കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന അടക്കം 5 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും

Google Oneindia Malayalam News

ദില്ലി: ചൈനയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും. ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടുകളാണ് കേന്ദ്രം നിര്‍ബന്ധമാക്കുക. അടുത്ത ദിവസം തന്നെ തീരുമാനമുണ്ടാവും. അടുത്തയാഴ്ച്ച മുതലായിരിക്കും യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി തുടങ്ങുക.

ചൈനയെ കൂടാതെ മറ്റ് അഞ്ച് രാജ്യങ്ങളും ഇതിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 40 ദിവസം നിര്‍ണായകമായിരിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. ജനുവരിയില്‍ ഇന്ത്യയില്‍ വലിയൊരു കൊവിഡ് തരംഗം തന്നെയുണ്ടാവുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

1

അതേസമയം കൊവിഡ് തരംഗം ആഞ്ഞടിച്ചാലും, മരണനിരക്കും, ആശുപത്രിയിലേക്ക് എത്തുന്ന കേസുകളും കുറവായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. കൊവിഡിന്റെ പുതിയ തരംഗം കിഴക്കന്‍ ഏഷ്യയില്‍ വന്ന ശേഷം 30 മുതല്‍ 35 ദിവസത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

3 തവണ ക്യാന്‍സറിനെ തോല്‍പ്പിച്ച് മുത്തച്ഛന്‍; നാലാം തവണയെത്തിയത് മഹാഭാഗ്യം, ലോട്ടറിയിലൂടെ ലക്ഷാധിപതി3 തവണ ക്യാന്‍സറിനെ തോല്‍പ്പിച്ച് മുത്തച്ഛന്‍; നാലാം തവണയെത്തിയത് മഹാഭാഗ്യം, ലോട്ടറിയിലൂടെ ലക്ഷാധിപതി

ഇതാണ് ഇപ്പോള്‍ കണ്ടുവരുന്ന ട്രെന്‍ഡ് എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. അടുത്ത ദിവസം തന്നെ ഈ തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഇതുവരെ ആറായിരം ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്ന് 39 അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയുള്ള കണക്കാണിത്.

ഭാര്യക്ക് വേണ്ടി കാറില്‍ ഇന്ധനം വാങ്ങാനെത്തി; ലോട്ടറിയെടുത്തു, യുവാവിനെ തേടിയെത്തി ബംപര്‍ഭാര്യക്ക് വേണ്ടി കാറില്‍ ഇന്ധനം വാങ്ങാനെത്തി; ലോട്ടറിയെടുത്തു, യുവാവിനെ തേടിയെത്തി ബംപര്‍

വ്യാഴാഴ്ച്ച കേന്ദ്ര ആരോഗ്യ മന്ത്രി ദില്ലി വിമാനത്താവളം സന്ദര്‍ശിക്കുന്നുണ്ട്. വിമാനത്താവളത്തിലെ ടെസ്റ്റിംഗിന്റെയും, സ്്ക്രീനിംഗിന്റെയും കാര്യങ്ങള്‍ വിലയിരുത്താനാണിത്. നേരത്തെ രാഹുല്‍ ഗാന്ധിയോട് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കാനും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

യാത്രയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ ആരോപണം. ചൈനയിലും ദക്ഷിണ കൊറിയയിലും കേസുകള്‍ വര്‍ധിച്ചതോടെ കേന്ദ്രം അതീവ ജാഗ്രതയിലാണ്. സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും തയ്യാറായിരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. രണ്ട് ശതമാനം യാത്രക്കാര്‍ക്ക് കൊവിഡ് ടെസ്റ്റുകള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോഗ്യ മന്ത്രിയും രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മോക് ഡ്രില്ലുകളും നടത്തിയിരുന്നു. പുതിയ തരംഗമുണ്ടായാല്‍ നേരിടുന്നതിന് വേണ്ടിയായിരുന്നു ഇത്.

English summary
india may announce covid negative report mandatory for passengers from 5 nations including china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X