'പാകിസ്താന്‍ ചര്‍ച്ചയ്ക്കായി ഇന്ത്യയിലേക്ക് വരേണ്ടതില്ല'; നിലപാട് കടുപ്പിച്ച് ഇന്ത്യ...

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: പാകിസ്താനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഇന്ത്യ മരവിപ്പിച്ചു. കുല്‍ഭൂഷണ്‍ യാദവിനെതിരായ വധശിക്ഷയില്‍ നിലപാട് കടുപ്പിച്ചാണ് ഇന്ത്യ ഇത്തരത്തില്‍ നിലപാടെടുത്തത്. എല്ലാ മനുഷ്യാവകാശ മര്യാദകളും ലംഘിക്കുന്നതിനാല്‍
പാകിസ്താനുമായി ചര്‍ച്ചകള്‍ നടത്തേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

പാക് സമുദ്ര ഏജന്‍സിയും ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡും തമ്മില്‍ ഏപ്രില്‍ 17നാണ് ചര്‍ച്ചകള്‍ നടത്തേണ്ടിയിരുന്നത്. ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്നും അതിനായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നും ഇന്ത്യ പാകിസ്താനെ അറിയിച്ചു. കുല്‍ഭൂഷന്‍ സംഭവത്തില്‍ പാകിസ്താന്‍ എടുക്കുന്ന നിലപാടുകള്‍ ഒരിക്കലും പൊറുക്കാന്‍ കഴിയാത്തതാണെന്നും ഇന്ത്യ പാകിസ്താനെ അറിയിച്ചു.

റോ ഏജന്‍റമാര്‍

റോ ഏജന്‍റമാര്‍

അതേസമയം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ മൂന്ന് ഏജന്റുമാരെ പിടികൂടിയെന്നും പാകിസ്താന്‍ അറിയിച്ചു. പാക് അധീന കശ്മീരില്‍ നിന്നുമാണ് ഇന്ത്യയുടെ ചാരന്‍മാരെ പിടികൂടിയതെന്നാണ് പാകിസ്താന്റെ വാദം.

 രഹസ്യാന്വേഷണ വിഭാഗം

രഹസ്യാന്വേഷണ വിഭാഗം

പാകിസ്താന്‍ ടെലിവിഷന്‍ ചാനലായ ജിയോ ടിവിയാണ് പാക് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ പെയ്ഡ് ഏജന്റുമാരായ ഖലീല്‍,ഇംതിയാസ്, റഷീദ് എന്നിവരെയാണ് തങ്ങള്‍ പിടികൂടിയിരിക്കുന്നതെന്നാണ് റാവലകോടിലെ ഡിഐജി സജ്ജദ് ഹുസൈന്‍ പ്രതികരിച്ചതെന്നും ജിയോ ന്യൂസ് പറയുന്നു.

 എകണോമിക് സോണ്‍

എകണോമിക് സോണ്‍

2005ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സമുദ്രത്തിലെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറാറുണ്ട്.

 അതിര്‍ത്തി ലംഘനം

അതിര്‍ത്തി ലംഘനം

അതിര്‍ത്തി ലംഘനം, സമുദ്ര മലിനീകരണം, ദുരന്തങ്ങള്‍, കള്ളക്കടത്ത്, കടല്‍ കൊള്ള, തുടങ്ങിയ വിഷയങ്ങളില്‍ പരസ്പരം സഹകരണവും കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും നടത്താറുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് മരവിപ്പിച്ചിരിക്കുന്നത്.

 ചര്‍ച്ച നിര്‍ത്തിവെക്കാനുള്ള തീരുമാനം

ചര്‍ച്ച നിര്‍ത്തിവെക്കാനുള്ള തീരുമാനം

ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം കൂടുതല്‍ വിഷയങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

 പാകിസ്താന്‍ ആരോപണം

പാകിസ്താന്‍ ആരോപണം

പാകിസ്താന്‍ അറസ്റ്റ് ചെയ്തവര്‍ മിലിട്ടറി ആശുപത്രി ആക്രമിക്കാനും ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അട്ടിമറിക്കാനും ലക്ഷ്യമിട്ടിരുന്നതായും പാകിസ്താന്‍ ആരോപിക്കുന്നു. ചോദ്യം ചെയ്യലില്‍ 15 തവണ നിയന്ത്രണ രേഖ മറികടന്നതായി ഖലീല്‍ സമ്മതിച്ചെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്.

 പാക് പോലീസ് മേധാവി

പാക് പോലീസ് മേധാവി

ഇന്ത്യയുടെ സൈന്യവും റോയും അറസ്റ്റിലായ ഇവരുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നെന്നും പാക് പോലീസ് മേധാവി ആരോപിക്കുന്നു.

English summary
Amid fresh turmoil in ties with Pakistan over the death sentence to Indian national+ Kulbhushan Jadhav, India has decided to freeze discussion with Pakistan
Please Wait while comments are loading...