പാക് അധീന കാശ്മീർ ഇന്ത്യ വീണ്ടെടുക്കണം!!ഭീകരരെ മുഴുവൻ നശിപ്പിക്കണമെന്നു ബാബാ രാംദേവ്!!

  • Posted By:
Subscribe to Oneindia Malayalam

മോട്ടിഹരി: ഇന്ത്യ ഉടൻ തന്നെ പാക് അധീന കാശ്മീർ വീണ്ടെടുക്കണമെന്നും യോഗ ഗുരു ബാബാ രാംദേവ്. പാക് അധീന കാശ്മീരിൽ പ്രവർത്തിക്കുന്ന മുഴുവൻ ഭീകരരെയും നശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോട്ടിഹരിയിൽ പതംജലി ഗ്രൂപ്പ് നടത്തിയ മൂന്നുദിവസത്തെ യോഗ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

baba ramdev

പാകിസ്താനിൽ രക്ത ചൊരിച്ചിൽ ഇഷ്ടപ്പെടുന്നത് വളരെ ചെറിയ ശതമാനം ആളുകൾമാത്രമാണ്. ബാക്കിയയെല്ലാവരും സമാധനപരമായ അന്തരീക്ഷമാണ് ആഗ്രഹിക്കുന്നതെന്നും യോഗ ഗുരു പറഞ്ഞു. കൊടും ഭീകരരായ മസൂദ് അസ്ഹർ, ഹാഫിസ് സയ്ദ്, ദാവൂദ് ഇബ്രാഹിം എന്നിവരെ ഉടൻ തന്നെ പാകിസ്താൻ ഇന്ത്യക്ക് കൈമാറണമെന്നും അദ്ദേഹം പറ‍ഞ്ഞു.

ഇന്ത്യൻ സൈന്യത്തിനെരിരെ കാശ്മീരിൽ കല്ലെറിയുന്നവർക്കു മാത്രമല്ല മാനുഷ്യാവകശാങ്ങൾ ള്ളത് സെനികർക്കും തങ്ങളുടേതായ അവകാശങ്ങളുണ്ടെന്നും ബാബ രാംദേവ് കൂട്ടിച്ചേർത്തു .ചമ്പാരൻ സമരത്തിന്റെ നുറാം വർഷികവുമായി ബന്ധപ്പെട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

English summary
Yoga guru Ramdev on Saturday said that India should immediately reclaim Pakistan-Occupied Kashmir (PoK) as it was the root cause of all the problems from Pakistan.All the problems emanating from Pakistan is because of PoK and hence India should immediately reclaim PoK, he said.
Please Wait while comments are loading...