ഇന്ത്യയില്‍ കൊവിഡ് മരണം അരലക്ഷം; ആശങ്ക ഒഴിയുന്നില്ല; 63489 പേര്‍ക്ക് കൂടി കൊവിഡ്
ദില്ലി: ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 63000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 63489 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 258962 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് 944 പേര് കൂടി മരണപ്പെട്ടതോടെ ഇന്ത്യയില്‍ മരണസംഖ്യ 49980 ആയി ഉയര്‍ന്നു. ദിനം പ്രതി കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കാ ജനകമാണ്.
ബെംഗളൂരു അക്രമം: 50 ലക്ഷത്തിന്റെ സ്വത്ത് നശിപ്പിക്കപ്പെട്ടെന്ന് കോൺഗ്രസ് എംഎൽഎ,എഐആർ രജിസ്റ്റർ ചെയ്തു

കൊറോണ വാക്സിന്
ഇന്ത്യയില്‍ കൊവിഡ് വാക്സിന് ഉടനെത്തുമെന്നും പരീക്ഷണം ഘട്ടത്തിലാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. മൂന്ന് കൊവിഡ് വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും കൊവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിന്ന് നിശ്ചയ ദാര്‍ഢ്യത്തോടെ പോരാടുമെന്നും അത് ഫലപ്രദമാവുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

രോഗമുക്തി
രാജ്യത്തെ 25 ലക്ഷത്തിലധികം കൊവിഡ് കേസുകളില്‍ 677444 പേരാണ് ഇപ്പോള്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 1862258 പേര് രോഗമുക്തരാവുകയും 49980 പേര് പേര് രോഗ ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണ്.

മഹാരാഷ്ട്ര
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ശനിയാഴ്ച്ച മാത്രം 12614 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 322 പേര് മരണപ്പെട്ടു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 6844 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 156409 ആയി.

ദില്ലി
അതേസമയം ദില്ലിയില്‍ നിന്നും ആശ്വാകരമായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. 10 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഒപ്പം 1143 പേര് രോഗമുക്തരാവുകയും ചെയ്തു. ദില്ലിയില്‍ ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ച 151928 പേരില്‍ 136251 പേര് രോഗമുക്തി നേടി. ദില്ലിയില്‍ ഇതുവരേയും 4188 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

തമിഴ്നാട്
അതേസമയം തമിഴ്നാട്ടില്‍ സ്ഥിതി ആശങ്കാജനകമായി തന്നെ തുടരുകയാണ്. 5860 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവര്‍ 332105 ആയി. ഇതില്‍ 272251 പേര് രോഗമുക്തി നേടി. 54213 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 5641 പേര് കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടു.

കേരളം
കേരളത്തില്‍ ശനിയാഴ്ച്ച 1608 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് രോഗബാധ.