Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 1,14,460 പേർക്ക്; ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുന്നു

കോവിഡ് വ്യാപനം രണ്ടാം തരംഗത്തിന്റെ അതിതീവ്ര ഘട്ടം അവസാനിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തിലുള്ള കുറവ് തുടരുകയാണ്. 1,14,460 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസും രോഗികളുടെ കുറഞ്ഞു വരുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം 1,89,232 പേർ രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് വ്യാപനം രണ്ടാം തരംഗത്തിന്റെ അതിതീവ്ര ഘട്ടം അവസാനിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

യമുന നദിക്കരയില്‍ അടിഞ്ഞുകൂടിയ വിഷാംശമുള്ള പത: ദില്ലിയിലെ കാളിന്തി കുഞ്ചില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

covid 19

കോവിഡ് മൂലം 2677 മരണമാണ് ഇന്നലെ മാത്രം സ്ഥീരീകരിച്ചത്. മരണസംഖ്യയിലും കുറവുണ്ടെങ്കിലും നിലവിലെ സാഹചര്യം ആശങ്ക അവസാനിപ്പിക്കുന്നതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരു ഘട്ടത്തിൽ കോവിഡ് പ്രതിദിന പോസിറ്റിവ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലും മരണസംഖ്യ അയ്യാരിത്തിലേക്കും എത്തിയിരുന്നു.

അതുവരെ 2,88,09,339 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,69,84,781 പേർ രോഗമുക്തി നേടിയപ്പോൾ 3,46,759 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. നിലവിൽ 14,77,799 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് ബാധിതരായി ചികിത്സയിലുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 23,13,22,417 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാല് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.35 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു. ലോകത്ത് ഇന്നലെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതും മരണപ്പെട്ടതും ഇന്ത്യയിലാണ്.

അടിപൊളി ചിത്രങ്ങളുമായി പ്രഗ്യ ജെയ്‌സ്വാള്‍; നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ്‌

Recommended Video

cmsvideo
    Serum Institute seeks approval to make Sputnik V covid vaccine | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+