കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ സ്വീകരിച്ചവർ നിരീക്ഷണത്തിൽ പ്രവേശിക്കേണ്ടതില്ല; അനുമതിയുള്ളത് 99 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്

Google Oneindia Malayalam News

ദില്ലി: കൊവിഡിനെതിരായ വാക്സിൻ സ്വീകരിച്ച 99 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലെത്തുമ്പോൾ ഇനി നിർബന്ധിത ക്വാറൻ്റൈനിൽ പ്രവേശിക്കേണ്ടതില്ല. ഈ രാജ്യങ്ങളിൽ നിന്നുള്ളവരെ നിർബന്ധിത നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. വിശദാംശങ്ങൾ ഇങ്ങനെ...

യുണൈറ്റഡ് സ്റ്റേറ്റ്സ്, ഗ്രേറ്റ് ബ്രിട്ടൻ, ഇസ്രായേൽ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, ഓസ്ട്രേലിയ, ബെൽജിയം, ബംഗ്ലാദേശ്, ഫിൻലാൻഡ്, ക്രൊയേഷ്യ, ഹംഗറി, റഷ്യ, ഫിലിപ്പീൻസ്, ഖത്തർ, സിംഗപ്പൂർ, ശ്രീലങ്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുർക്കി, എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് നിർബന്ധിത ക്വാറൻ്റൈനിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; മുലപ്പാലിൽ കോവിഡിനെതിയുളള ആന്റിബോഡികൾ; പുതിയ പഠന റിപ്പോർട്ടുകൾസ്ത്രീകളുടെ ശ്രദ്ധയ്ക്ക്; മുലപ്പാലിൽ കോവിഡിനെതിയുളള ആന്റിബോഡികൾ; പുതിയ പഠന റിപ്പോർട്ടുകൾ

1

ലോകാരോഗ്യ സംഘടനയുടെ അംഗീകൃത വാക്സിനുകളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പരസ്പരം അംഗീകാരം സംബന്ധിച്ച് 99 രാജ്യങ്ങളിൽ ചിലതുമായുള്ള ഇന്ത്യയുടെ കരാറിനെ തുടർന്നാണ് ഇളവ് നൽകിയിട്ടുള്ളത്.

എന്നാൽ കേന്ദ്രത്തിൻ്റെ എ വിഭാഗം ലിസ്റ്റിലെ ചില രാജ്യങ്ങൾ ഇന്ത്യയുമായി വാക്‌സിൻ കരാറിന്റെ പരസ്പര അംഗീകാരമില്ലാത്തതിനാൽ പൂർണ്ണമായും വാക്‌സിനേഷനെടുത്ത ഇന്ത്യൻ പൗരന്മാർക്ക് ക്വാറന്റൈൻ രഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്.

2

99 രാജ്യങ്ങളിൽ നിന്ന് വരുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്കായി കൊവിഡ് പ്രോട്ടോക്കോളുകളിൽ ചില ഇളവുകൾ നൽകാനുള്ള തീരുമാനം പരസ്പര ധാരണയുടെ ഭാഗമായിട്ടാണെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ എയർ സുവിധ പോർട്ടലിൽ തങ്ങളുടെ പൂർണ്ണ വാക്സിനേഷൻ നിലയുടെ പകർപ്പ് സമർപ്പിക്കുകയും യാത്രയ്ക്ക് മുമ്പ് 72 മണിക്കൂറിനുള്ളിൽ നടത്തിയ ഒരു നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ടും ഹാജരാക്കണം.

ശബരിമലക്ക് പോകണമെന്ന ആവശ്യവുമായി യുവതി; പമ്പയിലേക്കുള്ള ബസ്സില്‍കയറി, പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിശബരിമലക്ക് പോകണമെന്ന ആവശ്യവുമായി യുവതി; പമ്പയിലേക്കുള്ള ബസ്സില്‍കയറി, പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി

3

അതേസമയം, നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ ഇന്ത്യയിൽ പ്രവേശിച്ച തീയതി മുതൽ 14 ദിവസത്തേക്ക് ആരോഗ്യസ്ഥിതി പരിശോധിച്ച് സ്വയം നിരീക്ഷണത്തിൽ കഴിയുന്നതായിരിക്കും ഉചിതം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉറപ്പായും പരിശോധനയ്ക്ക് വിധേയമാവുകയും അത്തരക്കാർ ഉടൻ തന്നെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും വേണം. അല്ലെങ്കിൽ സഹായത്തിനായി 1075 എന്ന് കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.

4

വാക്സിനേഷൻ സ്വീകരിക്കാത്തവരോ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പെടുക്കാത്തവരോ ഇന്ത്യയിലെത്തുമ്പോൾ പരിശോധന ഉറപ്പായും കൊവിഡ് ടെസ്റ്റ് നടത്തണം. ഹോം ക്വാറന്റൈനിൽ കഴിയുകയും എട്ടാം ദിവസം വീണ്ടും ടെസ്റ്റ് നടത്തി നെഗറ്റീവായാൽ വരുന്ന ഏഴ് ദിവസം കൂടി ആരോഗ്യം സംരക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

അപ്‌സരസോ അതോ രാജകുമാരിയോ; ഞങ്ങളുടെ ഐഷു സൂപ്പറായിട്ടുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
Passengers from 99 countries who have been vaccinated against Covid will no longer have to enter the compulsory quarantine when arriving in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X