ഇന്ത്യയിൽ പ്രഥമ പരിഗണന ഹിന്ദുക്കൾക്ക്, മറ്റുള്ളവർ അതിനു പിന്നിൽ, വിവാദത്തിന് തിരികൊളുത്തി ശിവസേന

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യയിൽ പ്രഥമസ്ഥാനം നൽകേണ്ടത് ഹിന്ദുക്കൾക്കാണന്നു ശിവസേന. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്നും സേന അഭിപ്രായപ്പെട്ടു. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് വിവാദ പരാമർശമുള്ളത്. ബിജെപി സർക്കാർ ഭരിച്ചിട്ടു പോലും അയോധ്യയിൽ രാം ക്ഷേത്രം നിർമ്മാണം, കശ്മീരി പണ്ഡിറ്റുകളുടെ ഘർവാപ്പസി എന്നിവയ്ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ലെന്നു ശിവസേന സാമ്നയിൽ പറയുന്നുണ്ട്.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായതിനാൽ പ്രഥമ പരിഗണന ഹിന്ദുക്കൾക്ക് തന്നെയാണ്. അതു കഴിഞ്ഞു മാത്രമേ മറ്റുള്ളവർക്ക് സ്ഥാനമുള്ളൂവെന്ന് മുഖപ്രസംഗത്തിൽ ശിവസേന ആരോപിക്കുന്നുണ്ട്.

ഹിന്ദുക്കൾ കൂടുതൽ ഇന്ത്യയിൽ

ഹിന്ദുക്കൾ കൂടുതൽ ഇന്ത്യയിൽ

ലോകത്ത് ഏറ്റവും കൂടുൽ ഹിന്ദുക്കളുള്ളത് ഇന്ത്യയിലാണ്. അതിനാലാണ് രാജ്യത്ത് ഹിന്ദുക്കൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും സാമ്നയിൽ ശിവസേന പറയുന്നുണ്ട്.

രാജ്യങ്ങൾ മതങ്ങളെ പ്രതിനിധീകരിക്കുന്നു

രാജ്യങ്ങൾ മതങ്ങളെ പ്രതിനിധീകരിക്കുന്നു

ലോകത്തുള്ള രാജ്യങ്ങൾ ഓരോ മതങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ലോകത്ത് അമ്പതിലധികം രാജ്യങ്ങളിൽ ഭൂരിപക്ഷവും മുസ്ലീം ജനങ്ങളാണുള്ളത്. അമേരിക്കയിലും യുറോപ്പിലും ക്രിസ്ത്യാനികളാണ് കൂടുതൽ, ചൈന, ജപ്പാൻ ശ്രീലങ്ക, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും ബുദ്ധമതത്തിൽ വിശ്വസിക്കുന്നവരാണ്.

രാമക്ഷേത്രം പാതി വഴിയിൽ

രാമക്ഷേത്രം പാതി വഴിയിൽ

മുഖപ്രസംഗത്തിൽ ശിവസേന ബിജെപി രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഹിന്ദുക്കളെ പിന്തുണക്കുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിലുളളത്. എന്നിട്ടും അയോധ്യയിലെ രാമക്ഷേത്ര നിർമ്മിക്കാൻ സാധിക്കുന്നില്ല. എല്ലാം കോടതിയ്ക്ക് വിട്ടു കൊടുത്തിരിക്കുകയാണ് സർക്കാർ.

 ദേശീയഗാനത്തെ അപമാനിക്കാൻ അനുവദിക്കില്ല

ദേശീയഗാനത്തെ അപമാനിക്കാൻ അനുവദിക്കില്ല

ദേശീയഗാനത്തെ കുറിച്ചു സാമ്നയിൽ ശിവസേന പരാമർശിക്കുന്നുണ്ട്. ദേശീയഗാനം കേൾക്കുമ്പോൾ പലർക്കും എഴുന്നേറ്റു നിൽക്കാൻ മടിയാണ്. ഇത് ദേശീയ ഗാനത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശിവസേന പറയുന്നുണ്ട്.

മോഹൻ ഭഗവതിനു പിന്തുണ ‌

മോഹൻ ഭഗവതിനു പിന്തുണ ‌

ഒരു നേതാവിനോ പാർട്ടിക്കോ രാജ്യത്തെ മഹത്തരക്കാൻ സാധിക്കില്ലെന്ന മോഹൻ ഭഗവതിന്റെ പ്രസ്താവനയെ ശിവസേന പിന്തുണക്കുന്നുണ്ട്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും എന്നാൽ ഇത് മറ്റുള്ളവരുടേതല്ലെന്ന് അർഥമില്ലെന്നും ആർഎസ് മേധാവി മോഹൻ ഭഗവത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എല്ലാവരും ഭാരത്തിന്റെ മക്കൾ

എല്ലാവരും ഭാരത്തിന്റെ മക്കൾ

എല്ലാ മതക്കാർക്കും ഇന്ത്യയിൽ അവകാശമുണ്ട്. ഭാരതത്തിന്റെ പാരമ്പര്യം അനുസരിച്ച് ജീവിക്കുന്നവരെല്ലാം ഭാരതമാതാവിന്റെ മക്കളാണെന്നും മോഹൻ ഭഗവത് പറഞ്ഞിരുന്നു.

English summary
Holding that India is a country of Hindus first and others later, the Shiv Sena on Monday said despite a "pro-Hindutva" government at the Centre, issues like Ram Temple construction in Ayodhya and 'ghar wapsi' of displaced Kashmiri Pandits are still unresolved.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്