കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിനും കൊള്ളാത്ത 250 രൂപയുടെ ചൈനീസ് കിറ്റ് ഇന്ത്യ വാങ്ങിയത് 600 രൂപയ്ക്ക്, വിവാദം പുകയുന്നു

Google Oneindia Malayalam News

ദില്ലി: ചൈനയില്‍ നിന്നും ഇന്ത്യയിലെത്തിച്ച റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകല്‍ തെറ്റായ പരിശോധനഫലമാണ് കാണിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ റാപ്പിഡ് പരിശോധന സംവിധാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ റാപ്പിഡ് ടെസ്റ്റിംഗ കിറ്റുകള്‍ വാങ്ങിയതിനെ ചൊല്ലി വിവാദം ശക്തമാകുകയാണ്. ചൈനീസ് കമ്പനിയുടെ ഉപയോഗ ശൂന്യമായ കിറ്റുകള്‍ ഇന്ത്യ അമിത വില കൊടുത്ത് വാങ്ങിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വെറും 250 വിലയുള്ള കിറ്റ് ഐസിഎംആര്‍ 600 രൂപ കൊടുത്ത് വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്.

നിയമപോരാട്ടം

നിയമപോരാട്ടം

കിറ്റുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത കമ്പനിയും രാജ്യത്തെ വിതരണക്കാരും തമ്മില്‍ ദില്ലി ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ചതോടെയാണ് വില സംബന്ധിച്ച വിവരം പുറത്തായത്. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വോണ്‍ഫോ എന്ന ചൈനീസ് കമ്പനിയില്‍ നിന്ന് റിയല്‍ മെറ്റാപോളിക് എന്ന ഇന്ത്യയിലെ വിതരണക്കാര്‍ക്ക് മാര്‍ച്ച് 27നാണ് ടെസ്റ്റ് കിറ്റ് വാങ്ങാനുള്ള കരാര്‍ ഐസിഎംആര്‍ നല്‍കിയത്. ഒരു കിറ്റിന് 600 രൂപ എന്ന നിലയില്‍ 30 കോടി രൂപയുടെ കരാറായിരുന്നു അത്.

ഒരു കിറ്റിന് 250 രൂപ

ഒരു കിറ്റിന് 250 രൂപ

കരാര്‍ സ്വന്തമാക്കിയ കമ്പനി ഏപ്രില്‍ 16നാണ് അഞ്ചര ലക്ഷം കിറ്റുകള്‍ വിതരം ചെയ്തത്. എന്നാല്‍ കിറ്റുകള്‍ വാങ്ങിയ മെറ്റാപോളിക്‌സ് എന്ന കമ്പനി ഒന്നിന് 250 രൂപ നിരക്കിലാണ് വാങ്ങിയതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. 600 രൂപ എന്ന നിക്കിലാണ് കമ്പനി കരാര്‍ വാങ്ങിയത്. ഇക്കാര്യം കമ്പനി തന്നെ ദില്ലി ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇതേ ചൈനീസ് കമ്പനിയില്‍ നിന്ന് ഷാന്‍ ബയോടെക് എന്ന വിതരണക്കാരനിലൂടെ തമിഴ്‌നാട് സര്‍ക്കാരും 500 കിറ്റുകള്‍ വാങ്ങി. 600 രൂപയാണ് ഒരു കിറ്റിന് നല്‍കിയ വില.

വിവാദം ആരംഭിച്ചത്

വിവാദം ആരംഭിച്ചത്

ഷാന്‍ ബയോടെക് എന്ന കമ്പനിയിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ കിറ്റുകള്‍ വാങ്ങിയതോടൊണ് വിവാദം അരംഭിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ കിറ്റുകള്‍ വാങ്ങിയ വിതരണക്കാര്‍ക്ക് ഇന്ത്യയില്‍ വിതരണം നടത്താന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് റിയല്‍ മെറ്റാപോളിക്‌സ് ദില്ലി ഹൈക്കോടതിയെ സമീപിക്കകായിരുന്നു. ഷാന്‍ ബയോടെക്കിന് ഇന്ത്യയില്‍ വോണ്‍ഫോ കമ്പനിയുടെ കിറ്റുകള്‍ വിതരണം ചെയ്യാന്‍ അനുമതിയില്ലെന്ന് റിയല്‍ മെറ്റാപോളിക്‌സ് ഹൈക്കോതിയെ അറിയിച്ചു.

വില പുറത്ത്

വില പുറത്ത്

ഇതോടെയാണ് കിറ്റിന്റെ വില സംബന്ധിച്ച് പുറം ലോകം അറിയുന്നത്. 60 ശതമാനത്തോളം ഉയര്‍ന്ന വില നല്‍കിയാണ് ഐസിഎംആര്‍ കിറ്റുകള്‍ വാങ്ങിയതെന്ന് ഇതോടെ വ്യക്തമായി. അതേസമയം, കിറ്റുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ഐസിഎംആര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നില്ല എന്ന കാര്യവും പുറത്തായി. ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സമിതിയുടെ അനുമതി പോലും വാങ്ങാനാകാതെയാണ് കിറ്റുകള്‍ വാങ്ങുന്നതിന് ഐസിഎംആര്‍ മുതിര്‍ന്നത്.

വിശദീകരണം

വിശദീകരണം

സംഭവത്തില്‍ ഐസിഎംആര്‍ നല്‍കിയ വിശദീകരണം തൃപ്തികരമെല്ലെന്നാണ് റിപ്പോര്‍ട്ട്. എല്ലാ സംസ്ഥാനങ്ങളും കിറ്റുകള്‍ എത്രയും പെട്ടെന്ന് ഇറക്കുമതി ചെയ്യാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് പെട്ടെന്ന് തന്നെ കിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ ഐസിഎംആര്‍ നിര്‍ബന്ധിതമായതെന്നാണ് വിശദീകരമം. ഇതില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഐസിഎംആര്‍ പറയുന്നു. എന്നാല്‍ നിലവില്‍ റാപ്പിഡ് ടെസ്റ്റ് ഉപയോഗിച്ചുള്ള പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam
ഗുണനിലവാരം

ഗുണനിലവാരം

റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി പരിശോധന നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയവും. ചൈനയിലെ കിറ്റുകള്‍ ഗുണനിലവാരമില്ലെന്ന് പരാതിപ്പെട്ട് നിരവധി സംസാഥനങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധനെ സമീപിച്ചിരുന്നു. നിലവില്‍ 15 ലക്ഷത്തോളം ആര്‍ടിപിസിആര്‍ കിറ്റുകള്‍ രാജ്യത്തുണ്ട്. അതുകൊണ്ട് തന്നെ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ഒഴിവാക്കുന്നത് പ്രശ്‌നമാകില്ലെന്ന വിലയിരുത്തലിലാണ് രാജ്യം.

English summary
India Buys A Rapid Test Kit Of Rs 250 From China For Rs 600
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X