കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി പിടിക്കാന്‍ പ്രിയങ്കയുടെ മിഷന്‍ 2022!! ബിജെപിയെ വിറപ്പിക്കും!! രണ്ടും കല്‍പ്പിച്ച് പ്രിയങ്ക

  • By
Google Oneindia Malayalam News

ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. പരാജയത്തില്‍ പിണങ്ങി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ലണ്ടനിലേക്ക് ഒളിച്ചോടിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. അതേസമയം ഇനി പ്രവര്‍ത്തകരുടെ പ്രതീക്ഷ പ്രിയങ്ക ഗാന്ധിയിലാണ്.

<strong>'കല്യാണ പന്തലിലേക്ക് പോകേണ്ടയാളെ കുത്തിക്കൊല്ലാൻ തീരുമാനിച്ച ആർഎസ്എസ് ക്രൂരത', വൈറലായി കുറിപ്പ്</strong>'കല്യാണ പന്തലിലേക്ക് പോകേണ്ടയാളെ കുത്തിക്കൊല്ലാൻ തീരുമാനിച്ച ആർഎസ്എസ് ക്രൂരത', വൈറലായി കുറിപ്പ്

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഇത്തവണ സംസ്ഥാനത്ത് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ തോല്‍വിയുടെ ഹാങ്ങ് ഓവറില്‍ ഒളിച്ചോടുകയല്ല പ്രിയങ്കയെന്ന നേതാവ്. യുപിയില്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് പ്രിയങ്കയുടെ ലക്ഷ്യം. സംസ്ഥാനം പിടിക്കാന്‍ മിഷന്‍ 2022 ന് പ്രിയങ്ക തുടക്കം കുറിച്ച് കഴിഞ്ഞു. വിശദാംശങ്ങളിലേക്ക്

 അടപടലം തകര്‍ന്നു

അടപടലം തകര്‍ന്നു

2014 ല്‍ മോദി തരംഗത്തിനിടയിലും യുപിയില്‍ ഗാന്ധി കുടുംബത്തിന്‍റെ ഉറച്ച സീറ്റുകളായ അമേഠിയും റായ്ബറേലിയും പാര്‍ട്ടിക്കൊപ്പം നിന്നിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് സംസ്ഥനത്ത് തകര്‍ന്നടിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും കോണ്‍ഗ്രസിന് നഷ്ടമായി. ബിജെപിയുടെ സ്മൃതി ഇറാനി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. സ്മൃതിയുടെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. 2014 ല്‍ രാഹുലിനോട് പരാജയപ്പെട്ടപ്പോഴും അവര്‍ മണ്ഡലത്തിനായി കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ഓടി നടന്ന് പ്രവര്‍ത്തിച്ചു. പ്രയത്നിച്ചാല്‍ ഇനി റായ്ബറേലിയില്‍ നിന്നും കോണ്‍ഗ്രസിനെ പുറത്താക്കാമെന്ന നിരീക്ഷണത്തിലാണ് ബിജെപി. ഇത് ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ ബിജെപി തുടങ്ങി കഴിഞ്ഞു.

 പരാജയ കാരണം

പരാജയ കാരണം

എന്നാല്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലോക്സഭ പോലെ ബിജെപിക്ക് എളുപ്പമായേക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. യുപിയില്‍ കോണ്‍ഗ്രസിന്‍റെ വേരുറപ്പിക്കാന്‍ രണ്ടും കല്‍പ്പിച്ചുള്ള നീക്കങ്ങള്‍ പ്രിയങ്ക ഗാന്ധി തുടങ്ങി കഴിഞ്ഞെന്നും പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.യുപിയില്‍ തോല്‍വി രുചിച്ചെങ്കിലും പിന്നോട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി കഴിഞ്ഞു. പരാജയത്തിന്‍റെ കാരണം കണ്ടെത്തി ഒന്നില്‍ നിന്ന് തന്‍റെ ജോലി തുടങ്ങാനാണ് പ്രിയങ്ക ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ വിജയത്തിന് നന്ദി പറയാന്‍ എത്തിയപ്പോള്‍ പ്രിയങ്ക പരാജയത്തിന്‍റെ കാരണം വിലയിരുത്താന്‍ പ്രത്യേക യോഗം ചേര്‍ന്നു.

