Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക പ്രതിഷേധം ചര്‍ച്ചയ്‌ക്കെടുത്ത ബ്രിട്ടീഷ് പാർലമെന്റിനെതിരെ ഇന്ത്യ, 'അപമാനിച്ചു'

ഒരു ലക്ഷത്തിലധികം പേർ ഒപ്പുവെച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ബ്രിട്ടന്റെ നടപടി

ന്യൂഡൽഹി: ഇന്ത്യയിലെ കർഷകരുടെ സുരക്ഷയെക്കുറിച്ചും മാധ്യമ സ്വതന്ത്രത്തെക്കുറിച്ചും ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ചയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. തെളിവുകളോ വസ്തുതകളോ ഇല്ലാതെ തെറ്റായ വാദങ്ങൾ ഉന്നയിച്ച നടപടിയെ വിമർശിച്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെയും അതിന്റെ സ്ഥാപനങ്ങളെയും ബ്രിട്ടീഷ് പാർലമെന്റ് ആക്ഷേപിച്ചതായും പ്രസ്താവനയിൽ വ്യക്തമാക്കി.

Farmers Protest

"ബ്രിട്ടീണിൽ നിന്നുൾപ്പടെയുള്ള പല വിദേശ മാധ്യമങ്ങളും ഇന്ത്യയിലുണ്ടായിരുന്നു. തുടക്കം മുതൽ എന്താണ് സംഭവിക്കുന്നതെന്നതിനും അവർ സാക്ഷ്യം വഹിച്ചതാണ്. ഇന്ത്യയിൽ മാധ്യമ സ്വതന്ത്ര്യം ഇല്ലെയെന്ന ചോദ്യത്തിന് പോലും ഇവിടെ പ്രസക്തിയില്ല." ഇന്ത്യൻ ഹൈക്കമ്മിഷണറുടെ പ്രസ്താവനയിൽ പറയുന്നു. അതേസമയം വിഷയം ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് ബ്രിട്ടൺ അറിയിച്ചു.

മാർച്ച് നാലിനാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ വെസ്റ്റ് മിൻസ്റ്റർ ഹാളിൽ ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച നടന്നത്. ഒരു ലക്ഷത്തിലധികം പേർ ഒപ്പുവെച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇന്ത്യയിൽ കർഷകർ നടത്തിവരുന്ന കാർഷിക സമരത്തെക്കുറിച്ചും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നിവേദനത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ ബോറിസ് ജോൺസൺ നിവേദനത്തിൽ ഒപ്പുവെച്ചെന്ന വാർത്തകൾ വെസ്റ്റ് ലണ്ടൻ കൺസർവേറ്റീവ് പാർട്ടി നിഷേധിച്ചിരുന്നു.

ചർച്ചയിൽ മനുഷ്യാവകാശ സംരക്ഷണത്തിന് മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നും ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്ക് അവരുടെ ജോലി ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും അറസ്റ്റിനോ അക്രമത്തിനോ ഭയപ്പെടാതെ അധികാരികളെ കണക്കു ബോധിപ്പിക്കേണ്ടതുണ്ടെന്നും പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ച ബ്രിട്ടീഷ് സർക്കാർ വക്താവ് പറഞ്ഞു.

"കാർഷിക പരിഷ്കാരങ്ങൾ ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിന് വിഷയമാണെന്ന് യുകെ സർക്കാർ ഇതിനകം പറഞ്ഞിട്ടുണ്ട്. അതിനാൽ ഞങ്ങൾ ഇപ്പോൾ പരിഷ്കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നില്ല. പ്രതിഷേധക്കാരുടെ സുരക്ഷയ്ക്കായി ഞങ്ങൾ ചർച്ച ചെയ്യുന്നു വാട്ടർ കാനോണുകളും കണ്ണീർ വാതകവും പോലീസും കർഷകരും തമ്മിലുള്ള ആവർത്തിച്ചുള്ള ഏറ്റുമുട്ടലും ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെടുന്നതും ആശങ്കാജനകമാണ്. നിരവധി കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുണ്ട്." സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ മാർട്ടിൻ ഡേ അഭിപ്രായപ്പെട്ടു.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

അതേസമയം കർഷകരുടെയും മാധ്യമപ്രവർത്തകുടെയും സുരക്ഷയിൽ പ്രതിപക്ഷ എംപിമാർ ആശങ്ക പ്രകടിപ്പിച്ചു. മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത് ഗുരുതരമായ പ്രശ്നമാണെന്ന് ലേബർ പാർട്ടി നേതാവ് ജെറേമി വില്ലിയേഴ്സ് പറഞ്ഞു.

ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ ഇതുവരെ പുറത്തുവരാത്ത ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+