മലക്കം മറിഞ്ഞ് ബിജെപി സഖ്യകക്ഷി; പൗരത്വ നിയമ ഭേദഗതിയില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്തണം
ദില്ലി: പൗരത്വ നിയമ ഭേദഗതിയുടെ പരിധിയില്‍ മുസ്ലിം മതവിഭാഗങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍. അയല്‍ രാജ്യങ്ങളില്‍ പീഡനത്തിനിരയാവുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അനുഗ്രഹമായി മാറുന്ന ബില്‍ പാസാക്കിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മുസ്ലിംങ്ങള്‍ക്ക് കൂടി ബില്ലിന്‍റെ ആനുകൂല്യം ലഭിക്കണമെന്നും ശിരോമണി അകാലി ദള്‍ ജനറല്‍ സെക്രട്ടറി ദല്‍ജിത് സിങ് ചീമ പറഞ്ഞു.

നമ്മുടെ രാജ്യവും ഭരണഘടനയും മതേതരമായതിനാല്‍ അതിന്‍റെ അനൂകൂല്യങ്ങള്‍ മുസ്ലിംങ്ങള്‍ക്കും ലഭിക്കണം. മുസ്ലിംങ്ങളെ മാത്രം ഒഴിവാക്കുന്നത് ന്യായമല്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും പീഡനങ്ങള്‍ക്കും അതിക്രമങ്ങൾക്കും വിധേയരായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലുള്ളവര്‍ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യയിലേക്ക് കുടിയേറാൻ നിർബന്ധിതരായിട്ടുണ്ട്. എന്നാല്‍ പൗരത്വത്തിന്റെ അഭാവം മൂലം അവര്‍ക്ക് മതിയായ ജീവിത സൗകര്യങ്ങള്‍ ലഭിച്ചില്ലെന്നും ചീമ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിലൂടെ നമ്മുടെ രാജ്യത്തേക്ക് അഭയാര്‍ത്ഥികളായി വന്ന ആളുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയൊരു ജീവിതമാണ് നല്‍കുന്നത്. എന്നാല്‍ മുസ്ലിംങ്ങളെ മാത്രം ഈ നിയമത്തിന്‍ കീഴില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് ശരിയല്ല. ഞങ്ങളുടെ പാര്‍ട്ടി നിലപാട് വ്യക്തമാണ്. മുസ്ലീങ്ങളേയും നിയമത്തിന് പരിധിയില്‍ കൊണ്ടുവരണം. കാരണം നമ്മുടേത് മതേതര രാഷ്ട്രമാണ്. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനം ഭരണഘടന വിരുദ്ധമാണ്, ചീമു പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം പഞ്ചാബില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നേരത്തെ പറഞ്ഞിരുന്നു. ഭാരണഘടനാ വിരുദ്ധമായ ബില്‍ ഇന്ത്യയുടെ മതേതര സ്വഭാവത്തിന് നേരേയുള്ള ആക്രമണമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്ന, രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന ഒരു നിയമം പാസാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications