കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 വയസില്‍ താഴെ ഉള്ളവര്‍ക്കും ജോലിചെയ്യാം; നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: 14 വയസില്‍ താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇനിമുതല്‍ കുട്ടികള്‍ക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സുകളില്‍ ജോലി ചെയ്യാന്‍ ഇതുവഴി അവസരമുണ്ടാകും. എന്നാല്‍ അപകടകരമായ തൊഴില്‍ രംഗത്തുനിന്നും കുട്ടികളെ മാറ്റി നിര്‍ത്തണമെന്ന് നിയമം പറയുന്നു.

സ്‌കൂള്‍ വിട്ടശേഷമോ അവധി ദിവസങ്ങളിലോ മാത്രമോ ആണ് കുട്ടികള്‍ക്ക് ജോലിചെയ്യാന്‍ സാധിക്കുക. ജോലി പരിശീലനവും വിദ്യാഭ്യാസവും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ഭാഗമായിക്കൂടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു ഭേദഗതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍, നിയമം തെറ്റിക്കുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ കടുത്തതാക്കിയിട്ടുണ്ട്.

child-labour

നിയമം ലംഘിക്കുന്നവരില്‍ നിന്നും ആദ്യ തവണ 20000 രൂപ മുതല്‍ 50000 രൂപ വരെ പിഴ ഈടാക്കും. നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. നേരത്തെ ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെയായിരുന്നു ശിക്ഷ. അതേസമയം, മാതാപിതാക്കള്‍ ആണെങ്കില്‍ ആദ്യത്തെ തവണ പിഴയീടാക്കില്ല. ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കും.

പുതിയ ഭേദഗതി പ്രകാരം സിനിമ, സീരിയല്‍ മേഖലകളിലും മാതാപിതാക്കള്‍ക്കൊപ്പം കൃഷിയിടങ്ങളിലും കുട്ടികള്‍ക്ക് ജോലിചെയ്യാം. എന്നാല്‍ സര്‍ക്കസുപോലെ അപകടകരമായ മേഖലകളില്‍ കുട്ടികളെ ജോലിയെടുപ്പിക്കാന്‍ കഴിയില്ല. നിയമ ഭേദഗതിക്കെതിരെ ബാലാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കാന്‍ നിയമം കാരണമായേക്കുമെന്ന് സംഘടനകള്‍ ആരോപിക്കുന്നു.

English summary
India Cabinet clears changes to Child Labour Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X