വെല്ലുവിളികളെ നേരിടാൻ ഇന്ത്യ തയ്യാർ; കൊവിഡിനെതിരെ രാജ്യം നടത്തിയത് ശക്തമായ പോരാട്ടം; രാഷ്ട്രപതി
ദില്ലി; ഇന്ത്യയുടെ ജനാധിപത്യവും വൈവിധ്യവും ലോകം മുഴുവൻ വിലമതിക്കപ്പെടുന്നുണ്ടെന്ന് രാഷ്ട്പതി രാംനാഥ് കോവിന്ദ്. റിപബ്ലിക് ദിന സന്ദേശത്തിലാണ് രാഷ്ട്രപതിയുടെ വാക്കുകൾ.എല്ലാ വർഷവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് ഒരു രാഷ്ട്രമെന്ന ഐക്യത്തിന്റെ ആർജവമാണെന്നും രാഷ്ട്രപതി പറഞ്ഞു. വെല്ലുവിളികളെ നേരിടാൻ ഇന്ത്യ തയ്യാറാണ്. ഈ വർഷം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റിപബ്ലിക് ദിന ചടങ്ങുകൾക്ക് നിയന്ത്രണം ഉണ്ടെങ്കിലും ഇന്ത്യയ്ക്കാരുടെ ഊർജ്ജത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യരാശിക്ക് ഒരു അസാധാരണ വെല്ലുവിളിയാണ് കൊവിഡ് മഹാമാരി ഉയർത്തിയത്. കൊവിഡ് ആഗോള സമ്പത്ത് വ്യവസ്ഥയെ ബാധിച്ചു. ഇന്ത്യയില്‍ മഹാവ്യാധിയെ നേരിടാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. ജനസാന്ദ്രത ഏറെയാണെന്നിരിക്കെ, വികസ്വര സമ്പദ് വ്യവസ്ഥയ്്ക്ക് ഈ അദൃശ്യ ശത്രുവിനെതിരെ പോരാടാനുള്ള വിഭവങ്ങളോ അടിസ്ഥാന സൗകര്യമോ ഇല്ല. എന്നാല്‍ കൊറോണ വൈറസിനെതിരെ നാം സമാനതകളില്ലാത്ത ദൃഢനിശ്ചയം പുലര്‍ത്തിയിട്ടുണ്ട് എന്നു പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ആദ്യ വര്‍ഷം തന്നെ നാം ആരോഗ്യ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുകയും സഹായമെത്തിക്കുകയും ചെയ്തു. രണ്ടാം വര്‍ഷം നാം തദ്ദേശീയമായ വാക്സീനുകള്‍ വികസിപ്പിച്ചെടുക്കുകയും ലോക ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിക്കു തുടക്കമിടുകയും ചെയ്തു. വാക്സിനേഷന്‍ പദ്ധതി രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണ്. മഹാവ്യാധി വേളയില്‍ നാം പല രാജ്യങ്ങള്‍ക്കും വാക്സീനുകളും വൈദ്യ സഹായവും എത്തിച്ചു. ഇന്ത്യയുടെ ഈ സംഭാവനയെ രാജ്യാന്തര സംഘടനകള്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രപതി പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍, പുത്തന്‍ വകഭേദങ്ങളോടെ വൈറസ് വീണ്ടുമെത്തിയതിനാല്‍ തിരിച്ചടികളുണ്ടായിട്ടുണ്ട്. എണ്ണമറ്റ കുടുംബങ്ങളാണു ദുരിതകാലത്തിലൂടെ കടന്നുപോയത്. നമുക്കേവര്‍ക്കുമേറ്റ ആഘാതത്തെക്കുറിച്ചു പറയാന്‍ വാക്കുകളില്ല. അനേകം ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു എന്നതാണ് ഏക ആശ്വാസം. ഇപ്പോഴും മഹാമാരിയുടെ വ്യാപനമുണ്ട് എന്നതിനാല്‍ത്തന്നെ നാം ജാഗരൂകരായിരിക്കണം. ഇതുവരെ നാം സ്വീകരിച്ച മുന്‍കരുതലുകള്‍ തുടരുകയും വേണം. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കോവിഡ് അനുസൃത ശീലങ്ങളുടെ പ്രധാനഭാഗമാണ്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍, നമ്മുടെ ശാസ്ത്രജ്ഞരും വിദഗ്ധരും നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ പാലിക്കേണ്ടത് ഓരോ പൗരന്റെയും കടമയായി മാറിയിരിക്കുന്നു. പ്രതിസന്ധികള്‍ക്ക് അവസാനമാകുംവരെ ഈ കടമ നാം നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Recommended Video
