• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യ വാക്സിനേഷന്റെ രണ്ടാംഘട്ടത്തിലേക്ക്: കൊവിൻ ആപ്പ് രജിസ്ട്രേഷൻ രാവിലെ ഒമ്പത് മുതൽ, രജിസ്ട്രേഷൻ എങ്ങനെ?

ദില്ലി: ഇന്ത്യയുടെ കൊവിഡ് വാക്സിനേഷൻ ദൌത്യം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ വാക്സിനേഷനായി ആളുകൾക്ക് സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയുന്ന കോ-വിൻ ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് ലഭ്യമാകും. മാർച്ച് 1, രാവിലെ ഒമ്പത് മണിയോടെ ആപ്പ് ലഭ്യമാകും. ഇന്ത്യ രണ്ടാം ഘട്ട വാക്സിനേഷൻ ആരംഭിക്കുമ്പോൾ ഏകദേശം 27 കോടി ആളുകളാണ് വാക്സിൻ സ്വീകരിക്കാനൊരുങ്ങുന്നത്. ഇതോടെ വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ മുതിർന്ന പൗരന്മാർക്കും 45 വയസ്സിന് മുകളിലുള്ളവർക്കും രോഗാവസ്ഥയിൽ ബുദ്ധിമുട്ടുന്നവർക്കും സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയും.

ഞെട്ടിച്ച് പിണറായി... ജനപ്രീതിയില്‍ മമതയേക്കാൾ മുന്നിൽ; കേരളത്തിൽ ഇടത് തുടർഭരണം പ്രവചിച്ച് വീണ്ടും സർവ്വേഞെട്ടിച്ച് പിണറായി... ജനപ്രീതിയില്‍ മമതയേക്കാൾ മുന്നിൽ; കേരളത്തിൽ ഇടത് തുടർഭരണം പ്രവചിച്ച് വീണ്ടും സർവ്വേ

ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും മാത്രമാണ് വാക്സിൻ നൽകിയിരുന്നതെങ്കിൽ രണ്ടാംഘട്ടത്തിൽ 60 കഴിഞ്ഞവർക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും മറ്റ് ഗുരുതര അസുഖങ്ങളുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്. രാജ്യത്ത് ഇതിനായി ഏകദേശം 10,000 കേന്ദ്രങ്ങളും 20,000 സ്വകാര്യ ആശുപത്രികളുമാണ് സജ്ജമാക്കുന്നത്. സൌജന്യ വാക്സിനേഷനാണ് സർക്കാർ ആശുപത്രികളിലേതെങ്കിൽ സ്വകാര്യ ആശുപത്രികളിൽ പണം നൽകേണ്ടതായി വരും. ഇതെത്ര തുകയാണെന്ന് വ്യക്തമല്ല. ആദ്യഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ആവശ്യക്കാർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്‌സിനേഷൻ.

കോ-വിൻ 2.0 എന്നത് പുതിയ അപ്ലിക്കേഷനല്ല എന്നതാണ് സത്യാവസ്ഥ. വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ സർക്കാർ പുറത്തിറക്കിറയ ആപ്ലിക്കേഷന്റെ പരിഷ്കരിച്ച പതിപ്പാണിത്. ഇതിന് വേണ്ടി ശനി, ഞായർ ദിവസങ്ങളിൽ വാക്സിനേഷൻ നിർത്തിവെച്ചിരുന്നു.

ആപ്ലിക്കേഷനിൽ പ്രവേശിക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും എങ്ങനെ?

കോവിൻ 2.0 ആപ്പിലേക്ക് മൂന്ന് തരത്തിലാണ് പ്രവേശിക്കാൻ കഴിയുക. നിങ്ങൾക്ക് covin.gov.in എന്ന വെബ്‌സൈറ്റിലേക്ക് പ്രവേശിച്ച് രജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്ന ടാബിനായി തിരയാം. എന്നാൽ രണ്ടാം വാക്സിനേഷൻ ആരംഭിച്ച മാത്രമേ ഇത് ലൈവായി മാറുകയുള്ളൂ.

ആരോഗ്യ സേതു ആപ്ലിക്കേഷനിലൂടെയും പ്രത്യേക ടാബിലൂടെയും അപ്ലിക്കേഷനിൽ പ്രവേശിക്കാൻ ചെയ്യാൻ കഴിയും

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

ഇൻറർ‌നെറ്റ് ഇല്ലാത്തവർക്ക് ഈ ഘട്ടത്തിൽ‌ സ്‌പോട്ട് രജിസ്ട്രേഷനും അനുവദനീയമാണ്. എന്നാൽ എല്ലാ ഗുണഭോക്താക്കളും അപേക്ഷയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.

ഒരു സർക്കാർ ഐഡി വഴി ഒരാൾ സ്വയം രജിസ്റ്റർ ചെയ്യുമ്പോൾ, അത് ഒടിപി ക്രിയേറ്റ് ചെയ്യുന്നതിന് ഇടയാക്കും

കോ-വിൻ അപ്ലിക്കേഷനിൽ നാല് കുടുംബാംഗങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയും.

വാക്സിൻ കഴിഞ്ഞാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റും ഈ അപ്ലിക്കേഷനിലൂടെ ലഭിക്കും

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

ജനുവരി 16 ന് ശേഷം ആദ്യമായാണ് സർക്കാർ ഗുണഭോക്താക്കളെ ആപ്പ് മുഖേന രജിസ്റ്റർ ചെയ്യുന്നത്. അതേ സമയം തന്നെ വ്യാജ സൈറ്റുകളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നാണ് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. ഇതാദ്യമായാണ് സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭ്യമാകുന്നതെന്നാണ് രണ്ടാംഘട്ട വാക്സിനേഷന്റെ പ്രത്യേകത. വാക്‌സിനുകളുടെ വില ഒരു ഷോട്ടിന് 250 രൂപയായി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്, കൂടാതെ ആശുപത്രികളുടെ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്, ഇത് നാളെ മുതൽ വാക്സിനേഷൻ കേന്ദ്രങ്ങളായി മാറുകയും ചെയ്യും.

ജനുവരി 16 ന് ആപ്ലിക്കേഷൻ ആരംഭിച്ചെങ്കിലും കോ-വിൻ അപ്ലിക്കേഷനിൽ നിരവധി തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ആ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതിന് ശേഷം തുടർച്ചയായി പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
India enters 2nd phase of vaccination, Co-Win registration from 9am tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X