കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സ്ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വമില്ല... പണി തന്നത് ചൈനയും കൂട്ടരും

Google Oneindia Malayalam News

സോള്‍: ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയായ എന്‍എസ്ജിയില്‍ ഇന്ത്യക്ക് ഇത്തവണയും അംഗത്വമില്ല. ഇന്ത്യയുടെ അപേക്ഷ സോളില്‍ തേര്‍ന്ന എന്‍എസ്ജി പ്ലീനറി യോഗം തള്ളി. ചൈനയായിരുന്നു പ്രധാനമായും എതിര്‍പ്പുന്നയിച്ചത്.

നാല്‍പത്തിയെട്ട് രാജ്യങ്ങളാണ് നിലവില്‍ എന്‍എസ്ജിയില്‍ ഉള്ളത്. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പിടാത്ത രാജ്യങ്ങളെ എന്‍എസ്ജിയില്‍ അംഗമാക്കേണ്ട എന്നതായിരുന്നു പ്ലീനറിയുടെ തീരുമാനം. ഇന്ത്യ എന്‍പിടിയില്‍ ഒപ്പിട്ടിട്ടില്ല.

Modi Jiping

യോഗത്തില്‍ ചൈന മാത്രമാണ് അതി ശക്തമായ എതിര്‍പ്പുന്നയിച്ചത്. മറ്റ് 47 രാജ്യങ്ങളും ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ത്തില്ല . എന്നാല്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളെ എന്‍എസ്ജിയില്‍ ഉള്‍പെടുത്തേണ്ടതില്ലെന്ന നയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ചൈന തയ്യാറായില്ല .

ഇന്ത്യയുടെ അംഗത്വത്തെ അമേരിക്ക പിന്തുണച്ചിരുന്നു. എന്നാല്‍ എന്‍പിടിയില്‍ ഒപ്പിടാത്തവരെ എന്‍എസ്ജിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നില്‍ അമേരിക്കയായിരുന്നുവെന്ന് ഓര്‍മപ്പെടുത്തി ചൈന ആ നീക്കത്തേയും തകര്‍ത്തു .

ചൈനയുടെ എതിര്‍പ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരന്ദ്രേ മോദി ചൈനീസ് പ്രധാനമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അതൊന്നും ഇന്ത്യയ്ക്ക് തുണയായില്ല .

English summary
China remained the last major obstacle in the way of India's membership bid in the Nuclear Suppliers Group as 47 of 48 members supported New Delhi's application at the group's special plenary session in Seoul on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X