'പൂര്‍ണ സ്വരാജ് ദിനം' എങ്ങനെ ആഘോഷിക്കണമെന്ന് സഹ പൗരന്‍മാരെ മഹാത്മാ ഗാന്ധി 1930ല്‍ ഒരു കുറിപ്പിലൂടെ ഉപദേശിച്ചിരുന്നു. അദ്ദേഹം പറഞ്ഞതു ഞാന്‍ ഉദ്ധരിക്കുകയാണ്: 'അഹിംസാപരവും സത്യസന്ധവുമായ പാതയിലൂടെ മാത്രം ലക്ഷ്യം നേടിയെടുക്കാനാണു നാം ആഗ്രഹിക്കുന്നത്. സ്വയം ശുദ്ധീകരിക്കുന്നതിലൂടെ മാത്രമേ അതു സാധിക്കൂ. അതിനാല്‍, ഈ ദിവസം നമുക്കു സാധിക്കുന്ന തോതില്‍ സൃഷ്ടിപരമായ പ്രവൃത്തി ചെയ്യാന്‍ ശ്രമിക്കണം.'
ഗാന്ധിജിയുടെ ഉപദേശം കാലാതിവര്‍ത്തിയാണെന്നു പറയേണ്ടതില്ല. നാം അതേ രീതിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവും. നാം നമ്മിലേക്കു തന്നെ നോക്കണമെന്നും ആത്മപരിശോധന നടത്തണമെന്നും മെച്ചപ്പെട്ട മനുഷ്യരാകാന്‍ യത്നിക്കണമെന്നും മറ്റുള്ളവരെ ശ്രദ്ധിച്ച് അവരുമായി കൈകോര്‍ക്കണമെന്നും മെച്ചപ്പെട്ട ഇന്ത്യയും ലോകവും സൃഷ്ടിക്കുന്നതിനായി സംഭാവനകള്‍ അര്‍പ്പിക്കണമെന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവണം.
സ്വരാജ് എന്ന സ്വപ്‌നത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ധീരത കാണിക്കുകയും അതിനുവേണ്ടി പോരാടാൻ ജനങ്ങൾക്ക് കരുത്ത് പകരുകയും ചെയ്ത മഹാനായ സ്വാതന്ത്ര്യ സമര സേനാനികളെയും ഈ അവസരത്തിൽ നമ്മുക്ക് സ്മരിക്കാം.ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ ഇന്ന് തയ്യാറാണ്. രാജ്യം പുരോഗതിയുടെ പാതയിൽ മുന്നേറുകയും ആഗോള സമൂഹത്തിൽ അതിന്റെ സാധ്യതകൾക്കനുസൃതമായി മികച്ച സ്ഥാനത്ത് നിലയുറപ്പിക്കുകയും ചെയ്യുന്നത് തുടരും.
കഴിഞ്ഞ മാസം ധീരനായ സൈനികൻ ജനറൽ ബിപിൻ റാവത്തിനേയും ഭാര്യയേയും മറ്റു ധീര സൈനികരേയും നമുക്ക് നഷ്ടമായി.നമ്മുടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ദേശീയതയുടെ പാരമ്പര്യത്തെ കാത്ത് സൂക്ഷിക്കുന്നത്.ഹിമാലയത്തിലെ അസഹ്യമായ തണുപ്പിലും മരുഭൂമിയിലെ അസഹനീയമായ ചൂടിലും കുടുംബത്തിൽ നിന്ന് അകന്ന് അവർ മാതൃരാജ്യത്തിന് കാവൽ തുടരുകയാണ് സായുധ സേനയുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും നിരന്തര ജാഗ്രത മൂലമാണ് രാജ്യത്തെ പൗരന്മാർ സമാധാനപരമായ ജീവിതം ആസ്വദിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.രാജ്യത്തുള്ള എല്ലാവർക്കും റിപബ്ലിക്ക് ദിനാശംസകൾ നേരുകയാണെന്നും പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു.












Click it and Unblock the Notifications