ഇന്ത്യയില്‍ വീണ്ടും ആശങ്ക; കൊവിഡ് രോഗികള്‍ നാല് ലക്ഷത്തിനടുത്ത്, കൂടുതല്‍ രോഗികള്‍ കേരളത്തില്‍
ദില്ലി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 45,352 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ സമയത്ത് 366 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ 3,29,03,289 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
പുതിയതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 4 ലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. 399778 രോഗികളാണ് ഇന്ത്യയില്‍ ആകെ ഇപ്പോള്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 240736 രോഗികളും കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ 54,138 രോഗികളാണ് ചികിത്സയിലുള്ളത്. കര്‍ണടകയില്‍ 18404 രോഗികള്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തമിഴ്‌നാട്ടില്‍ 16478 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ 32,097 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി 18.41 ശതമനമാണ്. ഇന്ത്യയില്‍ ഇപ്പോൾ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കൂടുതല്‍ രോഗികളുള്ളതും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ മരണം 21,149 ആയി.
അതേസമയം, സമയം മഹാരാഷ്ട്രയില്‍ ദിവസേനെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ കുറവുണ്ട്. 4342 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ ദില്ലിയിസല്‍ വ്യാഴാഴ്ച തുടര്‍ച്ചയായ രണ്ടാം ദിവസവും വൈറസ് മൂലമുള്ള മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല, അതേസമയം 39 പുതിയ അണുബാധകള്‍ 0.06 ശതമാനം പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്തു.
സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്‍; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മൂന്നാം തരംഗത്തിനുള്ള സാധ്യത കണക്കിവലെടുത്ത് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍രെ ഭാഗമായി ഓരോ സംസ്ഥാനങ്ങളും ആശുപത്രി ചികിത്സ സൗകര്യം അടക്കമുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്.
ഇതിനിടെ കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് തിരിച്ചടിയായി വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. കേരളത്തില്‍ ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ലഭ്യമല്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളത്. എത്രയും വേഗം കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേ സമയം എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്സിന്‍ സ്റ്റോക്കുണ്ട്. കോവാക്സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. കോവാക്സിന്‍ സ്വീകരിക്കാന്‍ ആശങ്കയുടെ ആവശ്യമില്ല. കോവാക്സിനും കോവിഷീല്‍ഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണ്. കോവീഷില്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളിലാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. അതേസമയം കോവാക്സിന്‍ ആദ്യ ഡോസ് എടുത്തതിന് ശേഷം 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് എടുക്കാനാകും.
ഇതിനിടെ, പുതിയ ആശങ്കയ്ക്ക് വഴിവച്ച്, കൊവിഡ് പുതിയ വകഭേദം C-1.2 എന്ന പേരില്‍ സൗത്ത് അഫ്രിക്കയില്‍ കണ്ടെത്തിയിട്ടുണ്ട്. പല രാജ്യങ്ങളിലും ഡെല്‍റ്റ വകഭേദം സൃഷ്ടിച്ച ഭീതി ചെറുതല്ല, ഈ സാഹചര്യത്തില്‍ പുതിയ വകഭേദം കൂടുതല്‍ ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. കൊവിഡ് വാക്‌സിനുകള്‍ പുതിയ വകഭേദങ്ങളില്‍ നിന്ന് എത്രത്തോളം സംരക്ഷണം നല്‍കുമെന്ന് വ്യക്തമല്ല.












Click it and Unblock the Notifications