അതിര്‍ത്തി തര്‍ക്കം; ചൈനയുമായി സൗഹൃാദപരമായി ചര്‍ച്ചകള്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം
ദില്ലി: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ രൂപപ്പെട്ട തര്‍ക്കം തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും തുടരും. അതിര്‍ത്തിയില്‍ രൂപപ്പെട്ട പ്രശ്നം സമാധാനപരമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനയുമായ സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ തുടരും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി-ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് ഉടമ്പടിയുടേയും ഉഭയകക്ഷി കരാറിന്‍റേയും അടിസ്ഥാനത്തില്‍ തര്‍ക്കം പരിഹരിക്കനാണ് നിലവിലെ ധാരണ.
ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് അതിര്‍ത്തി മേഖലയില്‍ സമാധാനപരവും സംഘര്‍ഷ രഹിതവുമായ അന്തരീക്ഷം അനിവാര്യമാണമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. ലഡാക്ക് അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞയാഴ്ച്ച രൂപപ്പെട്ട അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടന്ന ഇന്ത്യാ-ചൈന സൈനികതല ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രസ്താവന.

അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ ചൈനയം ഇന്ത്യയും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയായിരുന്നു നടന്നത്. ചര്‍ച്ച തികച്ചും സൗഹൃദ അന്തരീക്ഷത്തിലായിരുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി. രാവിലെ പതിനൊന്നര മണിക്ക് തുടങ്ങിയ ചര്‍ച്ച വൈകീട്ട് ഏഴ് മണിക്ക് ശേഷമാണ് അവസാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിംഗിന്‍റെ നേതൃത്വത്തിൽ പത്തിലധികം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് ഇന്ത്യയെ പ്രതിനീധീകരിച്ച് ചൈനീസ് മേഖലയിലെ മോൾഡോയിലെത്തിയത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇരു രാജ്യങ്ങളും ഇതുവരെ തയ്യാറായിട്ടില്ല.
ഈ വാരത്തിനുള്ളില്‍ തന്നെ അതിര്‍ത്തിയില്‍ നേരത്തേയുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന നിലപാടാണ് ഇന്ത്യ പ്രധാനമായും മുന്നോട്ട് വെച്ചത്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലയില്‍ ഇന്ത്യന്‍ സൈന്യം റോഡ് നിര്‍മ്മിക്കുന്നതിലുള്ള ആശങ്ക ചൈനയും പങ്കുവെച്ചെന്നാണ് സൂചന. ചര്‍ച്ചകളെ മോശമായി ബാധിക്കുന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് കരസേന അറിയിച്ചിട്ടുണ്ട്.
ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് സഹായിക്കില്ലെന്നാണ് സൈനിക വക്താവ് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പുകയുന്നത് സംബന്ധിച്ച് പല റിപ്പോർട്ടുകളും അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ഇത് പാടെ തള്ളുകയാണ് സൈന്യം. നേരത്തേ ഇന്ത്യൻ പട്രോളിങ്ങ് സംഘത്തെ ചൈന തടഞ്ഞുവെച്ചുവെന്നും ആയുധങ്ങൾ പിടിച്ചുവെച്ചുവെന്നും തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications