കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കോവിഡ് മരണസംഖ്യയിൽ ആശങ്ക തുടരുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,403 മരണം

2,92,74,823 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്

Google Oneindia Malayalam News

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണസംഖ്യ ഉയർന്ന് തന്നെ നിൽക്കുന്നു. 3403 മരണംകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുമ്പോഴും മരണസംഖ്യ ഉയർന്ന് തന്നെ നിൽക്കുകയാണ്. വ്യാഴാഴ്ച മരണനിരക്ക് ആറായിരത്തിന് മുകളിലെത്തിയിരുന്നു. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവായിരുന്നു അത്.

പഞ്ചാബിലെ അമൃതസറിലെ കര്‍ഷകര്‍- കണ്ണിന് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ കാണാം

covid 19

Recommended Video

cmsvideo
Stories Of Stregth : St. Joseph's Covid Isolation Care Centre, Bangalore. - 'Vision to Reality' | Oneindia Malayalam

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 91,702 കോവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയിലായിരുന്ന 1,34,580 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 2,92,74,823 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,77,90,073 പേർ രോഗമുക്തി നേടിയപ്പോൾ 3,63,079 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. രാജ്യത്ത് 11,21,671 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.

കേരളത്തിൽ ഇന്നലെ 14,424 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 891 ഹോട്ട് സ്പോട്ടുകളാണുള്ളത്.

കറുപ്പിൽ അഴകായി മധു ശാലിനി; തെന്നിന്ത്യൻ താരത്തിന്റെ ഹോട്ട്, ക്യൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

English summary
India Covid numbers 91,702 positive cases and 3403 death reported on June 11 latest update
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X