കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിങ്ക്യകൾ അനധികൃതർ കുടിയേറ്റക്കാർ; ടിബറ്റൻ ശ്രീലങ്കൻ അഭയാർഥികൾക്ക് കൈ നിറയെ സഹായം

ശ്രീലങ്കൻ തമിഴ് , തിബറ്റൻ അഭയാർഥികളെ പീഡിതരായി കണ്ട് അവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാകുകയാണ് കേന്ദ്രം.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: റോഹിങ്ക്യകളെ അനധികൃതകുടിയേറ്റക്കാരാണെന്നു മുദ്രകുത്തി നാടു കടത്താൻ ശ്രമിക്കുമ്പോൾ ടിബറ്റൻ തമിഴ് അഭയാർഥികൾക്ക് സംരക്ഷണം നൽകാൻ തയ്യാറാകുകയാണ് കേന്ദ്ര സർക്കാർ. ശ്രീലങ്കൻ തമിഴ് , ടിബറ്റൻ അഭയാർഥികളെ പീഡിതരായി കണ്ട് അവർക്ക് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുന്നുണ്ട്.

ഗുജറാത്തും മധ്യപ്രദേശും നഷ്ടപ്പെടും; മോദി സർക്കാർ പ്രതിരോധത്തിൽ,ആർഎസ്എസ് സർവെ ഫലംഗുജറാത്തും മധ്യപ്രദേശും നഷ്ടപ്പെടും; മോദി സർക്കാർ പ്രതിരോധത്തിൽ,ആർഎസ്എസ് സർവെ ഫലം

mynmar

ദലൈലാമ- ഇന്ത്യൻ ബന്ധം ആരംഭിച്ചതു മുതലാണ് ടിബറ്റിലെ അഭയാർഥികളെ ഇന്ത്യ സംരക്ഷിക്കുന്നത്. കൂടാതെ ഡറാഡൂണി​ൽ ഇവർക്ക് വീടുകൾ പണിതു നൽകാനായി ഉത്തരാഖണ്ഡ്​ സർക്കാറിന്​ 2013-15 ൽ 19​ല​ക്ഷം രൂപയും നൽകി.

 ഇരട്ടത്താപ്പ്

ഇരട്ടത്താപ്പ്

ഇന്ത്യയിലേയ്ക്ക് കുടിയേറുന്ന അഭയാർഥികളോടെ ഇരട്ട നീതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. റോഹിങ്ക്യൻ അഭയാർഥികളെ അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് നടുകടത്താൻ ശ്രമിക്കുമ്പോൾ ശ്രീലങ്കൻ, ടിബറ്റൻ ആഭയാർഥികൾക്ക് നേരെ മൃദു സമീപനം സ്വീകരിക്കുകയാണ് കേന്ദ്ര സർക്കാർ.

സമ്പത്തിക സഹായം

സമ്പത്തിക സഹായം

ഇന്ത്യയിൽ പലായനം ചെയ്തത കുടിയേറ്റക്കാരായ ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്കും, ടിബറ്റൻ അഭയാർഥികൾക്കും സാമ്പത്തിക സഹായം ഉൾപ്പെടെ മനുഷ്യത്വപരമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകുന്നുണ്ട്.

 അഭയാർഥികൾ

അഭയാർഥികൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻരെ കണക്ക് പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 107 ക്യാമ്പുകളിൽ 34,524 കുടുംബങ്ങളിലായി 1,02055 ശ്രീലങ്കൻ അഭയാർഥികൾ താമസിക്കുന്നുണ്ട്. എന്നാൽ 45 ഇടങ്ങളിലായി 1.1 ലക്ഷം ടിബറ്റൻ അഭയാർഥികളും ഇന്ത്യയിലുണ്ട്.‌‌‌‌

സർക്കാർ സഹായം

സർക്കാർ സഹായം

അഭയാർഥികൾക്ക് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായമാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 2014 മുതൽ 150 കോടിയോളം രൂപ ശ്രീലങ്കൻ അഭയാർഥികൾക്കും 18 കോടി രൂപ ടിബറ്റൻ അഭയാർഥികൾക്കും നൽകുന്നുണ്ട്.

പാക് അധീന കശ്മീരിൽ നിന്നും അഭയാർഥികൾ

പാക് അധീന കശ്മീരിൽ നിന്നും അഭയാർഥികൾ

തിബറ്റൻ, ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്ക് മാത്രമല്ല ഇന്ത്യ സഹായം അനുവദിക്കുന്നത്.1947,1967, 71 വർഷങ്ങളിലായി പാക് അധീന കശ്മീരിൽ നിന്ന് കുടിയേറിയ അഭയാർഥികൾക്കും ഇന്ത്യ സഹായം നൽകുന്നുണ്ട്. പാക് അധീന കശ്മീരിൽ നിന്ന് ജമ്മു കശ്മീരിലേയ്ക്ക് കുടിയേറിയ 36000 കുടുംബങ്ങൾക്ക് ആഭ്യന്തര മന്ത്രലായം 2000 കോടി രൂപയാണ് അനുവദിച്ചിരുന്നത്.

സഹായം യുപിഎ സർക്കാരിന്റെ കാലത്ത് മുതൽ

സഹായം യുപിഎ സർക്കാരിന്റെ കാലത്ത് മുതൽ

അഭയാർഥികൾക്കുള്ള സഹായം കോൺഗ്രസ് സർക്കാരിന്റെ കാലത്തും ഉണ്ടായിരുന്നു . 2008-09 കാലഘട്ടത്തിൽ സാമ്പത്തിക സഹായമായി 49 കോടി രൂപയാണ് അനുവദിച്ചിരുന്നത്.‌‌‌‌

 ശ്രീലങ്കൻ അഭയാർഥികളുടെ പലായനം

ശ്രീലങ്കൻ അഭയാർഥികളുടെ പലായനം

ശ്രീലങ്കൻ ഭരണകൂടത്തിന്റെ പീഡനത്തെ തുടർന്ന് 1983 മുതലാണ് ശ്രീലങ്കയിൽ നിന്ന് അഭയാർഥികൾ ഇന്ത്യയിലെത്തിയത.1883-87 കാലഘട്ടത്തിൽ 1.34 ലക്ഷം പേരാണ് ഇന്ത്യയിലെത്തിയത്. രാജീവി ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം 5400 പേരെ തിരിച്ചയച്ചിരുന്നു

ദലൈലാമയുടെ വരവ്

ദലൈലാമയുടെ വരവ്

ഇന്ത്യയിലയ്ക്കുള്ള ലാമയുടെ കടന്നു വരവിനെ തുടർന്നാണ് ടിബറ്റിൽ നിന്ന് അഭയാർഥികൾ ഇന്ത്യയിലെത്തിയത്.

English summary
The central government has argued in Supreme Court that Rohingya Muslims from Myanmar are a security threat, with inputs of some having links with ISI and Islamic State. Senior Supreme Court advocate and founder of the Human Rights Law Network Colin Gonsalves, who is representing 7,000 Rohingya settled in Jammu, talked to Anam Ajmal about why he thinks India must shelter Rohingya refugees and how this refugee crisis has become such a vital test case:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X