കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് വാക്‌സിനുകൾ നിർണായകഘട്ടത്തിൽ, ആരോഗ്യ തിരിച്ചറിയൽ കാർഡ്; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിന ചടങ്ങില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ചൈനയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനം നടത്തിയ പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ ഭാരിതിനെ കുറിച്ചും ഊന്നല്‍ നല്‍കി സംസാരിച്ചു. കൊവിഡ് മഹമാരിയുടെ കാലത്ത് 130 കോടി ഇന്ത്യന്‍ ജനങ്ങള്‍ സ്വയം പര്യാപ്തമാകാനുള്ള നിശ്ചയദാര്‍ഢ്യത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വിശദാംശങ്ങളിലേക്ക്...

മൂന്ന് വാക്‌സിനുകള്‍

മൂന്ന് വാക്‌സിനുകള്‍

കൊവിഡിനെതിരായ മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള പദ്ധതി തയ്യാറാണ്. വ്കാസിന്‍ ഉത്പാദനത്തിന്റെ നടപടികള്‍ ആരംഭിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്

ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്

രാജ്യത്തെ ആരോഗ്യരംഗം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അസുഖം വന്നാല്‍ ഡോക്ടറെ കാണിക്കാന്‍ പോകുമ്പോഴും മരുന്ന് വാങ്ങാന്‍ ഫാര്‍മസിയില്‍ പോകുമ്പോഴും ഈ കാര്‍ഡ് കൈയില്‍ കരുതിയാല്‍ മതി. എല്ലാ വിവരങ്ങളും ഇതില്‍ രേഖപ്പെടുത്തിയുട്ടുണ്ടാകും. ഡോക്ടര്‍ നല്‍കിയ എല്ലാ നിര്‍ദ്ദേശങ്ങളും ഈ കാര്‍ഡിലുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊവിഡ് പോരാളികള്‍

കൊവിഡ് പോരാളികള്‍

രാജ്യത്തെ കൊവിഡ് പോരാളികളായ എല്ലാവര്‍ക്കും ആദരമര്‍പ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനിടെ ജീവന്‍ നല്‍കിയ എല്ലാ പോരാളികളുടെയും കുടുംബത്തിന് നന്ദി. ഇച്ഛാശക്തികൊണ്ട് രാജ്യം ഈ പ്രതിസന്ധിയെ മറികടക്കുമെന്നും പ്രകൃതി ദുരന്തത്തിന് ഇരയായ എല്ലാവര്‍ക്കും സഹായം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ചൈനക്കെതിരെ

ചൈനക്കെതിരെ

ചെങ്കോട്ടയിലെ പ്രസംഗത്തില്‍ ചൈനയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തി. 'നിയന്ത്രണ രേഖമുതല്‍ ആരാണോ രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കണ്ണുയര്‍ത്താന്‍ ശ്രമിച്ചത് അവര്‍ക്കെതിരെ നമ്മുടെ സൈനികരും അതേ രീതിയില്‍ പ്രതികരിച്ചു.' എന്ന് പ്രധാനമന്ത്രി പറഞ്ഞു.

വെല്ലുവിളികള്‍

വെല്ലുവിളികള്‍

'ആത്മനിര്‍ഭര്‍ ഭാരതിന് ലക്ഷകണക്കിന് വെല്ലുവിളകള്‍ ഉണ്ടാവും. ആഗോള മത്സരശേഷി ഉണ്ടെങ്കില്‍ അതിന്റെ വെല്ലുവിളി വര്‍ധിക്കും. ലക്ഷക്കണക്കിന് വെല്ലുവിളിള്‍ ഉണ്ടെങ്കിലും കോടിക്കണക്കിന് പരിഹാരങ്ങള്‍ നല്‍കാന്‍ രാജ്യത്തിന് ശക്തിയുണ്ട്. രാജ്യത്തെ ജനങ്ങള്‍ പരിഹാരത്തിനുള്ള കരുത്ത് നല്‍കുന്നു.'കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നമ്മള്‍ എന്‍-95 മാസ്‌ക്കുകള്‍, പിപിഇ കിറ്റ്, വെന്റിലേറ്റേറുകള്‍ എന്നിവ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്‌തെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ചൈനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഇന്ത്യ; ആത്മനിര്‍ഭര്‍ ഭാരതിന് മുന്‍തൂക്കം;'മെയ്ക്ക് ഫോര്‍ വേള്‍ഡ്'ചൈനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഇന്ത്യ; ആത്മനിര്‍ഭര്‍ ഭാരതിന് മുന്‍തൂക്കം;'മെയ്ക്ക് ഫോര്‍ വേള്‍ഡ്'

ആ രാത്രിയില്‍ ചൈനയുമായി പോരാടി, 21 സൈനികരെ ധീരതാ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു!!ആ രാത്രിയില്‍ ചൈനയുമായി പോരാടി, 21 സൈനികരെ ധീരതാ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു!!

English summary
74 th Independence Day; 3 Covid vaccines in the country are at a critical stage of testing says PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X