റോഡില്‍ നിന്ന് ആളിക്കത്തി: ആരും രക്ഷയ്ക്കെത്തിയില്ല, യുവാവിന്‍റെ വീഡിയോ വൈറൽ, വീഡിയോ കാണാം

  • Written By:
Subscribe to Oneindia Malayalam

ബീഡ്: മഹാരാഷ്ട്രയില്‍ റോഡപകടത്തില്‍ തീപിടിച്ച് ആളിക്കത്തി റോഡിൽ ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന യുവാവിന്‍റെ വീഡിയോ വൈറലാവുന്നു. ബൈക്കപകടത്തിൽ തീപിടിച്ച് ആളിക്കത്തിക്കൊണ്ടിരിക്കുന്ന യുവാവിനെ രക്ഷിക്കാതെ ജനം കാഴ്ചക്കാരായി മാറുകയായിരുന്നു. രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. രണ്ട് ബൈക്ക് യാത്രക്കാരും അപകടത്തിൽ മരിച്ചു.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഹൈവേയിലാണ് സംഭവം. ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടർന്ന് തീപിടിച്ച ബൈക്കിനടിയിൽപ്പെട്ട യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. തിരക്കുള്ള റോഡിൽ ആരും തിരിഞ്ഞു നോക്കാൻ തയ്യാറാവാത്തതാണ് രണ്ടുപേരുടേയും മരണത്തിൽ കലാശിച്ചത്.

രക്ഷിച്ചത് പോലീസെത്തി

രക്ഷിച്ചത് പോലീസെത്തി

സംഭവം നടന്ന് അരമണിക്കൂറിന് ശേഷം സ്ഥലത്തെത്തിയ പോലീസാണ് തീയണച്ച ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ ഒരാൾ സഹായം അഭ്യർത്ഥിക്കാൻ പോലും കഴിയാത്ത അവസ്ഥയില്‍ ആയിരുന്നുവെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ഒരാൾ ആശുപത്രിയില്‍ വച്ചും മറ്റെയാൾ സംഭവസ്ഥലത്തുവെച്ചും മരിക്കുകയായിരുന്നു.

rnrn

ദൃശ്യങ്ങൾ പകര്‍ത്തി

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് തീ പൊള്ളലേറ്റ് റോഡിൽ കിടന്ന ബൈക്ക് യാത്രക്കാരെ രക്ഷിക്കാൻ തയ്യാറാവാത്ത ചിലർ ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്താൻ ശ്രമിക്കുന്നതായി വാര്‍ത്തകൾ പുറത്തുവന്നിരുന്നു.

തീപിടുത്തത്തിന് പിന്നിൽ ദുരൂഹത!!

തീപിടുത്തത്തിന് പിന്നിൽ ദുരൂഹത!!

ബൈക്ക് യാത്രക്കാർ മദ്യം കൈവശം സൂക്ഷിച്ചിരുന്നതാണോ തീപിടുത്തത്തിന് ഇടയാക്കിയതെന്നും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. എന്നാൽ അപകടത്തിൽ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ആർടിഒ ഓഫീസിൽ നിന്ന്

ആർടിഒ ഓഫീസിൽ നിന്ന്

അപകടത്തിൽ കത്തിയ ബൈക്കിന്‍റെ നമ്പർ പ്ലേറ്റുകളും കത്തി നശിച്ചിട്ടുണ്ട്. പർബാനിയിൽ രജിസ്റ്റര്‍ ചെയ്ത ബൈക്കാണെന്ന് മാത്രമാണ് തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്. നമ്പർ പ്രദേശത്തെ ആർടിഒ ഓഫീസിൽ ഏൽപ്പിച്ചതോടെയാണ് ഈ വിവരങ്ങൾ ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി.

English summary
A man is engulfed in flames on the highway as cars, two-wheelers and people go past without stopping to help, in a horrific video that appears to have been taken by one of many thoughtless bystanders at the spot. The man, a biker, was in an accident yesterday with another biker. Both have died.
Please Wait while comments are loading...