കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് പാകിസ്ഥാന്റെ മറുപടി; രാജ്യത്ത് ഭീകരത വളര്‍ത്തുന്നത് ഇന്ത്യ

  • By അക്ഷയ്‌
Google Oneindia Malayalam News

ഇസ്ലാമാബാദ്: പ്രാധനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി പാകിസ്ഥാന്‍. ആഗോള ഭീകരതയുടെ ഉറവിടെ പാകിസ്ഥാനാണെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനാണ് പ്രത്യാരോപണങ്ങളിലൂടെ മറുപടിയുമായി പാക് സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

രാജ്യത്തെ വിവിധ മേഖലകളില്‍ ഭീകരത വളര്‍ത്തുന്നത് ഇന്ത്യയാണെന്ന് പാക് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ഉറിയില്‍ സൈനീക കേന്ദ്രത്തിനു നേരെ നടന്ന ഭീകരാക്രമണത്തെ ന്യായീകരിച്ച് പാകിസ്ഥാന്‍ പ്രധാനമനമന്ത്രി നവാസ് ഷെരീഫ് രംഗത്ത് വന്നതിന് പിന്നാലെയാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.

Pakistan Flag

കശ്മീരിലെ സംഘര്‍ഷം അവസാനിക്കാതെ ഇന്ത്യയ്ക്ക് ഒരിക്കലും സമാധാനം ലഭിക്കില്ലെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി പര്‍വേസ് റാഷിദ് പറഞ്ഞു. പാകിസ്ഥാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്തുമെന്ന മോദിയുടെ മുന്നറിയിപ്പിനോടായിരുന്നു റാഷിദിന്റെ പ്രതികരണം. കശ്മീരിലെ സാഹചര്യങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് ഉറിയിലെതെന്നും തെളിവുകളൊന്നുമില്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെ പഴിക്കുന്നതെന്നും നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ന്യൂയോര്‍ക്കില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള യാത്രാമധ്യേ ലണ്ടനില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഉറിയിലെ സംഭവങ്ങളെപ്പറ്റി ഷെരീഫ് പറഞ്ഞത്. തെളിവുകള്‍ ഒന്നുമില്ലാതെ നിരുത്തരവാദപരമായി കുറ്റം ചുമത്തുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ഉ്മ്ടായതെന്ന് നവാസ് ഷരീഫ് കുറ്റപ്പെടുത്തി.

English summary
India behind Pak terrorism says Parvez Rashid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X