 നേതാക്കളെ പറപ്പിച്ചു

നേതാക്കളെ പറപ്പിച്ചു

കോണ്‍ഗ്രസിന്‍റെ വിജയത്തിനായി നേതാക്കള്‍ പ്രവര്‍ത്തിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. കോണ്‍ഗ്രസിന്‍റെ പരാജയത്തിന് പാര്‍ട്ടിയിലെ ചില വിമത നേതാക്കള്‍ കൂടി കാരണമായിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. ഈ നേതാക്കളെ കുറിച്ചുള്ള വിവരങ്ങളും പ്രിയങ്ക തേടിയിട്ടുണ്ട്. ഇനി പണിയെടുക്കാത്തവര്‍ പാര്‍ട്ടിയില്‍ വേണ്ടെന്ന് പ്രിയങ്ക കട്ടായം പറഞ്ഞിരിക്കുകയാണ്. അത്തരക്കാര്‍ക്കെതിരെ ചൂരലെടുക്കുമെന്നും പാര്‍ട്ടിയുടെ വിജയം മാത്രമാണ് ലക്ഷ്യമെന്നും യോഗത്തില്‍ പ്രിയങ്ക ആവര്‍ത്തിച്ചു.

 മിഷന്‍ 2022

മിഷന്‍ 2022

പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് പ്രിയങ്ക. ഇനി മുതല്‍ ആഴ്ചയില്‍ മൂന്നോ നാലോ യോഗങ്ങള്‍ പ്രിയങ്ക നടത്താനാണ് പ്രിയങ്കയുടെ തിരുമാനം. യുപിയിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ച് രാവിലെ 10 മുതല്‍ 1 മണി വരെയുള്ള സമയങ്ങളിലാവും യോഗം ചേരുക. യോഗത്തില്‍ പ്രവര്‍ത്തകരുമായി പ്രിയങ്ക നേരിട്ട് സംവദിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ പ്രിയങ്ക തേടും.

 നേരിട്ട് കാണും

നേരിട്ട് കാണും

മുന്‍പ് പ്രിയങ്ക ഗാന്ധിയുമായി നേരിട്ട് സംവദിക്കുന്നത് പ്രവര്‍ത്തകര്‍ക്ക് എളുപ്പമായിരുന്നില്ല. പരാതികള്‍ ഉന്നയിക്കാന്‍ തന്നെ നേതാവിനെ അടുത്ത് കിട്ടിയിരുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തകരെ എപ്പോള്‍ കേള്‍ക്കാനും പ്രിയങ്ക തയ്യാറാവുന്നുണ്ടെന്ന് നേതാക്കള്‍ പറയുന്നു. ഇതുവരെ 150 ഓളം പ്രവര്‍ത്തകരെ പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ട് സംസാരിച്ചതായി യുപിയിലെ നേതാക്കള്‍ പറയുന്നു.

 പ്രിയങ്ക മുഖ്യമന്ത്രി

പ്രിയങ്ക മുഖ്യമന്ത്രി

സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാണ് പ്രിയങ്കയെ നിയമിച്ചതെന്ന് നേരത്തേ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ലോക്സഭയല്ല, വരാനിരിക്കുന്ന നിയമസഭയാണ് പ്രിയങ്കയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധി സൂചന നല്‍കിയത്. 2022 ല്‍ പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തണം എന്ന ആവശ്യം യുപിയിലെ നേതാക്കള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ബിജെപിയെ പ്രതിരോധിക്കാന്‍ പ്രിയങ്കയിലൂടെ സാധിക്കുമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നു. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രിയങ്ക മുന്നിട്ടിറങ്ങിയാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാകുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

<strong>ഇന്ന് പിളരുമോ കേരള കോണ്‍ഗ്രസ്? ജോസഫിനെ വെല്ലുവിളിച്ച് ജോസിന്‍റെ ബദല്‍ സംസ്ഥാന കമ്മറ്റി യോഗം ഇന്ന്</strong>ഇന്ന് പിളരുമോ കേരള കോണ്‍ഗ്രസ്? ജോസഫിനെ വെല്ലുവിളിച്ച് ജോസിന്‍റെ ബദല്‍ സംസ്ഥാന കമ്മറ്റി യോഗം ഇന്ന്

<strong>മുട്ടുമടക്കിയ മമതയ്ക്ക് മുന്നില്‍ നിലപാട് മയപ്പെടുത്തി ഡോക്ടര്‍മാര്‍, ചര്‍ച്ചയക്ക് തയ്യാര്‍</strong>മുട്ടുമടക്കിയ മമതയ്ക്ക് മുന്നില്‍ നിലപാട് മയപ്പെടുത്തി ഡോക്ടര്‍മാര്‍, ചര്‍ച്ചയക്ക് തയ്യാര്‍

English summary
In UP Priyanka goes with Mission 2022 plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X