കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; 2022 ല്‍ ഇതുവരെ പൗരത്വം ഉപേക്ഷിച്ചത് 183,741 പേര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: 2011 മുതല്‍ 1.6 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോക്‌സഭയില്‍ ആണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. ഇതില്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ 183,741 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി. 2015 ജനുവരി മുതല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങള്‍ തേടി കോണ്‍ഗ്രസ് അംഗം അബ്ദുള്‍ ഖാലിഖ് ആണ് ചോദ്യമുന്നയിച്ചത്.

2015-ല്‍ 131,489 പേരും 2016-ല്‍ 141,603 പേരും 2017-ല്‍ 133,049 പേരും 2018-ല്‍ 134,561 പേരും, 2019 ല്‍ 144017 പേരും 2020 ല്‍ 85256 പേരും 2021 ല്‍ 163370 പേരുമാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. 2011-ല്‍ ഇത് 122,819, 2012-ല്‍ 120,923, 2013-ല്‍ 131,405, 2014-ല്‍ 129,328 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകള്‍.

1

പൗരത്വം ഉപേക്ഷിക്കുന്നവര്‍ ഇന്ത്യയ്ക്ക് നഷ്ടമാക്കുന്ന സമ്പത്തിന്റെ കണക്കിനെ കുറിച്ചുള്ള ചോദ്യത്തോട് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സൂക്ഷിക്കുന്നില്ല എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ ഒഴികെ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച വിദേശികളുടെ എണ്ണം 2015-ല്‍ 93, 2016-ല്‍ 153, 2017-ല്‍ 175, 2018-ല്‍ 129, 2019-ല്‍ 113, 2020-ല്‍ 27, 2020-ല്‍ 27, 2020, 2021 ല്‍, 442 , 2022-ല്‍ 60 എന്നിങ്ങനെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേണ്ട എന്ന് പറഞ്ഞിട്ടും ബാലക്ക് കൊടുത്തത് ലക്ഷങ്ങള്‍, തെളിവുമായി ലൈന്‍ പ്രൊഡ്യൂസര്‍, ട്വിസ്റ്റ്വേണ്ട എന്ന് പറഞ്ഞിട്ടും ബാലക്ക് കൊടുത്തത് ലക്ഷങ്ങള്‍, തെളിവുമായി ലൈന്‍ പ്രൊഡ്യൂസര്‍, ട്വിസ്റ്റ്

2

അതേസമയം 8,441 ഇന്ത്യക്കാര്‍ നിലവില്‍ വിദേശ ജയിലുകളില്‍ കഴിയുന്നതായും മറ്റൊരു ചോദ്യത്തിന് മറുപടിയായി മുരളീധരന്‍ പറഞ്ഞു. ഇതില്‍ 4,389 പേര്‍ യു എ ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ ജയിലുകളില്‍ കഴിയുന്നുണ്ട്.

സാനിയയുമായി വേര്‍പിരിഞ്ഞോ..? മകന്‍, കുടുംബം, ടോക്ക് ഷോ..; ഒടുവില്‍ പ്രതികരിച്ച് ഷൊയ്ബ് മാലിക്സാനിയയുമായി വേര്‍പിരിഞ്ഞോ..? മകന്‍, കുടുംബം, ടോക്ക് ഷോ..; ഒടുവില്‍ പ്രതികരിച്ച് ഷൊയ്ബ് മാലിക്

3

ഇന്ത്യയും യു എ ഇയും ശിക്ഷിക്കപ്പെട്ട വ്യക്തികളെ കൈമാറ്റം ചെയ്യുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട് എന്നും അതനുസരിച്ച് എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ അവരുടെ ശിക്ഷയുടെ ശേഷിക്കുന്ന കാലം ഇന്ത്യയിലേക്ക് മാറ്റാനും തിരിച്ചുമുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരെ കൈമാറ്റം ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ യു എ ഇയ്ക്ക് അയച്ചിട്ടുണ്ട് എന്നും മുരളീധരന്‍ പറഞ്ഞു.

ഈ മലയാളികളുടെ ഒരു കാര്യം; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ഭാഗ്യവും മലയാളിക്ക്; സമ്മാനം കോടികള്‍..!!ഈ മലയാളികളുടെ ഒരു കാര്യം; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ഭാഗ്യവും മലയാളിക്ക്; സമ്മാനം കോടികള്‍..!!

4

കരാര്‍ പ്രകാരം ശിക്ഷിക്കപ്പെട്ട വ്യക്തിയെ അയാളുടെ ദേശീയതയുള്ള രാജ്യത്തേക്ക് മാറ്റുന്നത് തടവുകാരന്റെ കൈമാറ്റം ചെയ്യാനുള്ള സന്നദ്ധത, കൈമാറ്റം ചെയ്യപ്പെടുന്നതും സ്വീകരിക്കുന്നതുമായ രാജ്യത്തിന്റെ സമ്മതം, പൂര്‍ണ്ണമായ ഡോക്യുമെന്റേഷന്റെ ലഭ്യതയും ഉചിതമായ ഏജന്‍സികളില്‍ നിന്നുള്ള ക്ലിയറന്‍സും പോലുള്ള നിരവധി ഔപചാരികതകള്‍ പൂര്‍ത്തീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കും.

English summary
Increasing number of people renouncing Indian citizenship saya central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X