കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് രണ്ടാം തരംഗം; അതിവേഗം കുതിച്ച് രോഗബാധിതരുടെ എണ്ണം...കാരണം!

രണ്ടാം തരംഗത്തിന്റെ തുടക്കം പരിശോധിച്ചാൽ ഫെബ്രുവരി 15ന് 11,107 ആയിരുന്ന പ്രതിദിന കണക്ക് മാർച്ച് 21 ആയോപ്പോഴേക്കും 37223 ആയി

Google Oneindia Malayalam News

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേര്രാൾ വേഗത്തിലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലാണ് രണ്ടാം തരംഗവും വലിയ ആഘാതമുണ്ടാക്കിയിരിക്കുന്നത്. അതേസമയം ആദ്യത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാമത്തെ തരംഗത്തിലെ ഉയർന്ന പരിശോധന നിലകളാണ് കുത്തനെയുള്ള വർധനവിന് കാരണം.

Covid 19

രണ്ടാം തരംഗത്തിന്റെ തുടക്കം പരിശോധിച്ചാൽ ഫെബ്രുവരി 15ന് 11,107 ആയിരുന്ന പ്രതിദിന കണക്ക് മാർച്ച് 21 ആയോപ്പോഴേക്കും 37223 ആയി. സമാനമായ വർധനവാണ് 2020 ജൂൺ 16 മുതൽ ജൂലൈ 22 വരെയുള്ള സമയത്തും രേഖപ്പെടുത്തിയത്. എന്നാൽ പരിശോധനകളുടെ എണ്ണത്തിൽ അഞ്ചിരട്ടി വരെ വർധനവ് ഉണ്ടായി. 2020 ജൂൺ, ജൂലൈ മാസങ്ങളിൽ 247414 ടെസ്റ്റുകൾ നടത്തിയപ്പോൾ ഈ വർഷം ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെ 792261 പരിശോധനകളാണ് നടത്തിയത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 62,714 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തുിട്ടുള്ളത്. അഞ്ച് മാസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോഴാണ്. തുടർച്ചയായ 18-ാം ദിവസവും ഇന്ത്യയിൽ കേസുകൾ ക്രമാതീതമായി വർദ്ധിച്ചതിനാൽ ഇതുവരെ രോഗം ബാധിച്ചവരുടെ എഎണ്ണം 1.19 കോടിയിലേക്ക് എത്തിയട്ടുണ്ട്.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

നേരത്തെ ഒക്ടോബർ 16 നാണ് അവസാനമായി ഒറ്റ ദിവസം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒറ്റ ദിവസം 63,371 കേസുകളാണ് ഇതോടെ റിപ്പോർട്ട് ചെയ്തത്. 312 മരണങ്ങളും ഇതോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് രാജ്യത്തെ ആക്ടീവ് കൊവിഡ് വൈറസ് കേസുകൾ 33,663 ഉയർന്ന് 4,86,310 ലേക്കും എത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ച കൊവിഡിൽ നിന്ന് 1.13 കോടിയിലധികം ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 94.58 ശതമാനമായിട്ടുണ്ട്. അതേ സമയം മരണനിരക്ക് 1.35 ശതമാനമാണ്.

വ്യത്യസ്ത ലുക്കില്‍ ആത്മിക; നടിയുടെ ചിത്രങ്ങള്‍ കാണാം

English summary
India covid cases second wave how quickly it affected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X