കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഞങ്ങള്‍ക്കുമറിയാം; അമേരിക്കയ്ക്ക് ഇന്ത്യയുടെ മറുപടി

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നു എന്ന അമേരിക്കയുടെ അഭിപ്രായത്തോട് തിരിച്ചടിച്ച് ഇന്ത്യ. മറ്റുള്ളവര്‍ക്ക് ഇന്ത്യയെക്കുറിച്ച് അഭിപ്രായം പറയാമെന്നും യു എസിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കും ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. വാഷിംഗ്ടണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ ലംഘനങ്ങളുടെ വിഷയത്തില്‍ അമേരിക്കന്‍ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താല്‍പര്യമാണതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ജനങ്ങള്‍ക്ക് നമ്മളെക്കുറിച്ച് ഓരോ കാഴ്ചപ്പാടുണ്ടെന്നും നമുക്ക് തിരിച്ചും അവരുടെ ലോബികളെ കുറിച്ചും വോട്ട് ബാങ്കുകളെ കുറിച്ചും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യ മൗനം അവലംബിക്കില്ല. മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും നമുക്ക് കാഴ്ചപ്പാടുണ്ട്. പ്രത്യേകിച്ചും നമ്മുടെ സമൂഹത്തെ അതു ബാധിക്കുമ്പോള്‍ എന്നായിരുന്നു ജയശങ്കര്‍ പറഞ്ഞത്.

SJ

റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കിടയിലും ഇന്ത്യ റഷ്യയുടെ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ തയ്യാറെടുക്കുകയാണ്. ഇതില്‍ ഇന്ത്യയ്‌ക്കെതിരെയും ഉപരോധമുണ്ടാകും എന്നാണ് യു എസിന്റെ ഭീഷണി. എന്നാല്‍, അവരുടെ നിയമമാണത്, അവര്‍ക്ക് കഴിയുന്നത് അവര്‍ ചെയ്യട്ടേ എന്നായിരുന്നു ജയശങ്കറിന്റെ മറുപടി. ഇന്ത്യയെ സുരക്ഷിതമാക്കാന്‍ ഉപരോധങ്ങളെ ഭയക്കാതെ ഇന്ത്യ വേണ്ടത് ചെയ്യുമെന്നായിരുന്നു വിദേശകാര്യ മന്ത്രി മറുപടി പറഞ്ഞത്.

റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് യു എസിന് ബോധ്യപ്പെട്ടതില്‍ തങ്ങള്‍ക്ക് സംതൃപ്തിയുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഷയത്തില്‍ പൊതുവിടത്തില്‍ ആ ബോധമില്ലാത്തതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. യു എസ് മാധ്യമങ്ങളും ചില കോണ്‍ഗ്രസ് അംഗങ്ങളും വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ചെങ്കിലും ആരുടെയും പേരെടുത്ത് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

ഫൈസര്‍, മോഡേണ വാക്‌സിനുകളേക്കാള്‍ ഫലപ്രദം ഇന്ത്യന്‍ വാക്‌സിനുകള്‍; അഡാര്‍ പൂനെവാലഫൈസര്‍, മോഡേണ വാക്‌സിനുകളേക്കാള്‍ ഫലപ്രദം ഇന്ത്യന്‍ വാക്‌സിനുകള്‍; അഡാര്‍ പൂനെവാല

ഭരണകൂടവും നയങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഇന്ത്യയുടെ നിലപാട് മനസ്സിലാക്കിയിട്ടുണ്ടെന്നും എവിടെ നിന്നാണ് ഇന്ത്യ വരുന്നതെന്ന് അവര്‍ക്ക് അറിയാം എന്നും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ യുദ്ധത്തിന് എതിരാണെന്നും വിഷയം പരിഹരിക്കാന്‍ എല്ലാ നയതന്ത്രമാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും ഇന്ത്യ അറിയിച്ചു. ബുച്ചയിലെ കൂട്ടക്കൊലയെ വിമര്‍ശിച്ച ഇന്ത്യ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ ഇന്ത്യ അപലപിക്കാത്തതിനെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ജയശങ്കറിനും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനും നിരവധി ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. നേരത്തെ യു എന്‍ കൗണ്‍സിലിലടക്കം റഷ്യയെ പ്രതികൂലിച്ച് വോട്ട് ചെയ്യാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു.

English summary
India responds to US allegations of human rights abuses in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X