Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചു; 16 പാക് യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ, ബിബിസിക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യ-പാക് ഭിന്നത മുറുകുന്നതിനിടെ വീണ്ടും കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. പാകിസ്ഥാനിൽ നിന്നുള്ള 16 യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിനും തെറ്റായ വിവരണങ്ങൾ പ്രചരിപ്പിച്ചതിനും 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്കാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇതിനുപുറമെ, 3.5 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ പ്രത്യേക യൂട്യൂബ് ചാനലും നിരോധിച്ചിട്ടുണ്ട്. മൊത്തത്തിൽ ഏകദേശം 63 ദശലക്ഷം വരിക്കാരുള്ള യൂട്യൂബ് ചാനലുകളാണ് ഇന്ത്യ നിരോധിച്ചിരിക്കുന്നത്. ഇന്ത്യൻ സർക്കാരിനെയും സൈന്യത്തെയും മോശമായി ചിത്രീകരിക്കുന്ന വീഡിയോകളും വാർത്തകളും നൽകിയ ചാനലുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നുണ്ട്.

pakyoutubeban

നിരോധിക്കപ്പെട്ട പാകിസ്ഥാൻ ചാനലുകൾ ഇവ

ഡോൺ ന്യൂസ്, സമ ടിവി, എആർ വൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്‌താർ, ജിയോ ന്യൂസ്, സുനോ ന്യൂസ് തുടങ്ങിയ പ്രമുഖ പാകിസ്ഥാൻ വാർത്താ ചാനലുകളും ഇർഷാദ് ഭട്ടി, അസ്‌മ ഷിറാസി, ഉമർ ചീമ, മുനീബ് ഫാറൂഖ് തുടങ്ങിയ മാധ്യമപ്രവർത്തകർ നടത്തുന്ന യൂട്യൂബ് ചാനലുകളും ഇന്ത്യൻ ഉപഭോക്താക്കൾക്കായി തടഞ്ഞിട്ടുണ്ട്. ദി പാകിസ്ഥാൻ റഫറൻസ്, സമ സ്പോർആർട്‌സ്, ഉസൈർ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് മറ്റ് നിരോധിത ചാനലുകൾ.

പഹൽഗാം ദുരന്തത്തിന് ശേഷം തെറ്റായ വിവരങ്ങൾ, തെറ്റായ പ്രചാരണങ്ങൾ, വർഗീയ സംഘർഷങ്ങൾ സൃഷ്‌ടിക്കാൻ ഉദ്ദേശിച്ചുള്ള ഉള്ളടക്കം എന്നിവ ഈ ചാനലുകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

'ദേശീയ സുരക്ഷയോ പൊതു ക്രമസമാധാനമോ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് കാരണം ഈ ഉള്ളടക്കം നിലവിൽ ഈ രാജ്യത്ത് ലഭ്യമല്ല. സർക്കാർ നീക്കം ചെയ്യൽ അഭ്യർത്ഥനകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഗൂഗിളിന്റെ സുതാര്യത റിപ്പോർട്ട് സന്ദർശിക്കുക' എന്നാണ് പ്രസ്‌തുത ചാനലുകൾ ഇന്ത്യക്കാർക്ക് ലഭിക്കുന്ന അറിയിപ്പ്.

ബിബിസിക്കും കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള ബിബിസിയുടെ റിപ്പോർട്ടിംഗിനെതിരെയും സർക്കാർ വിമർശനം ഉന്നയിച്ചു. ബൈസരൻ താഴ്‌വരയിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിലെ കാരണക്കാരായ ഭീകരരെ "മിലിറ്റന്റ്" എന്ന പദം ഉപയോഗിച്ചതിനെ ശക്തമായ ഭാഷയിൽ വാർത്താ ഏജൻസിക്ക് അയച്ച കത്തിൽ സർക്കാർ എതിർത്തു.

'കശ്‌മീരിലെ മാരകമായ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ ഇന്ത്യക്കാർക്കുള്ള വിസ താൽക്കാലികമായി നിർത്തിവച്ചു' എന്ന തലക്കെട്ടിലുള്ള ബിബിസിയുടെ ലേഖനത്തിൽ ഭീകരാക്രമണത്തെ "തീവ്രവാദ ആക്രമണം" എന്ന് പരാമർശിച്ചതിനെത്തുടർന്നാണ് നരേന്ദ്ര മോദി സർക്കാർ ബിബിസിയുടെ ഇന്ത്യാ മേധാവി ജാക്കി മാർട്ടിന് ശക്തമായ വിയോജിപ്പ് അറിയിച്ചുകൊണ്ട് കത്ത് കൈമാറിയത്.

വിഷയത്തിൽ ബിബിസിയുടെ റിപ്പോർട്ടിംഗ് മുന്നോട്ട് പോകുന്നത് വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുമെന്ന് സ്ഥാപനത്തിന് കൈമാറിയ ഔപചാരിക കത്തിൽ സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പഹൽഗാം ഭീകരരെ "തീവ്രവാദികൾ" എന്ന് വിശേഷിപ്പിച്ചതിന് ന്യൂയോർക്ക് ടൈംസിനെ യുഎസ് സെനറ്റ് പാനൽ കടുത്ത ഭാഷയിൽ വിമർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവവികാസം.

Take a Poll

അതേസമയം, കശ്‌മീർ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുകയാണ്. സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയതിന് പിന്നാലെ പാക് പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറുവശത്ത് പാകിസ്ഥാൻ പഹൽഗാം അന്വേഷണത്തിൽ റഷ്യയുടെയും ചൈനയുടെയും ഇടപെടൽ തേടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+