11 പാകിസ്താന്‍ തടവുകാരെ ഇന്ത്യ ഇന്ന് മോചിപ്പിക്കും

Subscribe to Oneindia Malayalam

ദില്ലി: പാകിസ്താന്‍ വംശജരായ 11 ജയില്‍ പുള്ളികളെ ഇന്ത്യ ഇന്ന് മോചിപ്പിക്കും. പാകിസ്താന്‍ പ്രധാമനമന്ത്രി നവാസ് ഷെരീഫുമായി അസ്താനയില്‍ വെച്ചുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് തീരുമാനം. പാക്‌സിതാന്ഡ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ഇന്ത്യയില്‍ നിന്നും നിരന്തരം ആവശ്യങ്ങളുയരുകയും പാകിസ്താന്‍ ഇതേവരെ അതിനു തയ്യാറാകുകയും ചെയ്യാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയുടെ ഈ നീക്കം.

പാകിസ്താന്‍ പൗരന്‍മാര്‍ക്ക് ഇപ്പോള്‍ ഇനുവദിച്ചിരിക്കുന്ന ജയില്‍ മോചനം മാനുഷിക പരിഗണന മാനിച്ചാണെന്ന് ഇന്ത്യന്‍ ജയില്‍ അധികാരികള്‍ പറഞ്ഞു. പാകിസ്താനിലെ ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാനുള്ള നീക്കങ്ങളും പാകിസ്താന്റെ ഭാഗത്തു നിന്നും ഉടന്‍ ഉണ്ടാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് 132 ഇന്ത്യന്‍ പൗരന്‍മാരാണ് പാകിസ്താനിലെ ജയിലില്‍ തടവുകാരായി കഴിയുന്നത്. ഇതില്‍ 57 ആളുകളുടെയും ശിക്ഷാ കാലാവധി പൂര്‍ത്തിയായതാണ്. ഇവരുടെ പൗരത്വം ഇന്ത്യ സ്ഥിരീകരിക്കണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെടുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ യുദ്ധ ഭീതി; ഇറാന്റെ യുദ്ധക്കപ്പലുകള്‍ ഒമാനിലേക്ക്!! എന്തും സംഭവിക്കും

prison

പാകിസ്താന്‍ തന്നെയാണ് തടവുകാരുടെ മോചനം ആവശ്യപ്പെട്ടത്. എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇരു രാജ്യങ്ങളിലെയും പ്രധാന മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കുശലാന്വേഷണങ്ങള്‍ നടത്തി കൈ കൊടുത്താണ് ഇരുവരും പിരിഞ്ഞത്.

English summary
India to release 11 Pakistani civil prisoners today
Please Wait while comments are loading...