Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദികള്‍ക്കെതിരെ മയമില്ലാതെ ഇന്ത്യ, വീണ്ടും വീട് തകർത്തു: ആരേയും വെറുതെ വിടില്ലെന്ന് പിയൂഷ് ഗോയല്‍

ഡല്‍ഹി: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ ആരംഭിച്ച ഭീകര വിരുദ്ധ നടപടികള്‍ ശക്തമാക്കി കേന്ദ്ര- സംസ്ഥാന സർക്കാറുകള്‍. തീവ്രവാദബന്ധം തെളിയിക്കപ്പെട്ട മറ്റൊരു വ്യക്തിയുടെ വീടുകൂടെ ഇന്ന് ബോംബ് വെച്ച് തകർത്തു. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള പാക് അധീന കശ്മീരിലെ ഫാറൂഖ് അഹമ്മദ് തദ്‌വയുടെ വീടാണ് അധികൃതർ ബോംബ് വെച്ച് തകർത്തത്.

സുരക്ഷാ സേനകൾ നൂറുകണക്കിന് പേരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഭീകരരുടെ വീടുകൾ തകർത്തിനൊപ്പം ഭീകരർക്കായി മേഖലയില്‍ വ്യാപകമായ തിരച്ചിലുകളും നടക്കുകയാണ്. ആക്രമണത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന അഞ്ച് ഭീകരരിൽ മൂന്ന് പേർ പാകിസ്താൻ പൗരന്മാരാണെന്ന് അനന്ത്നാഗ് പോലീസ് വ്യക്തമാക്കി. ആദില്‍ ഹുസൈൻ തോക്കർ, ഹാഷിം മൂസ, അലി ഭായ് എന്നിവർക്ക് വേണ്ടി 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചാണ് അന്വേഷണം.

kashmir-bomb

ഭീകരവാദ ബന്ധം വ്യക്തമായതിനെ തുടർന്ന് കുൽഗാമിൽ സകീർ അഹമ്മദ് ഗാനിയുടെയും പുൽവാമയിൽ അഹ്സൻ ഉൾ ഹഖ് ഷെയ്ഖിന്റെയും വീടുകള്‍ സുരക്ഷാ സേനകള്‍ കഴിഞ്ഞ ദിവസം തകർത്തിരുന്നു. ബിജ്ബെഹാറയിൽ തോക്കറിന്റെ വീടും ബോംബ് ഉപയോഗിച്ച് നശിപ്പിച്ചു.നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) ഏറ്റെടുത്ത അന്വേഷം വിപുലമായ രീതിയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പാകിസ്താനിലെ മുസഫറാബാദിലും കറാചിയിലും സുരക്ഷിത കേന്ദ്രങ്ങളുമായി ഭീകരർ ബന്ധപ്പെട്ടിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ജമ്മു കശ്മീർ അതിർത്തികളില്‍ സുരക്ഷാ സേന തീവ്രവാദികൾക്കും അവരുടെ അനുയായികൾക്കുമെതിരെ വൻതോതിലുള്ള ആക്രമണം അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നുമുണ്ട്.

സഫകാദൽ, സൗര, പാണ്ഡാച്ച് ബെമിന, ഷാൽടെങ്, ലാൽ ബസാർ, സാദിബാൽ പ്രദേശങ്ങൾ ഉൾപ്പെടെ ഒരു ഡസനിലധികം സ്ഥലങ്ങളിൽ നിരന്തരം പരിശോധന തുടരുകയാണ്. അനന്ത്‌നാഗ് ജില്ലയിൽ, സുരക്ഷാ സേന ജാഗ്രത ശക്തമാക്കിയതിനാൽ 24 മണിക്കൂറും തിരച്ചിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സംശയാസ്പദമായ ഏതൊരു നീക്കവും നിരീക്ഷിക്കാൻ ജില്ലയിലുടനീളം മൊബൈൽ വാഹന ചെക്ക് പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. പിർ പഞ്ചൽ മലനിരകളിൽ ഭീകരർക്കായി തിരച്ചിൽ ശക്തമാക്കുകയും അനന്ത്നാഗിൽ കോർഡൻ ആൻഡ് സെർച്ച് ഓപ്പറേഷനുകൾ തുടരുകയും ചെയ്യുന്നുണ്ട്.

ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ വാലിയിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്ത ഈ ആക്രമണം, 2008-ലെ മുംബൈ ആക്രമണത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും മാരകമായ ഭീകരാക്രമണവുമാണ്. ആക്രമണത്തിന്റെ മാസ്റ്റർമൈൻഡ് ലഷ്കർ കമാൻഡർ സൈഫുള്ള കസൂരി (ഖാലിദ്) ആണെന്ന് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് തിരിച്ചറിയാനായിരുന്നു.

അതേസമയം, 140 കോടി ഇന്ത്യക്കാരും ദേശസ്‌നേഹവും ദേശീയതയും തങ്ങളുടെ "പരമമായ ധർമ്മം" ആയി കണക്കാക്കാത്തിടത്തോളം കാലം പഹൽഗാമിൽ ഉണ്ടായതുപോലുള്ള ഭീകരാക്രമണങ്ങൾ രാജ്യത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവർത്തികള്‍ ഒരിക്കലും ഇന്ത്യയുടെ ആത്മാവിനെ തകർക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കശ്മീരിലെ ടൂറിസം പുനരാരംഭിക്കുന്നത് ഉറപ്പാക്കുമെന്നും തീർത്ഥാടകർ അവരുടെ അമർനാഥ് യാത്ര തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ആഗോളതലത്തിലുള്ള ഉയരുന്ന പ്രതിച്ഛായ ചില ശക്തികളെ അസ്വസ്ഥമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 'ഈ സംഭവങ്ങൾ ആ ശക്തികളുടെ നിരാശാജനകമായ അവസാന ശ്രമങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് അസഹനീയമായ ആക്രമണമാണ്, പക്ഷേ നമ്മള്‍ ആരെയും വെറുതെ വിടില്ല' കേന്ദ്ര വാണിജ്യ മന്ത്രി കൂട്ടിച്ചേർത്തു.

നക്സലിസത്തെ വേഗത്തിൽ ഇല്ലാതാക്കുന്നതുപോലെ, ഭീകരതയെയും നമ്മൾ പരാജയപ്പെടുത്തും. ഇന്ത്യയുടെ ശക്തിയും ദൃഢനിശ്ചയവും അചഞ്ചലമാണ്. രാജ്യം വിടാൻ നമ്മള്‍ ഇതിനകം തന്നെ ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരന്മാരെ അറിയിച്ചിട്ടുണ്ട്. ആരെയും ഇവിടെ അനധികൃതമായി തങ്ങാൻ അനുവദിക്കില്ല. ഭാരതത്തിലെ ജനങ്ങൾക്ക് ശക്തിയും ധൈര്യവും ആത്മവിശ്വാസവുമുണ്ട്. ടൂറിസം ഉടൻ പുനരാരംഭിക്കും, തീർത്ഥാടകർ അവരുടെ അമർനാഥ് യാത്ര തുടരും, കശ്മീർ പുരോഗതിയുടെ പാതയിൽ ഉറച്ചുനിൽക്കും. ആർക്കും അത് തടയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+