗ്ഗീയ കലാപം ആളിക്കത്തുമ്പോഴും ഹിന്ദു-മുസ്ലീം ഐക്യത്തിനു കൂടി വേദിയാകുന്നു പശ്ചിമ ബംഗാള്‍. കലാപത്തില്‍ തകര്‍ന്ന ഹിന്ദുക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളുെ പുനര്‍നിര്‍മ്മിച്ചു നല്‍കാന്‍ മുന്‍കൈയെടുക്കുന്നത് പ്രദേശത്തെ മുസ്ലീമുകളാണ്.അതിനു വേണ്ട ധനസഹായവും ഇവര്‍ നല്‍കുന്നു.

17 കാരന്‍ മതസ്പര്‍ദ്ധക്ക് ഇടയാക്കുന്ന തരത്തില്‍ മുഹമ്മദ് നബിയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു എന്നാരോപിച്ചാണ് പശ്ചമബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ ഹിന്ദു, മുസ്ലീം മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.

ശനിയാഴ്ച മുതല്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുന്‍പത്തേക്കാള്‍ ശാന്തമാണ്. ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

 ഞങ്ങള്‍ ഒന്ന്

ഞങ്ങള്‍ ഒന്ന്

ബാബ്‌റി മസ്ജിദ് തകര്‍ത്തതിനു ശേഷമുള്ള ലഹളകള്‍ക്കിടയിലും തങ്ങളുടെ പ്രദേശം ശാന്തമായിരുന്നുവെന്ന് കച്ചവടക്കാരനായ ഗാജി പറയുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ശരിയായ കാര്യമല്ല. പുറത്തുനിന്നുള്ള ചിലര്‍ക്കും ഇതില്‍ പങ്കുണ്ട്. ഹിന്ദു സഹോദരങ്ങളെ സഹായിക്കാന്‍ പണം സ്വരൂപിക്കുന്ന തിരക്കിലാണ് തങ്ങളെന്ന് ഗാജി പറയുന്നു.

മുസ്ലീം സഹോദരങ്ങള്‍ സഹായിച്ചു

മുസ്ലീം സഹോദരങ്ങള്‍ സഹായിച്ചു

വര്‍ഗ്ഗീയ കലാപത്തില്‍ തന്റെ കട പൂര്‍ണ്ണമായി തകര്‍ന്നെന്ന് പ്രദേശവാസിയായ പാല്‍ പറയുന്നു. അവര്‍ എല്ലാം കൊണ്ടുപോയി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോള്‍ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാന്‍ തന്നെ സഹായിക്കുന്നത് മുസ്ലീം സഹോദരങ്ങളാണെന്ന് പാല്‍ പറയുന്നു.

മറ്റു പലര്‍ക്കും

മറ്റു പലര്‍ക്കും


പാലിനു മാത്രമല്ല, മറ്റു പലര്‍ക്കും ഇവിടുത്തെ മുസ്ലീമുകള്‍ സഹായഹസ്തവുമായി എത്തുന്നുണ്ട്. ഒരു വശത്ത് തമ്മിലടി മുറുകുമ്പോഴും മറുവശത്ത് ഹിന്ദുക്കളുടെ രക്ഷക്ക് മുസ്ലീമുകള്‍ തന്നെയാണ് സന്നദ്ധരാകുന്നത്.

സംസ്ഥാനം ശാന്തമെന്ന് മുഖ്യമന്ത്രി

സംസ്ഥാനം ശാന്തമെന്ന് മുഖ്യമന്ത്രി

എന്നാല്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ശാന്തമാണെന്നും പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നുമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോള്‍ പ്രശ്‌നം ഗുരുതരമാക്കിയതിന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി.

കലാപം മുതലെടുക്കാന്‍ ശ്രമിക്കുന്നു

കലാപം മുതലെടുക്കാന്‍ ശ്രമിക്കുന്നു

അതേസമയം കലാപം മുതലെടുക്കാന്‍ ശ്രമിക്കുന്ന ചിലരുമുണ്ട്. ഭോജ്പുരി ചിത്രത്തിലെ രംഗങ്ങള്‍ കലാപത്തിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയ നേതാക്കന്‍മാരടക്കം ഇത് ഷെയര്‍ ചെയ്തിരുന്നു. വ്യാജവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.

കലാപത്തിനു കാരണം

കലാപത്തിനു കാരണം

17 കാരന്‍ മതസ്പര്‍ദ്ധക്ക് ഇടയാക്കുന്ന തരത്തില്‍ മുഹമ്മദ് നബിയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു എന്നാരോപിച്ചാണ് പശ്ചമബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ ഹിന്ദു, മുസ്ലീം മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.

 അറസ്റ്റ് ചെയ്‌തെങ്കിലും സംഘര്‍ഷം അവസാനിക്കുന്നില്ല.

അറസ്റ്റ് ചെയ്‌തെങ്കിലും സംഘര്‍ഷം അവസാനിക്കുന്നില്ല.

സംസ്ഥാനത്തെ ബദുരിയ, ബാസിര്‍ഘട്ട്, ഹറോവ, സ്വരൂപ് നഗര്‍, ദേഗംഗ എന്നീ മേഖലകളിലാണ് സംഘര്‍ഷം നടക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എങ്കിലും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയും പൊതുഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധക്കാര്‍ സംഘര്‍ഷം തുടരുകയായിരുന്നു.

English summary
In riot-hit Basirhat, Muslims pool money to help Hindu neighbours
Please Wait while comments are loading...