Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനക്ഷാമമില്ല... പെട്രോളും ഡീസലും എല്‍പിജിയും ആവശ്യത്തിനുണ്ട്; ആശങ്ക വേണ്ടെന്ന് ഐഒസി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം നടക്കുന്നതിനിടെ രാജ്യത്ത് ഇന്ധനക്ഷാമം എന്ന വാര്‍ത്ത തള്ളി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല എന്നും രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരം ഉണ്ട് എന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. എല്ലാ ഔട്ട്ലെറ്റുകളിലും ആവശ്യത്തിന് പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവ ലഭ്യമാണ്.

ഇന്ധന വിതരണ പ്രവര്‍ത്തനങ്ങള്‍ ഒരു പ്രശ്നവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങള്‍ ശാന്തരായിരിക്കണം എന്നും പെട്രോള്‍ പമ്പുകളില്‍ സൃഷ്ടിക്കുന്ന അനാവശ്യമായ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കണം എന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ സംയമനം പാലിക്കുന്നത് ഇന്ധന വിതരണം സുഗമമായി തുടരാന്‍ സഹായിക്കും.

Fuel Tank

മാത്രമല്ല എല്ലാ ഉപഭോക്താക്കള്‍ക്കും പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവ കാലതാമസമില്ലാതെ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരില്‍ ഒന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ഇന്ധന വിതരണ സംവിധാനത്തില്‍ തടസങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവും ഇത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ല. ഇത് രാജ്യത്തുടനീളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം സുസ്ഥിരമാണെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഐഒസിഎല്‍ ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തി ഏകദേശ 3% വര്‍ധനവിന് ശേഷം വെള്ളിയാഴ്ച എണ്ണവിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായി.

0507 ജിഎംടി പ്രകാരം, ബ്രെന്റ് ക്രൂഡ് ഓയില്‍ 23 സെന്റ് അഥവാ 0.37% ഉയര്‍ന്ന് ബാരലിന് 63.07 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയില്‍ 21 സെന്റ് അഥവാ 0.35% ഉയര്‍ന്ന് ബാരലിന് 60.12 ഡോളറിലെത്തി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളാണ് ആഗോള എണ്ണവിലയിലെ ചലനത്തെ സ്വാധീനിച്ചത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതിനിടെയാണ് ഉത്തരേന്ത്യയിലെ ചിലയിടങ്ങളില്‍ പെട്രോള്‍ പമ്പുകളില്‍ നീണ്ട ക്യൂകള്‍ ഉള്ള വീഡിയോകളും മറ്റും ക സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. പലരും ഇതിന് പിന്നാലെയാണ് ഐഒസിഎല്ലിന്റെ വിശദീകരണം. പഞ്ചാബിലാണ്, പരിഭ്രാന്തി ഏറ്റവും കൂടുതല്‍ പ്രകടമായത്. ബുധനാഴ്ച, നിരവധി അതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാര്‍ വാഹനങ്ങളിലും ഇന്ധന പാത്രങ്ങളിലും ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പുകളില്‍ വരിവരിയായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇന്ധനത്തിന് പുറമെ ഭക്ഷണം, മരുന്നുകള്‍, ഗ്യാസ് സിലിണ്ടറുകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ വാങ്ങാനും പലരും തിരക്കുകൂട്ടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+