Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 2,40,842 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ തമിഴ്നാട്ടിൽ

അതേസമയം ചികിത്സയിലായിരുന്ന 3,55,102 പേർ രോഗമുക്തി നേടി

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം താഴേക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 3,55,102 പേർ രോഗമുക്തി നേടി. 3,741മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നാല് ലക്ഷത്തിന് മുകളിൽ വരെ രണ്ടാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം എത്തിയിരുന്നു. ഇതിൽ വലിയ കുറവാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം രേഖപ്പെടുത്തിയത്.

covid 19

ഇതുവരെ 2,65,30,132 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 2,34,25,467 പേർ രോഗമുക്തി നേടിയപ്പോൾ 2,99,266 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. 28,05,399 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുള്ളത്. അതേസമയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാക്സിനേഷൻ തുടരുകയാണ്. ഇതുവരെ 19,50,04,184 പേർക്ക് വാക്സിൻ നൽകി.

പ്രതിദിന രേഗകളുടെ എണ്ണത്തിൽ കേരളത്തെയും മഹാരാഷ്ട്ര, മധ്യപ്രദേശ് മുതലായ സംസ്ഥാനങ്ങളെയും മറികടന്ന് തമിഴ്നാട് മുന്നിലെത്തി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തമിഴ്നാട്ടിൽ 35,873 പേർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. കർണാടക-31,183, കേരള-28,514, മഹാരാഷ്ട്ര-26,133, ആന്ധ്രപ്രദേശ്-19,981 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്ക്. രാജ്യത്തെ ആകെ കേസുകളിൽ 58.83 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്ടിൽ മാത്രം 14.89 ശതമാനം കേസുകളാണുള്ളത്. ഇതുവരെ ഇന്ത്യയിൽ 32,86,07,937 സാമ്പിളുകളാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുളളത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് യാത്രക്കാരനെ കയ്യേറ്റം ചെയ്ത് കളക്ടര്‍- ചിത്രങ്ങള്‍

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം പതിനായിരത്തിൽ കൂടുതൽ പേർ മരിച്ചു. ഇതോടെ ആകെ മരണം 34.68 ലക്ഷമായി ഉയർന്നു. നിലവിൽ ഒന്നര കോടിയിലധികം പേർ ചികിത്സയിലുണ്ട്.

സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത

Recommended Video

cmsvideo
    Andhra Pradesh to send Nellore ayurveda practitioner’s ‘Covid drug’ to ICMR for efficacy test

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+