കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3.14 ലക്ഷം പുതിയ രോഗികൾ; അതിവേഗം വ്യാപിച്ച് കോവിഡ്, ആശങ്കയിൽ സംസ്ഥാനങ്ങൾ

പ്രതിദിന കണക്കിൽ അമേരിക്കയും പിന്നിലാക്കിയിരിക്കുകയാണ് ഇന്ത്യ

Google Oneindia Malayalam News

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുതിച്ച് ചാട്ടം. കഴിഞ്ഞ 24 മണിക്കൂറിൽ 314835 പേർക്കാണ് ഇന്ത്യയിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2102 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പ്രതിദിന കണക്കിൽ അമേരിക്കയും പിന്നിലാക്കിയിരിക്കുകയാണ് ഇന്ത്യ. ആദ്യമായി മൂന്ന് ലക്ഷം കടന്ന ഇന്ത്യ ജനുവരി എട്ടിന് അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത 3,07,581 എന്ന പ്രതിദിന കണക്കാണ് മറികടന്നിരിക്കുന്നത്. ഒരു ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാകാൻ അമേരിക്കയിൽ 65 ദിവസം വേണ്ടിവന്നപ്പോൾ ഇന്ത്യയിൽ ഇത് 17 ദിവസത്തിനുള്ളിൽ സംഭവിച്ചുവെന്നതും ആശങ്ക വർധിപ്പിക്കുന്നു.

covid 19

6.76 ശതമാനം വളർച്ച നിരക്കാണ് രാജ്യത്ത് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും അമേരിക്കയിൽ ഇപ്പോഴും കൂടുതലാണ്. അമേരിക്കയിൽ പത്ത് ലക്ഷം പരിശോധനകളിൽ 97881 പേർക്ക് കോിവിഡ് സ്ഥിരീകരിക്കുമ്പോൾ ഇന്ത്യയിൽ അത് 11418 മാത്രമാണ്. ഇന്ത്യിൽ 132 മരണങ്ങൾ റിപ്പോർട്ട് ടെയ്യുമ്പോൾ അമേരിക്കയിൽ 13 ഇരട്ടിയിലധികമാണ് മരണനിരക്ക്.

എന്നിരുന്നാലും, ഇന്ത്യയിലെ നിലവിലെ വർദ്ധനവ് ഇതിനകം തന്നെ പല സംസ്ഥാനങ്ങളിലെയും ആരോഗ്യ സംവിധാനങ്ങൾക്കും താങ്ങാവുന്നതിനും അധികമാണ്. പതിനേഴോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇപ്പോൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

മാഹാരാഷ്ട്രയ്ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുതിക്കുകയാണ്. ഉത്തർപ്രദേശിൽ 33,214 പേർക്കും കർണാടകയിൽ 23,558 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇന്നലെ 22,414 പേർക്കാണ് കോവിഡ് പോസ്റ്റീവായത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ യഥാക്രമം 14,622, 13,107 കേസുകളും റിപ്പോർട്ട് ചെയ്തു.

Recommended Video

cmsvideo
ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

English summary
India covid numbers 3.16 lakh new cases reported in a single day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X